Coverstory

സന്യസ്തർ സന്തുഷ്ടരായിരിക്കട്ടെ

Sathyadeepam
  • ക്രിസ്റ്റീന സനീഷ് പുല്ലശ്ശേരി

    കടവന്ത്ര

നമ്മുടെ വ്യക്തിബന്ധങ്ങളും കാരുണ്യപ്രവർത്തികളും സഹജീവികളോടുള്ള നമ്മുടെ സമീപനവും സഭയിലേക്ക് സമൂഹത്തെ അടുപ്പിക്കാൻ സഹായിക്കുന്നു. വൈദികരുടെയും സന്യാസസമൂഹങ്ങളുടെയും സന്തോഷപ്രദവും ലളിതവുമായ ജീവിതമാണ് മറ്റുള്ളവർ ഈ ജീവിതത്തിലേക്ക് കൂടുതൽ ആകർഷിക്കപ്പെടാൻ സഹായിക്കുന്നത്. ദൈവവിളി പ്രധാനമായും ഈ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ആത്മീയതയിൽ കൂടുതൽ ഊന്നൽ നൽകിയാലേ ഭൗതിക കാര്യങ്ങൾ ത്യജിച്ച്, ദൈവവിളി കണ്ടെത്താൻ സാധിക്കുകയുള്ളൂ. കുടുംബങ്ങളും ദേവാലയങ്ങളും ആത്മീയതയിൽ ആഴപ്പെടുമ്പോൾ കൂടുതൽ ദൈവിക സാന്നിധ്യം യുവതി യുവാക്കളിൽ വളർന്നു വരുവാൻ ഇടയാകുന്നു.

അതിലൂടെ ദൈവ സന്നിധിയിലേക്ക് അവർ കൂടുതൽ ആകർഷിക്കപ്പെടുന്നു. ഒരു വൈദികനോ സന്യാസിനിയോ ആയിത്തീരുന്നവർ ആത്മീയ ജീവിതത്തിനു പുറമെ സാമൂഹ്യ സേവനം കൂടി നിർവഹിക്കുന്നുണ്ടെന്നുള്ള ഒരു അവബോധം കൂടി യുവതലമുറയിലേക്ക് എത്തിച്ചുകൊടുക്കുന്നതു നന്നായിരിക്കും.

നിലവിലുള്ള വൈദികർ അല്ലെങ്കിൽ സന്യസ്തരുടെ സന്തോഷത്തോടെയുള്ള ജീവിതവും യുവതലമുറയ്ക്ക് പ്രചോദനമാകും. ദൈവവിളി ഒരു നിർബന്ധമല്ല, സ്നേഹത്തിന്റെ ഒരു ക്ഷണമാണ് എന്ന അവബോധവും യുവതലമുറയ്ക്ക് പകരേണ്ടതുണ്ട്.

സീയെന്നായിലെ വിശുദ്ധ കാതറൈന്‍ (1347-1380) : ഏപ്രില്‍ 29

എറണാകുളം-അങ്കമാലി അതിരൂപതയുടെ ചരിത്രപാതകളെ കുറിച്ച് സുബോധനയിൽ ചർച്ച

വിവരാവകാശ നിയമത്തെ കയ്യേറ്റങ്ങളിൽ നിന്ന് സംരക്ഷിക്കണം : ഡോ. അബ്ദുൽ ഹക്കീം

വിശുദ്ധ പീറ്റര്‍ ചാനല്‍ (1808-1841) : ഏപ്രില്‍ 28

യുവജനങ്ങൾ സഭയുടെയും സമൂഹത്തിന്റെയും ചാലകശക്തി : ബിഷപ്പ് ആന്റണി വാലുങ്കൽ