[ഭാഗം - 2]
കേരള സഭാചരിത്രത്തിലെ കലുഷിത കാലഘട്ടമായിരുന്ന റോക്കോസ് മെത്രാന്റെ ആഗമനം. 1861 മെയ് 9 ന് റോക്കോസ് മെത്രാന്‍ കേരളക്കര യിലെത്തി. അതേവര്‍ഷം സെപ്തംബര്‍ 5 ന് മെത്രാനെ മഹറോന്‍ ചൊല്ലാന്‍ റോമിൽ നിന്നും കല്പന ലഭിക്കുന്നു. 1862-ല്‍ റോക്കോസ് മെത്രാന്‍ തിരിച്ചുപോയി. 1862-ല്‍ തൊണ്ട നാട്ട് അന്തോണി കത്തനാര്‍ മാര്‍ അബ്ദീശോ എന്ന പേരില്‍ മെത്രാ നായി. എന്നാല്‍ ഇദ്ദേഹം ഒരു നെസ്‌തോറിയന്‍ മെത്രാനായി രുന്നു.
1874 ഒക്‌ടോബറില്‍ മാര്‍ മേലൂസ് മെത്രാന്‍ കേരളക്കരയി ലെത്തി. മേലൂസ് പക്ഷത്തു ചേര്‍ന്ന വല്യച്ചന്‍ വികാരി ജന റാളായി നിയോഗിക്കപ്പെടുന്നു. 1874-ല്‍ മഹറോന്‍ ചൊല്ലപ്പെട്ട മാര്‍ മേലൂസ് മെത്രാന്‍ 1882-ല്‍ കേരളക്കര വിട്ടുപോകുന്നു.
1887-ല്‍ സുറിയാനിക്കാരെ ലത്തീന്‍ഭരണത്തില്‍നിന്നും വേർ പ്പെടുത്തി അവര്‍ക്കായി തൃശ്ശൂര്‍, കോട്ടയം വികാരിയത്തുകള്‍ സ്ഥാപിതമാവുകയും ഡോ. മെഡലിക്കോട്ട് തൃശ്ശൂരും, ഡോ. ലവീഞ്ഞ് കോട്ടയത്തും മെത്രാന്മാരായി നിയമിതരായി. ഇതോടെ ശീശ്മയ്ക്ക് വിരാമമായെ ങ്കിലും 1907-ല്‍ തൃശ്ശൂര്‍ മേലൂസ് ശീശ്മയില്‍ പെട്ടിരുന്നവര്‍ നെസ് തോറിയന്മാരായിത്തീർന്നു. വിദേശത്തുനിന്നെത്തിയ മാര്‍ തിമോത്തിയോസ് (അബിമലേ ക്ക്) അവരുടെ മെത്രാനായി.
1861-ലെ ‘തൈക്കാട്ടുശ്ശേരി പടിയോല’ എന്ന പ്രമാണ രേഖ യാവണം കല്‍ദായക്കാരായി സുറിയാനി ക്രിസ്ത്യാനികള്‍ അറി യപ്പെടണമെന്നും സുറിയാനി ബിഷപ്പിനു കീഴ്‌പ്പെടണമെന്നും വാശിപിടിച്ച് മേലൂസ് പക്ഷത്ത് ചേരുന്നതിന് വല്യച്ചനെ പ്രേരി പ്പിച്ചത്. 1889-ല്‍ ശീശ്മ ഉപേക്ഷി ച്ച വല്യച്ചന് മാതൃസഭയിലേക്ക് തിരിച്ചുവരേണ്ടിവന്നു.
1861-ലെ ‘തൈക്കാട്ടുശ്ശേരി പടിയോല’ എന്ന പ്രമാണ രേഖയാവണം കല്‍ദായക്കാരായി സുറിയാനി ക്രിസ്ത്യാനികള്‍ അറിയപ്പെടണമെന്നും സുറിയാനി ബിഷപ്പിനു കീഴ്‌പ്പെടണമെന്നും വാശിപിടിച്ച് മേലൂസ് പക്ഷത്ത് ചേരുന്നതിന് വല്യച്ചനെ പ്രേരിപ്പിച്ചത്. 1889-ല്‍ ശീശ്മ ഉപേക്ഷിച്ച വല്യച്ചന് മാതൃസഭയിലേക്ക് തിരിച്ചുവരേണ്ടിവന്നു.
കേരളക്കരയിലെത്തിയ മേലൂസ് മെത്രാന്‍ സുറിയാനി ക്രിസ്ത്യാനികളുടെ ഒക്കേക്കും ബിഷപ്പായി സ്വയം പ്രഖ്യാപിച്ചു. മേലൂസ് പക്ഷത്തില്‍ ചേര്‍ന്ന വല്യച്ചന്‍ ബിഷപ്പിന് ആദരവ് അര്‍പ്പിക്കാന്‍ ജനസ്വാധീനമുള്ള അയ്യനാട്ട് പാറായില്‍ അവിരാ തരകനോട് അഭ്യര്‍ത്ഥിക്കുന്ന തിന് തൈക്കാട്ടുശേരിയില്‍ എത്തി. മേലൂസിന്റെ പക്കല്‍ മാര്‍പാപ്പയുടെ ഔദ്യോഗിക രേഖയുണ്ടോ എന്ന് പരിശോധി ക്കുവാനും അങ്ങനെയുണ്ടെ ങ്കില്‍ മാത്രം താന്‍ മെസോപ്പൊ ട്ടേമിയന്‍ ബിഷപ്പിനെ വന്നു കാണാമെന്നും തന്ത്രശാലിയായ അവിരാതരകന്‍ പാലാക്കുന്നേല്‍ വല്യച്ചനോട് പറഞ്ഞു. ഒടുവില്‍ മേലൂസിന്റെ വികാരി ജനറലായി വല്യച്ചന്‍ മാറുകയും തൃശ്ശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തനം തുട ങ്ങുകയും ചെയ്തു. റോക്കോസ് ശീശ്മയുടെ ഘട്ടത്തില്‍ സഭ പിള രാതെ എതിര്‍ത്തുനിന്ന വല്യച്ചന്‍ ഒടുവില്‍ മേലൂസ് പക്ഷത്ത് നിന്നത് അധികാരം മോഹിച്ചാ ണെന്ന് ആരോപിക്കപ്പെടുന്നു.
മാര്‍ ഏലിയ മേലൂസ് മെത്രാന്‍ പെസഹാക്ക് കാലു കഴുകല്‍ ശൂശ്രൂഷ നടത്തുന്നത് വിവരിക്കുന്നത് കാണുക.
“വയസ്സുചെന്നതില്‍ 12 കെളവന്മാരെ ഓപ്പയും ഉടുപ്പിച്ച് രണ്ടുപുറവും വങ്കുമ്മേല്‍ (ബെഞ്ച്) ഇരുത്തി മെത്രാന്‍ കാലുകഴുകി കഴിഞ്ഞതിന്റെ ശേഷം ഓരോ വലിയ വിസ്‌കോയിത്തും (ബിസ്‌ക്കറ്റ്) ഓരോ ഗ്ലാസ് വീഞ്ഞും താന്‍തന്നെ പകര്‍ന്ന് ഓരോ കെളവന്മാര്‍ക്കും കൊടുത്തു. ഏവന്‍ഗലിയോന്‍ വായിച്ചു. തന്റെ കുപ്പായം അഴിച്ച് തൂവാല ചുറ്റി എന്ന മൊഴിവായിച്ചു. അപ്പോള്‍ കാപ്പ ഊരി വെച്ച് തൂവാല അരയില്‍ ചുറ്റി കാലുകള്‍ കഴുകിയും വച്ച് ശേഷം ഏവന്‍ഗലിയോന്‍ തെകച്ചു’’ (പേജ് 188-നാളാഗമം)
ചില ഇടവക വിവരണങ്ങള്‍
1879-ല്‍ വികാരി ജനറലാ യിട്ട് ചാര്‍ജ്ജെടുത്ത വല്യച്ചന്റെ പ്രവര്‍ത്തനമേഖല തൃശ്ശൂര്‍ ആയി രുന്നു. അതിനുമുന്‍പ് മണിമല, റാന്നി, നെടുങ്കുന്നം എന്നീ തെക്കന്‍ പ്രദേശങ്ങളിലാണ് വല്യച്ചന്‍ സേവനം ചെയ്തത്. പ്രമുഖ വീട്ടുകാരുടേയും പ്രമാണിമാരുടേയും മാടമ്പിമാരു ടേയും വിവരണങ്ങള്‍ കൊടുത്തി രിക്കുന്നത് ഇടവക/ കുടുംബ ചരിത്രം രചിക്കുന്നവര്‍ക്ക് പ്രയോജനപ്പെടും.
ഏനമ്മാവ്, മുല്ലശ്ശേരി, പാലൂര്‍, കോട്ടപ്പടി, ആര്‍ത്താറ്റ് (അയര്‍ത്താറ്റ്), കുന്നംകുളം (കുന്നംകുളങ്ങര), മറ്റം (മറ്റ ത്തില്‍), എരവല്ലൂര് (എരനല്ലൂര്‍?- റോക്കോസ് മെത്രാന്‍ കല്ലിട്ട പള്ളി), അഞ്ഞൂര് (തൊഴിയൂര്‍), പാറടി എന്നീ ദിക്കുകളിലെ കാലാവസ്ഥ, ശുദ്ധജലം, കാറ്റ്, ഇടവകക്കാരുടെ പെരുമാറ്റം, കൃഷിയിനങ്ങള്‍ എന്നിവയെക്കു റിച്ച് ഏകദേശധാരണ നാളാഗമ ത്തില്‍ നിന്നും കണ്ടെത്താനാവും.
ആര്‍ത്താറ്റ് പള്ളിയെ അയർ ത്താറ്റ് പള്ളിയെന്നും ചാട്ടക്കുള ങ്ങര പള്ളിയെന്നും കുന്നംകുള ങ്ങര പള്ളിയെന്നും വിളിക്കുന്നു വെന്നും ഇവര്‍ ഉദയംപേരൂര്‍ സുനഹദോസില്‍ ഒപ്പുവയ്ക്കയോ അനുസരിക്കുകയോ ചെയ്തവര ല്ലെന്നും വല്യച്ചന്‍ രേഖപ്പെടു ത്തുന്നു (പേജ് 193-നാളാഗമം).
1879 എടവം 8-ന് മേലൂസ് മെത്രാന്‍ കല്ലിട്ട പാവറട്ടിപള്ളി ചിറ്റാട്ടുകരയില്‍നിന്നും പിരിഞ്ഞു പോന്ന ജനങ്ങള്‍ പണിയിച്ചതാ ണെന്ന് നാളാഗമം വ്യക്തമാക്കു ന്നു. ഏനമ്മാവ് പാര്‍പ്പാന്‍ തീരെ സൗഖ്യമില്ലാത്തതും വലിയ ഉഷ്ണ മുള്ളതും ജനങ്ങള്‍ വല്യ കള്ളു കുടിയന്മാരാണെന്നും എന്നാല്‍ പള്ളിക്കിണറ്റിലെ വെള്ളം നല്ലതാണെന്നും, മുല്ലശ്ശേരി പാര്‍പ്പാന്‍ നല്ല ഇടമാണെങ്കിലും വെള്ളം തീരെ മോശമാണെന്നും മനുഷ്യര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരും അഹംഭാവി കളുമാണെന്നും വല്യച്ചന്‍ എഴുതുന്നു. ക്രിസ്ത്യാനികളില്‍ കൊണ്ടന്മാരും (കൊടുങ്ങല്ലൂരില്‍ കാവുതീണ്ടാന്‍പോകുന്ന കൊങ്ങന്‍പട?) കൊങ്ങരകളുമു ണ്ടെന്നും മുല്ലശ്ശേരിലെ താഴ്ന്ന ജാതിക്കാരില്‍ കൊങ്ങരകളാണ് ഭൂരിപക്ഷമെന്നും അനേകം മലയരയന്മാരെ മാമ്മോദീസ മുക്കിയ വല്യച്ചന്‍ തുറന്നെഴുതു ന്നത് യുക്തിക്ക് നിരക്കുന്നതല്ല.
ഏനമ്മാവ്, മുല്ലശ്ശേരി, പാലൂര്‍, കോട്ടപ്പടി, ആര്‍ത്താറ്റ്, കുന്നംകുളം, മറ്റം, എരവല്ലൂര്, അഞ്ഞൂര്, പാറടി എന്നീ ദിക്കു കളിലെ കാലാവസ്ഥ, ശുദ്ധജലം, കാറ്റ്, ഇടവകക്കാരുടെ പെരുമാറ്റം, കൃഷിയിനങ്ങള്‍ എന്നിവയെക്കുറിച്ച് ഏകദേശധാരണ നാളാഗമത്തില്‍ നിന്നും കണ്ടെത്താനാവും.
അതിശയ വിവരണങ്ങള്‍
പാമ്പുകടിയേറ്റ വര്‍ക്കിയെന്ന യാള്‍ രക്ഷപ്പെടുന്ന അദ്ഭുതം നാളാഗമത്തില്‍ വിവരിക്കുന്നതു കാണുക. കൊരട്ടിയില്‍ മാമ്മോ ദീസ മുങ്ങുവാന്‍ വന്ന ഒരുവനെ വിഷമേറുന്ന ഒരു സര്‍പ്പം കടിച്ചു. അവന്‍ ചത്തവനേപ്പോലെ ആയ പ്പോള്‍ കപ്പേളയില്‍ എടുത്തു കൊണ്ടു വന്നു. റോമായില്‍ നിന്നും കൊണ്ടുവന്ന ‘ക്ലാരക്കാ’ എന്നൊരു വസ്തു വല്യച്ചന്റെ പക്കലുണ്ടായിരുന്നു. ഒരു വൃക്ഷ ത്തിന്റെ കായ് ആണത്. ആ കായില്‍ കുറേ അരച്ചുകൊടു ത്തു. പിന്നീട് ശുദ്ധദൈവമാതാ വിന്റെ രൂപത്തെ എടുത്ത് രോഗിയുടെ കഴുത്തില്‍ ഇട്ടു. നടയില്‍ കിടത്തിക്കൊണ്ട് എല്ലാവരും ചേര്‍ന്ന് പ്രാർഥിച്ചു. പാമ്പുകടിയേറ്റവന്‍ രക്ഷപ്പെട്ടു. മതം മാറിയ മലയരയന്മാരായ പുതുക്രിസ്ത്യാനികളുടെ വിശ്വാസ ത്തിന് തീക്ഷ്ണത വർധിക്കുന്ന സംഭവമായിരുന്നു അത്.
ഓരോ ചാപ്റ്ററിലും അനുബ ന്ധമായി വരാപ്പുഴ മെത്രാന്റെ കല്പനയുടെ ശരിയായ പകര്‍പ്പ് കൊടുക്കുന്നുണ്ട് വല്യച്ചന്‍. പുതുക്രിസ്ത്യാനികളെ മറ്റു ക്രൈ സ്തവരില്‍ നിന്ന് വേര്‍തിരിക്കുന്ന ഒരു പ്രവര്‍ത്തിയും നടപടിയും എടുക്കരുതെന്നും ആയതു ചെയ്യുന്നവരെ പള്ളിയില്‍ നിന്ന് തിരിച്ചു നിര്‍ത്തി പരസ്യപ്പെടുത്ത ണമെന്നും കല്പന പുറപ്പെടുവി ക്കുന്നുണ്ട് വരാപ്പുഴ മെത്രാന്‍. വിഷം തീണ്ടിയാല്‍ മരുന്നു ചെയ്യേണ്ട ക്രമങ്ങള്‍ മെത്രാന്റെ കല്പനയിലുണ്ട്.
കപ്പേള പണിയുന്ന ഘട്ട ത്തില്‍ അതു പണിയാന്‍ വരുന്ന കല്ലാശാരിമാരേയും തച്ചന്മാരേ യും ജാതിയില്‍ നിന്നും പുറത്തു കളയുമെന്നും ചമ്പക്കര, നെടും കുന്നം മുതലായ ദേശങ്ങളിലു ള്ള നായന്മാര്‍ ചേര്‍ന്ന് കമ്മാള രില്‍ പ്രമാണികളെ വരുത്തി കച്ചീട്ട് എഴുതി വയ്പ്പിക്കുന്നുണ്ട്. 1858-ല്‍ പുതുച്ചിറക്കാവുങ്കല്‍ കപ്പേള പണിയാന്‍ രണ്ട് ആശാരിമാർ മുന്നോട്ടു വരുന്നതും വിവരിക്കുന്നുണ്ട്.
1859 മിഥുനമാസത്തില്‍ രണ്ട് ആന കൊരട്ടി കപ്പേളയിരി ക്കുന്ന സ്ഥലത്തു വന്ന് ശല്യം ചെയ്യുന്നത് വിവരിക്കുന്നത് കാണുക. ചിലരൊക്കെ കൊരട്ടി യില്‍ നിന്നും ഒഴിഞ്ഞുപോയി. പിന്നീട് രണ്ടുമാസം പുല്ലുപുര യില്‍ വസിക്കുമ്പോള്‍ ഒരുദിനം രണ്ടാനകള്‍ തമ്മില്‍ കുത്തി, രണ്ടും ചത്തുപോകുകയും പുഴയിലൂടെ ഒഴുകി പോകുകയും ചെയ്യുന്നതിന് വല്യച്ചനും നാട്ടു കാരും സാക്ഷിയാവുകയും ചെയ്യുന്നുണ്ട്.
റോക്കോസിന്റെ ആഗമനം
1861-ല്‍ കല്‍ദായ സുറിയാ നി മെത്രാനായ റോക്കോസ് വരുമ്പോള്‍ കൊച്ചിക്കോട്ടയില്‍ അദ്ദേഹത്തെ സ്വീകരിക്കുന്നത് പാറായില്‍ അവിരാ തരകനാണ്. മൂന്നുമാസത്തിനകം 100 പള്ളികള്‍ അദ്ദേഹത്തിന് കീഴ്‌പ്പെട്ടു. റോമിന്റെ അധികാരത്തോടെയല്ല റോക്കോസ് വരുന്നതെന്ന് വരാപ്പുഴ മെത്രാന്‍ കല്പന പുറപ്പെടുവിച്ചു. ചാവറ കുര്യാക്കോസ് ഏല്യാസന്റെ ഇടപെടലാണ് റോക്കോസിനെ കേരളക്കരയില്‍ നിന്നും തുരത്താന്‍ കാരണമായത്.
തൈക്കാട്ടുശ്ശേരിയില്‍ പാറായി തരകന്റെ അടുത്ത് വികാരി ജനറാള്‍ അച്ചനും മുപ്പതോളം പട്ടക്കാരും ഇരുനൂറിലധികം ജനങ്ങളും ഒത്തുചേര്‍ന്നു. പോലീസിന്റെ അറസ്റ്റ് പേടിച്ച് പള്ളിയില്‍ കയറാതെ പാറായി അവിരാ തരകന്‍ പാര്‍ക്കുന്ന അയ്യനാട്ട് എന്ന ബംഗ്ലാവില്‍ ചെന്നു. ചെന്നവരെ അവിടന്ന് അപമാനിച്ചുവിട്ടു. ഇതിനകംതന്നെ റോക്കോസ് മെത്രാന് മാര്‍പ്പാപ്പയുടെ യാതൊരു കല്പനകളും ബൂളാകളും ഇല്ലെന്ന് തെളിഞ്ഞു. കടുത്തുരുത്തി വലിയപള്ളിയില്‍ വച്ച് സുറിയാനി മെത്രാന്‍ കല്‍ദായ ക്രമത്തില്‍ നൂറ്റിച്ചില്വാനം ശെമ്മാച്ചന്മാര്‍ക്ക് പട്ടം കൊടുക്കുന്നുണ്ട്. സുറിയാനി മെത്രാന്‍ ചങ്ങനാശേരിയില്‍ വരുമ്പോള്‍ പാലാക്കുന്നേല്‍ വല്യച്ചന്‍ വരാപ്പുഴ മെത്രാപ്പോലീത്തയുടെ വികാരി ആയിരുന്നു.
കേരളക്കരയിൽ “കഴിഞ്ഞയാണ്ടു (1877) വൃശ്ചികത്തില്‍ ഇനിക്കു ദീനമായി. അതു ഒരു ദഹനക്കേടു ആയിരുന്നു. അതു കരളിന്റെ കേടുകൊണ്ടാണെന്നും പ്രസംഗം പറയുന്നവരും പാട്ടുകാരും താടി കണ്ടിക്കരുതെന്നും ഈ രണ്ടു കൂട്ടക്കാര്‍ക്കും കരളിന്റെ ദീനംവന്നാല്‍ താടിനീട്ടിയാല്‍ ഭേദപ്പെടുമെന്നും ദിനസര് (ഡോക്ടര്‍) പറഞ്ഞതില്‍വച്ചു ഞാന്‍ താടി നീട്ടി.’’
ഇതിനകം റോക്കോസിനെ സംബന്ധിച്ച് എഴുതിയ കത്തിന് റോമില്‍ നിന്നുള്ള മറുപടി വന്നിരുന്നു. റോമിന്റെ അറിവോടെയല്ല റോക്കോസ് വന്നിരിക്കുന്നതെന്നും ഇയാളെ കൈക്കൊണ്ടു കൂടായെന്നും റോമില്‍ നിന്നും അറിയിപ്പുണ്ടായി. റോക്കോസ് മെത്രാനെ തിരിച്ചു വിളിക്കുകയും ശീശ്മയില്‍ ചേര്‍ന്ന പള്ളികളൊക്കെയും തിരിച്ചുവരികയും ചെയ്തു. റോക്കോസിനെ മഹറോന്‍ ചൊല്ലിയാണ് തിരിച്ചയയ്ക്കുന്നത്.
ചാവറ കുര്യാക്കോസ് മല്പാന്‍ കൊച്ചികോട്ടയിലെത്തി റോക്കോസിന്റെ കുറ്റങ്ങള്‍ പോക്കി മെത്രാനടുത്ത ആചാരങ്ങളും ബഹുമാനങ്ങളും നല്കി ഒരു തീക്കപ്പലില്‍ അദ്ദേഹത്തെ കയറ്റി അയക്കുന്നുണ്ട്. കൂലിചെലവ് മുതലായത് വരാപ്പുഴനിന്നു കൊടുത്ത്, ശീമക്കു കയറ്റിവിട്ടു. ഇയാള്‍ക്കൊപ്പം തൊണ്ടനാട് അന്തോണിക്കത്തനാരും പോകുന്നുണ്ട്. ഈ അന്തോണിക്കത്തനാരെ കളിയാക്കുന്ന അനേകം സന്ദര്‍ഭങ്ങള്‍ നാളാഗമത്തിലുണ്ട്.
പുരോഹിതന്മാര്‍ താടിവളര്‍ത്തുന്നതിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തുന്ന സന്ദര്‍ഭം കാണുക.-
“കഴിഞ്ഞയാണ്ടു (1877) വൃശ്ചികത്തില്‍ ഇനിക്കു ദീനമായി. അതു ഒരു ദഹനക്കേടു ആയിരുന്നു. അതു കരളിന്റെ കേടുകൊണ്ടാണെന്നും പ്രസംഗം പറയുന്നവരും പാട്ടുകാരും താടി കണ്ടിക്കരുതെന്നും ഈ രണ്ടു കൂട്ടക്കാർക്കും കരളിന്റെ ദീനംവന്നാല്‍ താടിനീട്ടിയാല്‍ ഭേദപ്പെടുമെന്നും ദിനസര് (ഡോക്ടര്‍) പറഞ്ഞതില്‍വച്ചു ഞാന്‍ താടി നീട്ടി.’’
മേലൂസ് മെത്രാപ്പോലീത്തയുടെ കീഴില്‍ നില്ക്കുന്നതുകൊണ്ട് സുറിയാനിക്രമത്തിന്നു താടി നീട്ടുന്നത് നല്ലതാകയാല്‍ താടിനീട്ടുവാന്‍ തുടങ്ങിയ ശേഷം പട്ടക്കാരേക്കൊണ്ടും താടി നീട്ടിക്കുന്നതിനും ശ്രമം നടത്തി. മെത്രാന്‍ കല്പിച്ചുവെങ്കിലും പുരോഹിതന്മാര്‍ അനുസരിച്ചില്ല. ദിനസര് അനുവാദംകൊടുത്തില്ല. ദഹനക്കേടു മാറിയപ്പോള്‍ വല്യച്ചന്‍തന്നെ താടി വടിച്ചുകളഞ്ഞു. വീണ്ടും കരളിന്റെ അസുഖം വന്നു. പരീക്ഷണത്തില്‍ ബോധ്യപ്പെട്ടത് മീശയുള്ളത് മനുഷ്യന് പെരുത്ത ബലവും ശക്തിയുമാകുന്നു എന്നാണ്.
മാലാഖാ കല്പിച്ചതു കൂട്ടാക്കാതെ ക്ഷൗരത്തിനു ശേഷം ശെമയോന്റെ ശക്തി കുറഞ്ഞത് വിവരിക്കുന്നുണ്ട് വല്യച്ചന്‍. ഇതിനായി ലേവ്യാപുസ്തകം 19-ാം അദ്ധ്യായം 27-ാം വാക്യം - “ചെന്നി മുണ്ഡനം ചെയ്യരുത്, ദീക്ഷയുടെ അഗ്രം മുറിക്കുകയുമരുത്” എന്ന വാക്യത്തെ കൂട്ടുപിടിക്കുന്നു. ഒരു നോവല്‍ വായിക്കുന്നതുപോലതന്നെ രസകരമായി വല്യച്ചന്റെ വിവരണങ്ങള്‍ വായിച്ചുപോകാം.
(തുടരും)