സഭാപ്രസംഗകൻ - Chap.5

logos-guru-ecclesiastes-chapter-5-no-74
Published on
  • എങ്ങോട്ടുപോകുമ്പോള്‍ ആണ് സൂക്ഷ്മതയുള്ളവനായിരിക്കേണ്ടത്?

    - ദേവാലയത്തിലേക്ക് പോകുമ്പോള്‍ (5:1)

  • വിഡ്ഢിയുടെ ബലിയര്‍പ്പണത്തെക്കാള്‍ ഉത്തമം എന്ത്?

    - ശ്രദ്ധിച്ചുകേള്‍ക്കാന്‍ അടുത്തുചെല്ലുന്നത് (5:1)

  • തങ്ങള്‍ തിന്മയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അറിയാത്തത് ആര്‍ക്ക്?

    - ഭോഷന്മാര്‍ക്ക് (5:1)

  • ........... സംസാരിക്കരുത് (പൂരിപ്പിക്കുക)

    - വിവേകശൂന്യമായി (5:2)

  • എവിടെ പ്രതിജ്ഞയെടുക്കാന്‍ തിടുക്കം കൂട്ടരുതെന്നാണ് സഭാപ്രസംഗകന്‍ പറയുന്നത്?

    - ദൈവസന്നിധിയില്‍ (5:2)

  • നിന്റെ വാക്കുകള്‍ ചുരുങ്ങിയിരിക്കണം. എന്തുകൊണ്ട്?

    - ദൈവം സ്വർഗത്തിലും നീ ഭൂമിയിലുമാണ് അതുകൊണ്ട് (5:2)

  • ദുഃസ്വപ്നങ്ങള്‍ കൂടുന്നതെപ്പോള്‍?

    - ആകുലതയേറുമ്പോള്‍ (5:3)

  • മൂഢജല്‍പനമാകുന്നതെപ്പോള്‍?

    - വാക്കുകള്‍ ഏറുമ്പോള്‍ (5:3)

  • എന്താണ് നിറവേറ്റാന്‍ താമസിക്കരുതാത്തത്?

    - ദൈവത്തിന് നേര്‍ച്ച നേരുന്നത് (5:4)

  • ദൈവത്തിന് പ്രീതിയില്ലാത്തത് ആരില്‍?

    - മൂഢരില്‍ (5:4)

  • ........... നിന്നെ പാപത്തിലേക്ക് നയിക്കാതിരിക്കട്ടെ.

    - നിന്റെ അധരങ്ങള്‍ (5:6)

  • ദൂതനോട് എന്ത് പറയാന്‍ ഇടവരുത്തരുത്?

    - തെറ്റ് പറ്റിയതാണെന്ന് (5:6)

  • നിന്റെ അധ്വാനഫലം നശിക്കാന്‍ ഇടയാകുന്നതെപ്പോള്‍?

    - വാക്കുകളാല്‍ ദൈവത്തെ പ്രകോപിപ്പിക്കുമ്പോള്‍ (5:6)

  • പൊള്ളവാക്കുകള്‍ വര്‍ധിക്കുന്നതെപ്പോള്‍?

    - സ്വപ്നങ്ങള്‍ ഏറുമ്പോള്‍ (5:7)

  • ദരിദ്രര്‍ മര്‍ദ്ദിക്കപ്പെടുകയും നീതിയും ന്യായവും നിഷേധിക്ക പ്പെടുകയും ചെയ്യുമ്പോള്‍ വിസ്മയിക്കരുത് എന്തുകൊണ്ട്?

    - മേലധികാരിയെ അവനു മുകളിലുള്ളവനും അവനെ അവനുമുകളിലുള്ളവനും നിരീക്ഷിക്കുന്നതിനാല്‍ (5:8)

  • ഭൂമിയുടെ വിളവ് ആര്‍ക്കുള്ളതാണ്?

    - എല്ലാവര്‍ക്കുമുള്ളത് (5:9)

  • ദ്രവ്യംകൊണ്ട് തൃപ്തിവരാത്തത് ആര്‍ക്ക്?

    - ദ്രവ്യാഗ്രഹിക്ക് (5:10)

  • ധനംകൊണ്ട് തൃപ്തിവരാത്തത് ആര്‍ക്ക്?

    - ധനം മോഹിക്കുന്നവന് (5:10)

  • വിഭവങ്ങള്‍ ഏറുമ്പോള്‍ എന്ത് സംഭവിക്കും?

    - അവ തിന്നൊടുക്കുന്നവരുടെ എണ്ണം പെരുകും (5:11)

  • ആര്‍ക്കാണ് സുഖനിദ്ര ലഭിക്കുന്നത്?

    - അധ്വാനിക്കുന്നവന് (5:12)

  • ധനികന്റെ ഉറക്കം കെടുത്തുന്നതെന്ത്?

    - അമിതസമ്പാദ്യം

  • അമ്മയുടെ ഉദരത്തില്‍നിന്നും പുറത്തുവന്നതുപോലെ നഗ്നനായി പോകുന്നതാര്?

    - മുതല്‍ സൂക്ഷിച്ച് വച്ചിട്ട് ഒരു സാഹസികയത്നത്തില്‍ അത് നഷ്ടപ്പെടുന്ന ധനികന്‍ (5:14)

  • ദൈവദത്തമായ ഹ്രസ്വജീവിതം എങ്ങനെ കഴിക്കുന്നതാണ് ഉത്തമവും യോഗ്യവും ആയിട്ടുള്ളത്?

    - തിന്നുകുടിച്ചും അധ്വാനഫലം ആസ്വദിച്ചും കഴിക്കുന്നത് (5:18)

  • സമ്പത്തും അതാസ്വദിക്കുവാനുള്ള കഴിവും ദൈവം നല്കിയിട്ടു ള്ളവന്‍ എന്ത് ചെയ്യണം?

    - തന്റെ ഈ അവസ്ഥയെ മാനിക്ക യും അധ്വാനഫലം ആസ്വദിക്കുകയും ചെയ്യണം (5:19)

  • ജീവിതത്തിന്റെ ദിനങ്ങള്‍ കൊഴിഞ്ഞുപോകുന്നതിനെപ്പറ്റി പര്യാകുലനാകാത്തത് ആര്?

    - സമ്പത്തും അത് ആസ്വദിക്കാനുള്ള കഴിവും ദൈവം ദാനമായി നല്കിയിട്ടുള്ള മനുഷ്യന്‍ (5:20)

logo
Sathyadeepam Online
www.sathyadeepam.org