സ്‌പെയിനിലെ കത്തോലിക്കാ റാലിക്കു പതിനായിരങ്ങളെത്തി

Tens of thousands attended a Catholic rally in Spain
Published on: 

ക്രിസ്തുരാജന്റെ തിരുനാള്‍ ദിനത്തില്‍ സംഘടിപ്പിച്ച ‘വാക്ക് വിത്ത് ക്രൈസ്റ്റ്’ എന്ന പേരിലുള്ള സ്‌പെയിനിലെ പ്രദക്ഷിണത്തില്‍ മുപ്പതിനായിരത്തില്‍ പരം വിശ്വാസികള്‍ പങ്കെടുത്തു. പങ്കാളിത്തത്തില്‍ പുതിയൊരു റെക്കോര്‍ഡ് സൃഷ്ടിച്ചു: കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് ഇരുപതിനായിരമായിരുന്നു. സ്‌പെയിനിലെ പ്രശസ്തരായ സംഗീതജ്ഞരും ഗായകരും പരിപാടിയില്‍ അണിനിരന്നു.

അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കാന്‍ സിഡ്നി സജ്ജമാണെന്നതിന് കൂടുതല്‍ ഉറപ്പാണ് ഇത്രയധികം പേരുടെ പങ്കാളിത്തമെന്ന് സംഘാടകര്‍ പറഞ്ഞു.

കത്തീഡ്രലില്‍ വച്ച്, 2028-ലെ ദിവ്യകാരുണ്യ കോണ്‍ഗ്രസിനുള്ള ഒരുക്കങ്ങളാരംഭിക്കാന്‍ ആര്‍ച്ച്ബിഷപ്പ് ഫിഷര്‍ ജനക്കൂട്ടത്തെ ആഹ്വാനം ചെയ്യുകയും ലോകത്തെ സ്വാഗതം ചെയ്യാന്‍ സിഡ്നി ഒരുങ്ങുമ്പോള്‍ വിശ്വാസികള്‍ സ്വീകരിക്കേണ്ട പ്രായോഗിക നടപടികള്‍ വ്യക്തമാക്കുകയും ചെയ്തു.