“ഇതു പഠിച്ചാൽ എന്ത് ജോലി കിട്ടും?” എന്ന രീതിയിലുള്ള സ്ഥിരം ചോദ്യങ്ങൾ വിദ്യാഭ്യാസവും മുതലാളിത്തവും തമ്മിലുള്ള നേർബന്ധം വ്യക്തമാക്കുന്നതാണ്. മനുഷ്യജീവിതം മത്സരിക്കാനും ഉപഭോഗത്തിനും മാത്രമാണെന്ന തോന്നൽ ഇത്തരം ചോദ്യങ്ങളിലൂടെ ഉറപ്പിക്കപ്പെടുന്നു.
ഓരോ സമൂഹവും കാലക്രമേണ നിരന്തരമായ മാറ്റങ്ങൾക്ക് വിധേയ മാകുന്നവയാണ്. ഈ സാമൂഹിക പരിവർത്തന പ്രക്രിയയിൽ ആധുനിക വിദ്യാഭ്യാസം നിർണ്ണായകമായ പങ്കാണ് വഹിക്കുന്നത്. അറിവും, നൈപുണ്യ ങ്ങൾ ആർജ്ജിക്കുന്നതിനും, മൂല്യ ങ്ങളും മനോഭാവങ്ങളും രൂപപ്പെടുത്തുന്നതിനും, നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളെ നീക്കം ചെയ്യുന്നതിനുമെല്ലാം വിദ്യാഭ്യാസം നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലുമെല്ലാം കേരള സമൂഹത്തിൽ നിലനിന്നിരുന്ന ജാതിപരമായതും, ലിംഗപരമായതുമായ എല്ലാ അസമത്വങ്ങളെയും ചോദ്യം ചെയ്യാനും, സാമൂഹിക പരിവർത്തനം സാധ്യമാക്കുന്നതിനു മുള്ള ഒരു ഉപാധി കൂടിയായി വിദ്യാഭ്യാസം മാറി. പ്രത്യേ കിച്ചും, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ വിദ്യാഭ്യാസാ വകാശത്തിനായുള്ള പോരാട്ടങ്ങൾ കേരളത്തിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രധാന ഘടകമായിരുന്നു. അയ്യങ്കാളിയുടെയും മറ്റും നേതൃത്വത്തിൽ നടന്ന വിദ്യാഭ്യാസ ത്തിനായുള്ള ഇടപെടലുകൾ ഇതിന് ഉദാഹരണമാണ്. വിദ്യാഭ്യാസത്തെ സാമൂഹിക സമത്വത്തിന്റെയും അവകാശ ബോധത്തിന്റെയും മാർഗ്ഗമായും സാമൂഹിക അധികാര ബന്ധ ങ്ങളെ പുനഃക്രമീകരിക്കാൻ സഹായിക്കുന്ന ഒരു സാമൂഹിക ഇടപെടലായും കണ്ടുപോന്നു. അറിവും വിദ്യാഭ്യാസവും സാമൂഹിക പിന്നോക്കാവസ്ഥ മറികടക്കുന്നതിനുള്ള പ്രധാന മാർഗ്ഗങ്ങളായി കണ്ട ഒരുപാട് സാമൂഹിക പരിഷ്കർത്താക്കളും കേരളത്തിനകത്തും പുറത്തുമായി നമുക്ക് മുൻപേ കടന്നു പോയിട്ടുണ്ട്. “വിദ്യകൊണ്ട് പ്രബുദ്ധരാവുക” എന്ന ശ്രീനാരായണഗുരുവിന്റെ ആശയം ഇതിനോട് ചേർത്തു വായിക്കാം. ആയതിനാൽ സാമൂഹിക അവകാശബോധം വളർത്തുന്നതിനും, സാമൂഹിക ചലനാത്മകതയ്ക്കുമെല്ലാം സാധ്യതകൾ സൃഷ്ടിച്ചതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് ചെറുതൊന്നുമല്ല.
എന്നാൽ, വിദ്യാഭ്യാസം സമൂഹത്തിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്ന പ്രക്രിയയല്ല. മേൽപ്പറഞ്ഞതെല്ലാം അതിനുദാ ഹരണങ്ങളും കൂടെയാണ്. സമൂഹത്തിൽ നിന്ന് വ്യക്തി പഠിക്കുന്ന കാര്യങ്ങളും, രീതികളുമെല്ലാം സമൂഹത്തിന്റെ, നില നിൽക്കുന്ന മൂല്യങ്ങളേയും, മാനദണ്ഡങ്ങളേയും കൂടെ ആശ്രയിച്ചിട്ടാണ്. അതുതന്നെയാണ് ആധുനിക വിദ്യാഭ്യാസ ത്തിന്റെ സ്വഭാവത്തെ സ്വാധീനിക്കുന്ന പ്രധാന ചേരുവയും. അതുകൊണ്ടുതന്നെ സാമൂഹികമായി നിലനിൽക്കുന്ന മൂല്യവ്യവസ്ഥകളും, മാനദണ്ഡങ്ങളും, ആശയങ്ങളുമെല്ലാം വിദ്യാഭ്യാസത്തെ പക്ഷപാതപരമായി സ്വാധീനിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെയാണ് വിദ്യാഭ്യാസത്തിനെ വലിയൊരു സാമൂഹ്യവൽക്കരണത്തിന്റെ ഭാഗവും, ഉപകരണവുമായി കാണാവുന്നതും. ഒരു കുട്ടിയെ സമൂഹത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള പഠന പ്രക്രിയ, വീടുകളിൽനിന്നു തുടങ്ങി വിദ്യാലയങ്ങളിലൂടെ ഉറപ്പിക്കുന്ന പ്രക്രിയ-സമൂഹത്തിന്റെ നിയമ ങ്ങളും, മാനദണ്ഡങ്ങളും, മൂല്യങ്ങളുമെല്ലാം ഒരു കുട്ടി പഠിക്കുന്നത് ഈ പ്രക്രിയയിലൂ ടെയാണെന്ന് ചുരുക്കം. അതു കൊണ്ട് തന്നെ വിദ്യാഭ്യാസ ത്തിന്റെ ലക്ഷ്യങ്ങളും, രീതികളും ഒരു സമൂഹത്തിൽ നിന്ന് മറ്റൊ ന്നിലേക്കും, വ്യത്യസ്ത ചരിത്ര കാലഘട്ടങ്ങൾക്കനുസരിച്ചും, മാറി വരുന്നുമുണ്ട്. ഉദാഹരണ ത്തിന് ഒരു ജനാധിപത്യ സമൂഹ ത്തിൽ വ്യക്തിയുടെ സ്വാതന്ത്ര്യം, സമത്വം, അവകാശബോധം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ പ്രക്രിയയ്ക്ക് പ്രാധാന്യം ഉണ്ടാവുമ്പോൾ, മുതലാളിത്ത വ്യവസ്ഥ, വ്യക്തി കളെ വിപണിയുടെയും ഉല്പാദന ബന്ധങ്ങളുടെയും ആവശ്യ ങ്ങൾക്ക് അനുയോജ്യരാക്കു കയും അത് അനുസരിച്ച് രൂപപ്പെടുത്തുകയും, തൊഴിൽ വിപണിയുടെയും, ഉത്പാദന ബന്ധങ്ങളുടേയും ആവശ്യ ങ്ങൾക്ക് അനുയോജ്യരാക്കു കയും ചെയ്യുന്നു. ഇതുപോലെ തന്നെ ജാതി, മതം, ലിംഗം, വർഗ്ഗം എന്നിവയുമായി ബന്ധപ്പെട്ട സാമൂഹീകരണ പ്രക്രിയകളും സ്കൂളുകളിലൂടെ നടക്കുന്നു.
പക്ഷെ, നിലനിൽക്കുന്ന ഈ മൂല്യങ്ങളുടെയും ആശയങ്ങളുടെയും അപ്പുറത്തേക്ക് ചിന്തിക്കാനോ, അതിൽ ഉൾക്കൊണ്ടിട്ടുള്ള വേർതിരിവുകൾ ചോദ്യം ചെയ്യാനോ ഉള്ള അവസരം വിദ്യാഭ്യാസത്തിനോ വിദ്യാലയങ്ങൾക്കോ നൽകാൻ സാധിക്കു ന്നുണ്ടോ എന്നത് സംശയമാണ്. സ്കൂളുകളിലെ ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് ഇതിനുദാഹരണമാണ്.
ഇതിലൂടെ വിദ്യാഭ്യാസം അറിവിന്റെ കൈമാറ്റത്തിനുള്ള ഒരു ഉപാധി മാത്രമല്ലെന്നും സമൂഹത്തിലെ നിലവിലുള്ള മൂല്യങ്ങളും, അധികാര ബന്ധ ങ്ങളും, ആശയധാരകളുമെല്ലാം പുനർനിർമ്മിക്കുകയും, അടുത്ത തലമുറയിലേക്ക് കൈമാറുകയും ചെയ്യുന്ന ഒരു പ്രധാന സാമൂഹീ കരണ സ്ഥാപനമാണെന്നും തെളിയുന്നു.
പക്ഷെ, നിലനിൽക്കുന്ന ഈ മൂല്യങ്ങളുടെയും ആശയ ങ്ങളുടെയുമപ്പുറത്തേക്ക് ചിന്തി ക്കാനോ, അതിലുൾക്കൊണ്ടി ട്ടുള്ള വേർതിരിവുകൾ ചോദ്യം ചെയ്യാനോ ഉള്ള അവസരം വിദ്യാഭ്യാസത്തിനോ വിദ്യാലയ ങ്ങൾക്കോ നൽകാൻ സാധിക്കു ന്നുണ്ടോ എന്നത് സംശയമാണ്. സ്കൂളുകളിലെ ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് ഇതിനുദാഹരണമാണ്. വിദ്യാലയത്തിനോടോ വിദ്യാഭ്യാസ പ്രക്രിയയോടോ അവരെ ബന്ധിപ്പിക്കാൻ കഴി യുന്ന അവരുടെ ഭാഷ പോലും ഇല്ലാത്ത വിദ്യാഭ്യാസ സ്ഥാപന ങ്ങൾ എങ്ങനെയാണ് അവരുടേ താവുക? ലിംഗ അസമത്വവും, ജാതി, മത, വർഗ്ഗ വേർതിരിവു കളുമെല്ലാം ഇതിനോടു ചേർത്തു വായിക്കാവുന്നതാണ്. വിരലിലെണ്ണാവുന്ന സംവരണ കൃതികൾ ഒഴികെ കേരളത്തിലെ ഭൂരിപക്ഷം വരുന്ന അധ്വാനി ക്കുന്നവരുടെ ജീവിതം പാഠപുസ്തകങ്ങളിൽ എവിടെ ആണുള്ളത്? സ്ത്രീകളുടെ അവസ്ഥയും വിഭിന്നമല്ല. അന്യവൽക്കരണവും, സ്വത്വ പ്രതിസന്ധിയും മാത്രമാണ് ഇതിന്റെ ഫലം. ഇത്തരം അപൂർണ്ണതകളും, വേർതിരി വുകളും നിറഞ്ഞ വിദ്യാഭ്യാസ പ്രക്രിയ എങ്ങനെയാണ് അഭിപ്രായ വ്യത്യാസങ്ങൾ അംഗീകരിക്കുന്ന, സമൂഹമായി ഇടപെടാനും, വിമർശിക്കാനും, സാധിക്കുന്ന പൗരബോധമുള്ള തലമുറയെ സൃഷ്ടിക്കുക?
അറിവും, നൈപുണ്യങ്ങളും ആർജ്ജിക്കുന്നതിനും, മൂല്യങ്ങളും മനോഭാവങ്ങളും രൂപപ്പെടുത്തുന്നതിനും, നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളെ നീക്കം ചെയ്യുന്നതിനുമെല്ലാം വിദ്യാഭ്യാസം നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.
മുതലാളിത്തത്തിന്റെയും വിപണിയുടേയും സ്വാധീനവും ചെറുതല്ല. “ഇതു പഠിച്ചാൽ എന്ത് ജോലി കിട്ടും?” എന്ന രീതിയിലുള്ള സ്ഥിരം ചോദ്യങ്ങൾ വിദ്യാഭ്യാസവും മുതലാളിത്തവും തമ്മിലുള്ള നേർ ബന്ധം വ്യക്തമാക്കുന്നതാണ്. മനുഷ്യജീവിതം മത്സരിക്കാനും ഉപഭോഗത്തിനും മാത്രമാണെന്ന തോന്നൽ ഇത്തരം ചോദ്യങ്ങളിലൂടെ ഉറപ്പിക്കപ്പെടുന്നു. വിപണിക്ക് ആവശ്യമില്ലാത്ത കോഴ്സുകൾക്ക് ആളില്ലാത്തത് ഇതിനുദാഹരണമാണ്. അതുപോലെ Bowler & Gintis എന്ന സാമൂഹിക ചിന്തകർ പറഞ്ഞപോലെ, മെറിറ്റോക്രസി എന്ന ആശയം വ്യക്തിയുടെ കഴിവും, കഠിനാധ്വാനവുമാണ് വിജയത്തിലേക്ക് നയിക്കുന്നതെന്ന സന്ദേശമാണ് മുന്നോട്ടു വയ്ക്കുന്നത്. ഈ സന്ദേശത്തിലൂടെ സാമ്പത്തിക വിജയം വ്യക്തിയുടെ കഴിവിന്റെയും പരിശ്രമത്തിന്റെയും മാത്രം ഫലമാണെന്ന ധാരണയെ സ്കൂൾ വിദ്യാഭ്യാസം സാധൂകരിക്കുകയും അതുവഴി നിലനിൽക്കുന്ന സാമ്പത്തിക അസമത്വങ്ങൾക്ക് ഒരു നിയമസാധുത നൽകുകയും ചെയ്യുന്നതും മേൽപ്പറഞ്ഞ സാഹചര്യങ്ങളോട് ചേർത്ത് വയ്ക്കാവുന്നതാണ്. മനുഷ്യന്റെ സത്ത തന്നെ എടുത്തുകളയുന്ന ഒന്നാണ് മുതലാളിത്തമെന്നും, അതുകൊണ്ട് തന്നെ വിപണി ഭരിക്കുന്ന വിദ്യാഭ്യാസത്തിലൂടെ നേടുന്നതൊന്നും ആ സത്തിന്റെ ഭാഗമാകാതെ, പുറമെ സമ്പത്തായി മൂലധനത്തിൽ നിക്ഷേപിക്കപ്പെടുകയുമാണ് ചെയ്യുന്നത് (കാൾ മാർക്സ്). ഇതിന്റെയും തുടക്കം വിദ്യാലയങ്ങളിൽ നിന്നു തന്നെയാണെന്ന് നിസ്സംശയം പറയാം. വിദ്യാലയത്തിന്റെയും തൊഴിൽ സ്ഥലത്തിന്റെയും ഘടനകൾ തമ്മിൽ സാമ്യമുണ്ടാവുകയും, വിദ്യാലയത്തിലെ നിയമങ്ങളും, സാമൂഹിക ബന്ധങ്ങളും ഔദ്യോഗിക പദവികളിലെ ശ്രേണിയോട് കുട്ടികളെ പ്രാപ്തരാക്കാൻ വേണ്ടിയാണെന്നും, പരോക്ഷമായി കുട്ടികളെ പഠിപ്പിക്കുകയും, ശീലിപ്പിക്കുകയും ചെയ്യുന്ന അനുസരണയും സമയനിഷ്ഠയുമെല്ലാം തന്നെ വിദ്യാർത്ഥികളെ ഭാവിയിലെ തൊഴിലാളികളാക്കി മാറ്റാനുള്ള തന്ത്രമാണെന്നും പറയുന്ന Correspondence Theory യും (Bowles & Gintis, 1976) ഇതിനോടു ചേർത്തു വായിക്കാവുന്നതാണ്. ഇത്തരം സ്വാധീനങ്ങളിലൂടെ നേടുന്ന തൊഴിലിലൂടെയും പരസ്പര സഹവർത്തിത്വം, സഹായം, ക്ഷേമം തുടങ്ങിയ അടിസ്ഥാന മാനുഷിക ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നില്ല. മറിച്ച് സർഗ്ഗാത്മകതയ്ക്ക് ഇടമില്ലാത്ത, ജീവിതലക്ഷ്യമില്ലാത്ത, ചുറ്റുപാടുകളോട് സജീവമായി ഇടപെടാത്ത നിഷ്ക്രിയമായി കടന്നു പോകുന്ന തലമുറയെ മാത്രം സൃഷ്ടിക്കുന്നു.
വിമർശനാത്മക ബോധം, സൗന്ദര്യാത്മക ഭാവന, ആന്തരിക ഉണർവ്, ജീവിത വൃത്തിയോടുള്ള ആഭിമുഖ്യം എന്നീ അടിസ്ഥാന ഘടകങ്ങൾ വിദ്യാഭ്യാസത്തിൽ ഉൾക്കൊള്ളുമ്പോൾ മാത്രമേ തൊഴിലിൽനിന്നുപരിയായി ചിന്തിക്കാനും, സൃഷ്ടിക്കാനും, അനുഭവിക്കാനും സ്വന്തം ജീവിതത്തിന് അർത്ഥം കണ്ടെത്താനും കഴിയുന്ന മനുഷ്യനായി രൂപപ്പെടുത്താൻ സാധിക്കുകയുള്ളൂ (അവിജിത് പാഠക്). ഓസ്ട്രിയൻ തത്ത്വചിന്തകനും സാമൂഹിക വിമർശകനുമായ ഇവാൻ ഇല്ലിച്ച് പറഞ്ഞപോലെ - മേൽ പറഞ്ഞ പ്രകാരമുള്ള വിദ്യാലയങ്ങളെ നിരാകരിക്കുന്നതിലൂടെ (Deschooling) മാത്രമേ ഇന്നത്തെ ഈ അവസ്ഥയിൽ നിന്നും വിദ്യാഭ്യാസത്തെ രക്ഷിക്കാനും പൗരബോധമുള്ള തലമുറയെ സൃഷ്ടിക്കാനും കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ പാഠ്യപദ്ധതിയേയും വിദ്യാഭ്യാസ പ്രക്രിയയേയും തന്നെ സമൂഹമായി ബന്ധിപ്പിക്കുകയേ നിവർത്തിയുള്ളൂ - സ്ത്രീകൾ, ദളിതർ, ആദിവാസികൾ, മത-ഭാഷാ-വർഗ്ഗ ന്യൂനപക്ഷങ്ങൾ തുടങ്ങിയവരുടെ പ്രശ്നങ്ങളും വീക്ഷണങ്ങളും അവതരിപ്പിക്കുന്ന, പ്രാദേശിക വൈവിധ്യങ്ങൾ ഉൾപ്പെടുത്തുന്ന വിദ്യാഭ്യാസത്തിനും വിദ്യാലയങ്ങൾക്കും മാത്രമേ അതിനു സാധിക്കുകയുള്ളൂ. പൗലോ ഫ്രെയർ (1968) പറഞ്ഞതുപോലെ, നമുക്ക് വേണ്ടത് അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള സമത്വാധിഷ്ഠിതമായ സംഭാഷണമാണ്. അറിവ് അധ്യാപകരും വിദ്യാർത്ഥികളും പരസ്പരം പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന ഈ സംവാദാത്മക പ്രക്രിയയിലൂടെ മാത്രമേ വിദ്യാർത്ഥികളിൽ വിമർശനാത്മക ബോധവും സ്വന്തം സാമൂഹിക യാഥാർത്ഥ്യത്തെ ചോദ്യം ചെയ്യാനുള്ള ശേഷിയും വളർത്താൻ സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം മനുഷ്യനെ എളുപ്പത്തിൽ മെരുക്കാനും, പരുവപ്പെടുത്താനുമുള്ള ഒരുപാധി മാത്രമായി പാഠ പുസ്തകങ്ങളും, പാഠ്യപദ്ധതിയും, വിദ്യാഭ്യാസവുമെല്ലാം ചുരുങ്ങിപ്പോകും.