സ്റ്റാഫ് റിപ്പോർട്ടർ
ഡൗൺ സിൻഡ്രോം, ഓട്ടിസം, സെറിബ്രൽ പാൾസി, പഠനവൈകല്യം തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന 40 പെൺകുട്ടികൾക്ക് ജീവിതം നല്കുകയാണു കിഴക്കമ്പലം ഞാറല്ലൂരിലെ സ്നേഹസദൻ. ഇത്തരം ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കുക ഇവരുടെ കുടുംബങ്ങൾക്ക് എളുപ്പമാകില്ല. കുട്ടിയെ നോക്കാൻ പൂർണസമയം ഒരാൾ വേണമെന്നതു കൊണ്ട് ജോലിക്കു പോകാൻ സാധി ക്കില്ല. ജോലിക്കു പോയില്ലെ ങ്കിൽ കുടുംബം മുന്നോട്ടു പോകുകയുമില്ല. നിർധന കുടുംബങ്ങളെ സംബന്ധിച്ച് ഇതുണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല. ഇത്തരം കൂട്ടികൾ ക്കു ശാസ്ത്രീയമായ പരിചര ണവും പരിശീലനവും നൽകാ നുള്ള വൈദഗ്ധ്യവും വീട്ടുകാർ ക്കുണ്ടാകില്ല. അങ്ങനെയാണ് നാൽപതോളം കുട്ടികൾ സ്നേഹ സദനിൽ അഭയം കണ്ടെത്തി യത്. സ്നേഹസദൻ ഈ സ്നേഹ സേവനത്തിന്റെ കാൽനൂറ്റാണ്ട് പൂർത്തിയാക്കുകയാണിപ്പോൾ.
എറണാകുളം-അങ്കമാലി അതിരൂപത വൈദികനായ ഫാ. ജോസഫ് പുഞ്ചപുതുശ്ശേരി സൗജന്യമായി നൽകിയ സ്ഥല ത്ത് പ്രേഷിതാരാം സന്യാസിനീ സമൂഹത്തിലെ സഹോദരിമാർ പടുത്തുയർത്തിയതാണ് സ്നേഹ സദൻ. 2001 ഒക്ടോബർ 1-ന് സ്നേഹസദൻ പ്രവർത്തനമാരം ഭിച്ചു. 12 അന്തേവാസികളുമായി ആരംഭിച്ച ഈ കൊച്ചുഭവനം 25 വർഷം കൊണ്ട് അനേകം കുട്ടികൾക്കും കുടുംബ ങ്ങൾക്കും ആശ്രയമായി.
സംരക്ഷണത്തിനപ്പുറം ചേർത്തുപിടിക്കലാണ് സ്നേഹ സദന്റെ രീതിയെന്നു ഇവിടെ സേവനം ചെയ്യുന്ന സിസ്റ്റർ ജ്യോതിസ് സിപിഎസ് പറഞ്ഞു. സ്‌പെഷ്യൽ എഡ്യൂക്കേഷൻ, ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, കൗൺസലിംഗ് തുട ങ്ങിയ ശാസ്ത്രീയമായ പരിചരണ ങ്ങളിലൂടെ ഓരോ കുട്ടിയുടെ യും കഴിവുകളെ സിസ്റ്റേഴ്സും അധ്യാപകരും കരുതലോടെ വളർത്തിയെടുക്കുകയാണു ചെയ്യുന്നത്. കുട്ടികൾക്കും ഇവിടത്തെ അന്തരീക്ഷം വലിയ സന്തോഷം പ്രദാനം ചെയ്യുന്നു. അവധിക്കു വീടുകളിലേക്കു പോകുന്ന കുട്ടികൾക്ക് പെട്ടെന്നു തന്നെ ഇവിടേക്കു മടങ്ങാനാണ് ആഗ്രഹം.
ഇവിടുത്തെ കരകൗശല നിർമ്മാണ യൂണിറ്റ് വലിയ വിജയമായി മാറിയെന്നു സിസ്റ്റർ ജ്യോതിസ് പറഞ്ഞു. ഹൈപ്പർ ആക്ടീവ് ആയ കുട്ടികളെ ശാന്ത രാക്കാൻ തുടങ്ങിയ കൈ ത്തൊഴിൽ പരിശീലനം ഇന്ന് അവരുടെ ആത്മപ്രകാശന ത്തിന്റെ വേദിയായി മാറിയിരി ക്കുന്നു. പാഴ് വസ്തുക്കളിൽ നിന്ന് മനോഹരമായ പേപ്പർ ബാഗുകൾ, മാലകൾ, ജ്വല്ലറി കൾ, ബോട്ടിൽ ആർട്ട്, മെഴുകു തിരികൾ, ക്രിസ്മസ്-ആദ്യകുർ ബാന-വിവാഹ അലങ്കാര വസ്തുക്കൾ എന്നിവ നിർമ്മിക്കു ന്നതിൽ ഈ മക്കൾ അതീവ വിദഗ്ധരാണ്. വിപണിയിൽ ഏറെ സ്വീകാര്യത നേടിയ ഈ ഉൽപ്പന്നങ്ങൾക്ക് സംസ്ഥാന സാമൂഹികനീതി വകുപ്പിന്റെ വിപണനമേളയിൽ രണ്ടാം സ്ഥാനമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
രാജ്യത്തിനകത്തും പുറത്തും നിന്ന് ഈ ഉൽപ്പന്ന ങ്ങൾക്ക് ഇന്ന് അന്വേഷണ ങ്ങളും വിപണിയും ലഭിക്കു ന്നുണ്ട്. സ്നേഹസദനെ സഹായി ക്കുക എന്ന ലക്ഷ്യത്തോടെ ഇവിടെ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുന്നവരും ധാരാളമുണ്ട്.
ഇവിടെ കുട്ടികളെ ഏൽപി ച്ചിട്ടുള്ള കുടുംബങ്ങളിൽ ബഹുഭൂരിപക്ഷവും ഇവിടേക്ക് പണം നൽകാൻ കെൽപുള്ള വരല്ല. അതുകൊണ്ടു തന്നെ സ്ഥാപനത്തിനു വരുന്ന ഭാരിച്ച ചെലവുകൾ സിസ്റ്റർമാർ തന്നെ കണ്ടെത്തേണ്ട സാഹചര്യമുണ്ട്. ഞാറല്ലൂർ ഇടവകയുടെ വികാരി യും ജനങ്ങളും സമീപത്തെ മറ്റ് ഇടവകകളും ജനങ്ങളും സാധ്യ മായ സഹായങ്ങളെല്ലാം സ്നേഹ സദനു നൽകുന്നു. വീട്ടിലെ വിരുന്നുകൾക്കും വിശേഷ ങ്ങൾക്കും സ്നേഹസദനെ കൂടി ഓർക്കുകയും ആഹാരമെത്തി ക്കുകയും ചെയ്യുന്ന പതിവ് അനേകർക്കുണ്ട്. അങ്ങനെയെ ല്ലാമാണ് സ്നേഹസദൻ നടന്നു പോകുന്നത്.
1977 ഡിസംബർ 8-ന് കാലടിയിൽ പിറവികൊണ്ട സന്യാസസമൂഹമാണ് പ്രേഷി താരാം സിസ്റ്റേഴ്സ്. എറണാകുളം അതിരൂപതയിലെ വൈദികനായിരുന്ന ഫാ. ജോർജ് കൊച്ചുപറമ്പിൽ ആണ് ഈ സന്യാസസമൂഹ ത്തിന്റെ സ്ഥാപകൻ. ‘ക്രിസ്തു വിൽ പാവങ്ങളെ സേവിക്കുക’ എന്ന ഹൃദയസ്പർശിയായ കാരിസമാണ് ഇന്നും ഈ സഹോദരിമാരെ നയിക്കുന്നത്. തീർത്തും നിരാശ്രയരായ അനേകരെ വിവിധ ഭവനങ്ങളി ലായി പ്രേഷിതാരാം സന്യാസി നിമാർ സംരക്ഷിച്ചുപോരുന്നു. അതിരുകളില്ലാത്ത സേവന മാണ് പ്രേഷിതാരാം സഭയുടെ മുഖമുദ്ര.
കേരളത്തിൽ മാത്രമല്ല, ഇന്ത്യയുടെ വിവിധ സംസ്ഥാന ങ്ങളിലും വിദേശ രാജ്യങ്ങളിലു മായി വയോജനങ്ങൾക്കായുള്ള അഭയകേന്ദ്രങ്ങൾ, ഭിന്നശേഷി ക്കാരായ കുട്ടികൾക്കുള്ള പരി ശീലന കേന്ദ്രങ്ങൾ, ബാലഭവ നങ്ങൾ, സ്ത്രീ ശാക്തീകരണ യൂണിറ്റുകൾ, ആതുരശുശ്രൂഷാ രംഗങ്ങൾ എന്നിവയിലൂടെ നിശ്ശബ്ദവും നിസ്വാർത്ഥവുമായ സേവനം ചെയ്തുവരുന്നുണ്ട് പ്രേഷിതാരാം സന്യാസിനിമാർ.
ആ സേവനപാരമ്പര്യ ത്തിന്റെ തിളക്കമാർന്ന മുഖമാണ് കിഴക്കമ്പലം ഞാറല്ലൂരിലെ സ്നേഹസദൻ.
സ്നേഹസദനിലെ അന്തേവാസികളുടെ കരവിരുതിൽ വിരിയുന്ന മനോഹരമായ ഉൽപ്പന്നങ്ങൾ വാങ്ങാനും അവരെ സഹായിക്കാനും ബന്ധപ്പെടേണ്ട ഫോൺ നമ്പർ
8281 749 386, 9188 534 350
Snehasadan Preshitharam Convent
Njaralloor, Erappumpara, Kizhakkambalam, PIN-683 562
cpssnehasadan@gmail.com
Account Details: South Indian Bank, Pattimattam Branch,
A/c No. : 0636053000002261 IFSC : SIBL00002261