Coverstory

ശ്രീനാരായണഗുരുവിന്റെ ഓര്‍മ്മകളുമായി വത്തിക്കാനില്‍ മതനേതാക്കള്‍

മിഥുന്‍ ജെ ഫ്രാന്‍സിസ് SJ
  • മിഥുന്‍ ജെ ഫ്രാന്‍സിസ് എസ് ജെ

1924 ല്‍ ആദരണീയനായ സാമൂഹികമത പരിഷ്‌കര്‍ത്താവായ ശ്രീനാരായണഗുരു സംഘടിപ്പിച്ച 'സര്‍വമത സമ്മേളന'ത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വത്തിക്കാനില്‍ ഒരു മതാന്തര സംവാദ സെമിനാര്‍ സംഘടിപ്പിച്ചു. ഫ്രാന്‍സിസ് പാപ്പ ഈ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മതസമൂഹങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഐക്യവും ധാരണയും വളര്‍ത്തുന്നതിലും സമാധാനപരവും ഉള്‍ക്കൊള്ളുന്നതുമായ ഒരു ലോകം സൃഷ്ടിക്കുന്നതിലും മതാന്തര സംവാദത്തിനു പങ്കുണ്ട് എന്ന് വ്യക്തമാക്കി.

വത്തിക്കാനിലെ മതാന്തരസംവാദത്തിനുള്ള കാര്യാലയത്തിന്റെ സഹകരണത്തോടെ ശിവഗിരി മഠം സംഘടിപ്പിച്ച ഈ സെമിനാറില്‍ വിവിധ പാരമ്പര്യങ്ങളില്‍ നിന്നുള്ള മതനേതാക്കളെയും പണ്ഡിതന്മാരെയും ചിന്തകരെയും ഒരുമിച്ചു കൂട്ടിയിരുന്നു. 'നല്ല മാനവികതയ്ക്കായി മതങ്ങള്‍ ഒരുമിച്ച്' എന്ന വിഷയം അവര്‍ ചര്‍ച്ച ചെയ്തു.

എല്ലാ മതപ്രബോധനങ്ങളിലും സ്‌നേഹം, അനുകമ്പ, നീതി തുടങ്ങിയ പൊതുമൂല്യങ്ങള്‍ സന്നിഹിതമായിരിക്കുന്നത്, വ്യത്യസ്ത വിശ്വാസങ്ങളിലുള്ള സമൂഹങ്ങള്‍ക്കിടയില്‍ ശക്തമായ ബന്ധം സ്ഥാപിക്കുന്നതിനുള്ള അടിത്തറയായി സെമിനാര്‍ മുന്നോട്ടുവച്ചു.

അസഹിഷ്ണുത, അക്രമം, വിദ്വേഷം എന്നിവ വര്‍ധിച്ചുവരുന്ന ഇന്നത്തെ ആഗോള സാഹചര്യത്തില്‍ ഐക്യം, സാമൂഹിക സമത്വം, മത സഹിഷ്ണുത എന്നിവയെക്കുറിച്ചുള്ള ഗുരുവിന്റെ പഠനങ്ങള്‍ ആഴത്തില്‍ വിചിന്തനം ചെയ്തു. വംശം, മതം, സാമൂഹിക പദവി തുടങ്ങിയ ഘടകങ്ങളെ നിരാകരിച്ച് എല്ലാവരും

ഒരു മനുഷ്യകുടുംബത്തിന്റ ഭാഗമാണ് എന്ന് ശ്രീനാരായണഗുരു പറഞ്ഞു എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. സാമൂഹികവും മതപരവുമായ ഉണര്‍വിനോടുള്ള ഗുരുവിന്റെ അചഞ്ചലമായ സമര്‍പ്പണം അഭിനന്ദനീയമാണെന്നും ഫ്രാന്‍സിസ് പാപ്പ പ്രസ്താവിച്ചു.

ധാരണയുടെയും അനുകമ്പയുടെയും സഹകരണത്തിന്റെയും പാലങ്ങള്‍ കെട്ടിപ്പടുക്കാന്‍ സംവാദത്തില്‍ ഒത്തുചേരേണ്ടതിന്റെ പ്രാധാന്യത്തിനു സെമിനാര്‍ അടിവരയിട്ടു. കര്‍ണ്ണാടക നിയമസഭാ സ്പീക്കര്‍ യു ടി ഖാദര്‍ 'മനുഷ്യത്വത്തിന് മതങ്ങളുടെ ഐക്യം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മനുഷ്യര്‍ ഒന്നാണ് എന്ന ആശയത്തിന് ഊന്നല്‍ നല്‍കി സംസാരിച്ചു. ചാണ്ടി ഉമ്മന്‍ എം എല്‍ എ യും ഫാ. ഡേവീസ് ചിറമേലും മാനവീകതയുടെ വിവിധ വശങ്ങള്‍ വിശദമാക്കുകയും ക്രിസ്തീയതത്വങ്ങള്‍ അതില്‍ വേരൂന്നിയതാണെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഈശോസഭാംഗമായ മിഥുന്‍ ജെ ഫ്രാന്‍സിസ് 'ബഹുസ്വരതയെക്കുറിച്ചുള്ള ഇസ്ലാമിക വീക്ഷണം' എന്ന വിഷയത്തില്‍ സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ചു. ഇസ്ലാമിലെ വൈവിധ്യം ദൈവത്തിന്റെ ദൈവിക പദ്ധതിയുടെ ഭാഗമാണെന്ന് വിശദീകരിച്ച ഈ പ്രബന്ധം, മതപരമായ വൈവിധ്യവുമായി ബന്ധപ്പെട്ട ഖുര്‍ ആന്‍ പഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു അവതരിപ്പിച്ചത്. മാനുഷിക വൈവിധ്യത്തെക്കുറിച്ച് സംസാരിക്കുന്ന Q. 49:13, വ്യത്യസ്ത മതങ്ങളെ ദൈവം ആഗ്രഹിക്കുന്നുവെന്നു സൂചിപ്പിക്കുന്ന Q. 5:48 തുടങ്ങിയ പ്രധാന ഖുര്‍ ആന്‍ വാക്യങ്ങള്‍ പ്രബന്ധത്തില്‍ പരാമര്‍ശിതമായി. 'മതത്തില്‍ നിര്‍ബന്ധമില്ല' (Q. 2:256) എന്ന ഖുര്‍ ആന്‍ തത്വവും പ്രബന്ധം ഉയര്‍ത്തിക്കാട്ടി.

എല്ലാ മതപ്രബോധനങ്ങളിലും സ്‌നേഹം, അനുകമ്പ, നീതി തുടങ്ങിയ പൊതുമൂല്യങ്ങള്‍ സന്നിഹിതമായിരിക്കുന്നത്, വ്യത്യസ്ത വിശ്വാസങ്ങളിലുള്ള സമൂഹങ്ങള്‍ക്കിടയില്‍ ശക്തമായ ബന്ധം സ്ഥാപിക്കുന്നതിനുള്ള അടിത്തറയായി സെമിനാര്‍ മുന്നോട്ടുവച്ചു. മതനേതാക്കള്‍ക്കും പണ്ഡിതന്മാര്‍ക്കും അവരുടെ സമുദായങ്ങളെ കൂടുതല്‍ സഹിഷ്ണുതയിലേക്കും ധാരണയിലേക്കും നയിക്കാന്‍ ഉത്തരവാദിത്വമുണ്ടെന്ന് സെമിനാറില്‍ അവതരിപ്പിക്കപ്പെട്ട പ്രഭാഷണങ്ങളും പ്രബന്ധങ്ങളും വ്യക്തമാക്കി.

എല്ലാം ദൈവത്തിന്റെ ഉപരിമഹത്വത്തിനായി : ഇഗ്നേഷ്യസ് ലയോളയുടെ പ്രേഷിതദർശനം - ഒരു ധ്യാനാത്മക വായന

വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ് (1811-1868) : ആഗസ്റ്റ് 2

സഭാപ്രസംഗകൻ - Chap.5

കേരള ബഡ്ജറ്റ് 2026: യുവജനങ്ങളുടെ കൊഴിഞ്ഞുപോക്കിന് തടയിടുമോ?

പ്രഭു