Coverstory

ആദ്ധ്യാത്മിക ഗുരുവായ വി. ചാവറയച്ചൻ

ഫാ. ഫ്രാൻസിസ് കണിച്ചിക്കാട്ടിൽ സിഎംഐ

ഫാ. ഫ്രാൻസിസ് കണിച്ചിക്കാട്ടിൽ സിഎംഐ

വി. ചാവറയച്ചൻ ഏകദേശം 19 -ാo നൂറ്റാണ്ടിന്റെ മുക്കാൽ ഭാഗം ജിവിച്ച് (1805 - 1871) കേരളത്തിലെ സീറോമലബാർ സഭക്ക് അതുല്യമായ സംഭാവനകൾ നൽകിയ ഒരു വലിയ വ്യക്തിത്വത്തിന്റെ ഉടമയാണ്. ചാവറയച്ചന്റെ ജീവിതത്തിന്റെ ആദ്യഭാഗം മാന്നാനത്തും (33 വർഷം) അവസാന 7 വർഷം കൂനമ്മാവ് സെ. ഫിലോമിനാസ് ആശ്രമത്തിലുമായിരുന്നു. 1861 ൽ, റോക്കോസ് ശീശ്മ കേരളത്തിൽ കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലം. അന്നത്തെ വികാരി അപ്പോസ്തോലിക്ക മോൺ. ബെച്ചിനെല്ലി, സുറിയാനി ക്രൈസ്‌തവരെ ശീശ്മയിൽനിന്നും രക്ഷിക്കുവാൻ ചാവറയച്ചനെ അവരുടെ വികാരി ജനറലായി നിശ്ചയിച്ചു. തുറന്ന് സൗകര്യത്തെ പ്രതി ചാവറയച്ചൻ കൂനമ്മാവ് ആശ്രമത്തിൽ താമസമാക്കി. കത്തോലിക്കാസഭയെ പറ്റിയും പത്രോസിന്റെ അധികാരത്തെപ്പറ്റിയും അച്ചൻ ജനങ്ങളെ ബോധവാന്മാരാക്കി. അവസാനം റോക്കോസ് നെ റോമിൽ നിന്നുള്ള ഉത്തരവ് പ്രകാരം ബാഗ്ദാദിലേക്ക് യാത്രയാക്കി. ചാവറയച്ചൻ സീറോമലബാർ സഭക്കുവേണ്ടി കഠിനാധ്വാനം ചെയ്തു. മാന്നാനത്തു തുടങ്ങിയ ആ അധ്വാനം കൂനമ്മാവിൽ തുടർന്ന്, 1871 ൽ തന്റെ ആത്മാവിനെ ദൈവത്തിന് ഭരമേല്പിച്ചു.

ഉദയംപേരൂർ സൂനഹദോസിനു ശേഷം ഒരുപാട് ആചാരങ്ങൾ ലത്തീൻ സഭയിൽനിന്നും സുറിയാനി ആരാധനയിലേക്ക് കടന്നുവന്നു. ഉദാഹരണത്തിന്, ലത്തീൻ സഭയുടെ കുർബാന വസ്ത്രങൾ, കുമ്പിടലുകൾ, ആംഗ്യങ്ങൾ തുടങ്ങിയവ. പ്രാർഥന കളെല്ലാം സുറിയാനി ഭാഷയിലായിരുന്നു. ഇത് മനസിലാക്കി ചാവറയച്ചൻ മനോഹരമായ ഒരു പുസ്തകം എഴുതിയുണ്ടാക്കി. തൂക്കാസ -rubrics - അഥവാ കർമവിധികൾ. വൈദീകർ തക്ക ഒരുക്കത്തോടും, ഭക്തിയോടും കൂടി ബലി അർപ്പിക്കുന്നതിനുവേണ്ട എല്ലാ കാര്യങ്ങളും അതിൽ ഉൾകൊള്ളിച്ചു. അതോടുകൂടിതന്നെ പുതിയ ആരാധനാക്രമ കലണ്ടറിന് രൂപം നൽകി. സാർവ്രത്രിക സഭയിലെയും, സുറിയാനി സഭയിലെയും വിശുദ്ധരെയെല്ലാം അതിലുൾപ്പെടുത്തി. വൈദികരുടെ ബലിയർപ്പണത്തിൽ ഇതെല്ലാം വലിയ മാറ്റങ്ങൾ വരുത്തി.

യാമപ്രാർത്ഥനകൾ ചാവാറപിതാവിന്റെ വലിയൊരു ആഗ്രഹമായിരുന്നു. അതിനുവേണ്ടി അദ്ദേഹം മധ്യപൂർവദേശത്തുനിന്നും നിന്നും പണ്ട് കൊണ്ടുവന്നിട്ടുള്ള പഴയ പ്രാർഥനകൾ എല്ലാം കണ്ടെടുത്തു, പഠിച്ച്, പുതിയതായി ക്രോഡീകരിച്ച് റോമിന് സമർപ്പിച്ചു. എന്നാൽ നെസ്തോറിയൻ ശീശ്മായെ ഭയന്ന് റോം അതൊന്നും അനുവദിച്ചില്ല. അവസാനം ചാവറ പിതാവിന്റെ മരണശേഷം 1876 ൽ അതിൽ കുറെയൊക്കെ അനുവദിച്ചുകിട്ടി. അത് വൈദീകരും, സന്യാസികളും ഉപയോഗിച്ചു തുടങ്ങി. അതിൽനിന്നാണ് പിന്നീട് ബഹു. ആബേൽ അച്ചൻ 1968 ൽ പുതിയ യാമപ്രാർത്ഥനക്ക് രൂപം കൊടുത്തത്.

ചാവറപിതാവിന്റെ മറ്റൊരു സംഭാവനയാണ് 40 മണിക്കൂർ ആരാധന. വൈദീകരെയും, ജനങ്ങളെയും ദിവ്യകാരുണ്യത്തോട് അടുപ്പിക്കാൻ വിശുദ്ധൻ കണ്ട് പിടിച്ച മാർഗമായിരുന്നു അത്. 40 മണിക്കൂർ ആരാധനക്ക് കേരളത്തിൽ വലിയ പ്രചാരം കിട്ടി. കൊന്ത നമസ്കാരം, നൊവേനകൾ, എന്നിവക്കും വിശുദ്ധൻ പ്രാധാന്യം കൊടുത്തിരുന്നു. അങ്ങിനെ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആധ്യാത്മിക ജീവിതത്തിൽ 19- നൂറ്റാണ്ടിൽ വലിയ മാറ്റങ്ങൾക്ക് വഴി തുറന്ന ഒരു ഉത്തമ ഗുരുവായിരുന്നു വി. ചാവറയച്ചൻ.

ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ, സുവിശേഷവൽക്കരണ ഡികാസ്റ്ററി അംഗം

മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്ന,  ജാതിക്കും മതത്തിനും അപ്പുറം ചിന്തിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ്  ഈ സ്വാതന്ത്ര്യദിനത്തിന്റെ  സന്ദേശം :  ടി ജെ വിനോദ് എംഎൽഎ

പ്രതിസന്ധികളിൽ നിലപാടുകളിൽ ഉറച്ചു നിൽക്കുവാൻ യുവാക്കൾക്ക് കഴിയണം : മാർ ജോസഫ് കല്ലറങ്ങാട്ട് 

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

'സ്വാതന്ത്ര്യ സ്മൃതി സംഗമം' ഓഗസ്റ്റ് 15-ന് പാലാരിവട്ടം പി.ഒ.സി.യില്‍