Coverstory

നവതിയുടെ നിറവിൽ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ

ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി

1936 ലാണത്. അതി ദാരിദ്ര്യവും പകർച്ചവ്യാധിയും കൊണ്ട് കേരളത്തിലെ ജനങ്ങൾ പൊറുതിമുട്ടിയ കാലം. ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തി നായി അങ്കമാലിയിലെ ജനങ്ങൾ സർക്കാരിനെ സമീപിച്ചെങ്കിലും ഫലവത്തായില്ല. അങ്ങനെയവർ അന്നത്തെ എറണാകുളം മെത്രാപ്പോലീത്തയായിരുന്ന മാർ അഗസ്റ്റിൻ കണ്ടത്തിൽ പിതാവിന്റെയടുത്തെത്തി.

ആവശ്യം അംഗീകരിച്ച പിതാവ് ദൈവദാസൻ മോൺ. ജോസഫ് പഞ്ഞിക്കാര നച്ചനെയും അങ്കമാലി പള്ളിയുടെ അന്നത്തെ വികാരി തോമസ് തളിയത്തച്ചനെയും ഭരമേൽപ്പിച്ച വലിയ ഉത്തരവാദി ത്വമാണ് ഇന്ന് ഒമ്പതു പതിറ്റാ ണ്ടുകൾക്കിപ്പുറം അങ്കമാലി പട്ടണത്തിൽ തലയെടുപ്പോടെ നിൽക്കുന്ന അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ.

1937 ഫെബ്രുവരി 2-നാണ് ആശുപത്രി സ്ഥാപിക്കുന്നതിനു വേണ്ടി സ്വന്തമായി ഒരു സ്ഥലം അങ്കമാലി ചന്തയ്ക്കു സമീപം രൂപത വാങ്ങുന്നത്.

ബഹു. ഗീവർഗീസ് കവല ക്കാട്ടച്ചൻ ആശുപത്രിയുടെ ഡയറക്ടർ സ്ഥാനം ഏറ്റെടുത്ത ശേഷം ആശുപത്രിയുടെ നടത്തി പ്പിന് സഹായിച്ചവരിൽ പ്രധാനി കൾ ഡോ. ടി യു പുന്നനും, ഡോ. പോൾ ജെ മാമ്പിള്ളിയു മായിരുന്നു. അത്യാധുനിക സൗകര്യങ്ങളോടെ ഇന്നു കാണുന്ന ആശുപത്രിയുടെ അടിസ്ഥാനശില പാകിയ ത്രിമൂർത്തികളായിരുന്നു ഇവർ.

1952 മുതൽ ആശുപത്രി യുടെ വികസനത്തിന്റെ ഭാഗ മായി പുതിയ കെട്ടിടങ്ങൾ പണിത് തുടങ്ങി. 6 കിടക്കക ളോടുകൂടിയ ഒരു പേ വാർഡ് 1952-ൽ പണി പൂർത്തിയാക്കി.

ഡോക്ടർമാരുടെയും നഴ്‌സുമാരു ടെയും ക്വാട്ടേഴ്‌സുകളും മെറ്റേ ണിറ്റി വാർഡ്, ഒ പി വാർഡ്, എക്സറേ പ്ലാന്റ്, ഡന്റൽ ക്ലിനിക്ക്, ഓപ്പറേഷൻ തിയേറ്റർ, സർജിക്കൽ വാർഡ്, നഴ്‌സിങ്ങ് സ്കൂൾ തുടങ്ങിയ സൗകര്യങ്ങളും

1961 ആയപ്പോഴേക്കും സാധ്യ മാക്കിയിരുന്നു.

1960-ൽ 765 സർജിക്കൽ ഓപ്പറേഷനുകൾവരെ ആശു പത്രിയിൽ നടത്താൻ സാധിച്ചു.ഇതിൽ 300 എണ്ണത്തോളം മേജർ ഓപ്പറേഷനുകൾ ആയിരുന്നു.

1962-ൽ ആശുപത്രിയുടെ രജത ജൂബിലി സമാപനപരിപാടി ഉദ്ഘാടനം ചെയ്തത് അന്നത്തെ ഗവർണർ വി വി ഗിരിയാണ്.

ഈ ആശുപത്രിയിൽ നഴ്‌സിങ് സ്കൂൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ആദ്യമായി സ്വീകരി ച്ചത് മോൺ. കവലക്കാട്ടച്ച നാണ്.

1964-ൽ ബഹു. പാനികുള മച്ചന്റെ കാലഘട്ടത്തിലാണ് നേത്രവിഭാഗവും ശിശുരോഗ പരിചരണവിഭാഗവും ആശു പത്രിയിൽ തുടങ്ങിയത്. ആശു പത്രിയോടനുബന്ധിച്ച് പണിത കപ്പേളയുടെ ശിലാസ്ഥാപന കർമ്മവും ലേബർ റൂം, നേത്ര വാർഡ്, ലൈബ്രറി എന്നിവയുടെ ആശീർവാദവും 1964 ഡിസം ബർ 27-ന് കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ മെത്രാപ്പോലീത്ത നിർവഹിച്ചു.

1969 മാർച്ച് 20-ന് ആശു പത്രിയിൽ പുതുതായി ആരംഭിച്ച കാൻസർ വാർഡിൽ കാൻസർ രോഗ ചികിത്സ സംബന്ധമായ കൊബാൾട്ട് യൂണിറ്റ് തുടങ്ങി.

ആ വർഷം തന്നെ ഓർത്തോപീ ഡിക് വിഭാഗം ആരംഭിച്ചു.

നേത്രവിഭാഗത്തിലെ ആധു നിക സംവിധാനങ്ങളും സൗകര്യ ങ്ങളും കേരളത്തിൽ ആദ്യമായി സജ്ജീകരിക്കപ്പെട്ടതും ലിറ്റിൽ ഫ്ലവർ ആശുപത്രിയിലായിരുന്നു.

മധ്യകേരളത്തിലെ സുപ്ര സിദ്ധ പാമ്പുവിഷചികിത്സാ കേന്ദ്രം കൂടിയാണ് എൽ എഫ് ആശുപത്രി. 1975-ലാണ് ഈ വിഭാഗം ആരംഭിച്ചത്. അനേക വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ സ്വന്തമായ ഒരു വിഷ ചികിത്സാ രീതിതന്നെ ആശുപത്രി വികസിപ്പിച്ചെടുത്തി ട്ടുണ്ട്. അതിന് ദേശീയവും അന്തർദേശീയവുമായ അംഗീ കാരവും ലഭിച്ചിട്ടുണ്ട്.

1947 മുതലാണ് ആശുപത്രി ക്ക് മാത്രമായി ഒരു മുഴുവൻ സമയ ഡയറക്ടറെ നിയമിക്കാൻ തുടങ്ങിയത്.

കാലാകാലങ്ങളിൽ അതിരൂപതയെ നയിച്ച അഭിവന്ദ്യ പിതാക്കന്മാരായ കർദിനാൾ ജോസഫ് പാറേക്കാട്ടിൽ, കർദിനാൾ ആന്റണി പടിയറ, കർദിനാൾ വർക്കി വിതയത്തിൽ, കർദിനാൾ ജോർജ് ആലഞ്ചേരി, മാർ ആന്റണി കരിയിൽ, മാർ ആൻഡ്രൂസ് താഴത്ത്, മാർ ബോസ്കോ പുത്തൂർ, മാർ റാഫേൽ തട്ടിൽ, മാർ ജോസഫ് പാംപ്ലാനി എന്നീ പിതാക്കന്മാരുടെയും അവരോ ടൊപ്പം അതിരൂപതയെ നയിച്ച അഭിവന്ദ്യ സഹായ മെത്രാന്മാ രായ മാർ സെബാസ്റ്റ്യൻ മങ്കുഴി ക്കരി, മാർ ജേക്കബ്ബ് മനത്തോ ടത്ത്, മാർ തോമസ് ചക്യത്ത്, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരുടെ ദീർഘവീക്ഷ ണവും, കാലോചിതമായ ഇടപെടലും ഹോസ്പിറ്റലിന്റെ വളർച്ചയിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ബഹു. ഫാ. പോൾ മേക്കുന്നേൽ, ഫാ. ജോസഫ് പഞ്ഞിക്കാരൻ, ഫാ. മാത്യു മാതേക്കൽ, മോൺ. വർഗീസ് കവലക്കാട്ട് , ഫാ. ജോസഫ് പാനികുളം എന്നിവർ ഒരേ സമയം അങ്കമാലി പള്ളി വികാരി യായും, ആശുപത്രി ഡയറക്ട റായും സേവനം ചെയ്തിരുന്നു.

എന്നാൽ ബഹു. ചെറിയാൻ പാറക്കലച്ചന്റെ കാലത്ത് അദ്ദേ ഹത്തെ വികാരിയുടെ ചുമതല യിൽ നിന്നും ഒഴിവാക്കി ആശു പത്രിയുടെ ചുമതലയിൽ മാത്രം നിയമിച്ചു. തുടർന്ന് ഡയറക്ടർ ചുമതല മാത്രമായി മോൺ. വർഗീസ് കവലക്കാട്ട്, മോൺ. ജോർജ് മാണിക്യനാംപറമ്പിൽ, മോൺ. അബ്രാഹം കരേടൻ, ഫാ. ആന്റണി പുന്നശ്ശേരി, ഫാ. ജോസ് ഇടശ്ശേരി, ഫാ. സെബാസ്റ്റ്യൻ വടക്കും പാടൻ, ഫാ. പോൾ മാടൻ, ഫാ. സെബാസ്റ്റ്യൻ കളപ്പുര ക്കൽ, ഫാ. വർഗീസ് പൊട്ടയ്ക്കൽ, ഫാ. ജോയ് ഐനിയാടൻ, ഫാ. തോമസ് വൈക്കത്ത് പറമ്പിൽ, ഫാ. ജേക്കബ് ജോർജ് പാലയ്ക്കാപ്പിള്ളി എന്നിവരെ എറണാകുളം മെത്രാപ്പോലീത്ത നിയമിച്ചു.

MSJ സിസ്റ്റേഴ്സ്, FCC സിസ്റ്റേഴ്സ് കൂടാതെ വിവിധ സന്യാസ സമൂഹങ്ങളിൽ നിന്നുള്ള സിസ്റ്റേഴ്സ് ഈ ആശുപത്രിയിൽ സേവനം ചെയ്തു വരുന്നു.

വളർച്ചയുടെ തൊണ്ണൂറാം വർഷത്തിൽ 28 ഓളം മൾട്ടി സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാ ലിറ്റി വിഭാഗത്തിൽ 607 കിടക്ക കളും, 200 ഡോക്ടർമാരും, 1600-ലേറെ ജീവനക്കാരുമായി പ്രതിദിനം രണ്ടായിരത്തോളം ഔട്ട്‌ പേഷ്യൻസിനും ഇവിടെ സേവനം നൽകുന്നുണ്ട്. ഓരോ വർഷവും ആറര (6,50,000) ലക്ഷം രോഗികളെ ഔട്ട് പേഷ്യന്റ്സ് വിഭാഗത്തിലും, ഒന്നര ലക്ഷം രോഗികളെ ഇൻ പേഷ്യന്റ്സ് വിഭാഗത്തിലും ചികിത്സിക്കുന്നു.

സുസജ്ജമായ 25 ആധുനിക ഓപ്പറേഷൻ തിയേറ്ററുകളും, 14 ഐ സി യു കളും രോഗികൾ ക്കായി പ്രവർത്തിച്ചുവരുന്നു. ഹൃദ്രോഗ ചികിത്സയ്ക്കായി കാർഡിയോ തൊറാസിക് സെന്ററും, രണ്ട് കാത്തു ലാബു കളും സുസജ്ജമായി ഇവിടെ പ്രവർത്തിച്ചുവരുന്നു.

വിഷ ചികിത്സയുടെ അവസാന വാക്കായി ആശുപത്രി മാറി.

നെഫ്രോളജി വിഭാഗത്തിലെ ഡയാലിസിസ് യൂണിറ്റിൽ ഇന്നും വിവിധ സന്നദ്ധ സംഘട നകളുടെ സഹായത്തോടെ ദിവസേന 80 ഓളം ഡയാലി സിസ് സൗജന്യമായും അല്ലാതെയും ചെയ്തുവരുന്നു.

ഓരോ വർഷവും സൗജന്യ ചികിത്സകൾക്കും, സാമ്പത്തിക മായി പിന്നോക്കം നിൽക്കുന്ന രോഗികളെ സഹായിക്കുന്നതിനു മായി 5 കോടിയിലധികം രൂപ ആശുപത്രി മാറ്റിവയ്ക്കുന്നുണ്ട്.

1964-ൽ ആരംഭിച്ച നേത്ര ചികിത്സ വിഭാഗത്തിലെ, നേത്ര ബാങ്കിലൂടെ, കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ മുപ്പതിനായിര ത്തിലധികം നേത്ര പടലങ്ങൾ സമാഹരിക്കുകയും, ശസ്ത്രക്രി യകൾ നടത്തുകയും, മനുഷ്യരെ കാഴ്ചയുടെ ലോകത്തേക്ക് നയിക്കുകയും മാത്രമല്ല, മറ്റ് ആശുപത്രികൾക്ക് കൂടി സൗജ ന്യമായി ഈ നേത്രപടലങ്ങൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

സ്വകാര്യ മേഖലയിലെ ആദ്യത്തെ നേത്രബാങ്ക് കൂടി യാണ് എൽ എഫ് ആശുപത്രി യുടേത്. സൗജന്യ നേത്രാ ചികിത്സ ക്യാമ്പുകൾ വിവിധ പ്രദേശങ്ങളിൽ ദിവസേന ഇപ്പോഴും നടന്നുവരുന്നു.

തൊണ്ണൂറാം വർഷത്തിൽ നമ്മൾ കിഡ്നി ട്രാൻസ്‌പ്ലാന്റ് ആരംഭിക്കുകയും വിജയകര മായി പൂർത്തിയാക്കുകയും ചെയ്തു. അതൊരു വൻ നേട്ടമായി കാണുന്നു.

ആശുപത്രിയുടെ വളർച്ച യുടെ ഭാഗമായി ജനറൽ നഴ്സിംഗ്, കോളേജ് ഓഫ് നഴ്സിംഗ്, ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് & റിസർച്ച് എന്നിവ യിലൂടെ Bsc Nursing, Post Basic Nursing, GNM Nursing, MHA, MPT, BPT, Bsc Optometry, Msc Optometry തുടങ്ങിയ കോഴ്സു കളിലൂടെ പതിനായിരക്കണ ക്കിന് വിദ്യാർഥികൾക്ക് വിദ്യാഭ്യാ സവും തൊഴിൽ സാധ്യതകളും നേടിക്കൊടുക്കുവാൻ ആശുപത്രിക്ക് സാധിച്ചിട്ടുണ്ട്.

1987-ൽ സുവർണ്ണജൂബിലി സമാപന ആഘോഷം മാർ ആന്റണി പടിയറ മെത്രാപ്പോലീ ത്ത ഉദ്ഘാടനം ചെയ്തു.

2007-ൽ നിർമ്മാണം പൂർത്തിയായ ആശുപത്രിയുടെ പുതിയ ബ്ലോക്ക് കർദിനാൾ മാർ വർക്കി വിതയത്തിൽ വെഞ്ചിരിച്ചു. വത്തിക്കാൻ സ്ഥാനപതി പെദ്രോ ലോപ്പസ് ക്വിന്താനയാണ് ഉദ്ഘാടനം ചെയ്തത്. 2011-ൽ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ഉദ്ഘാടനം ചെയ്തത്. ആശുപത്രിയിൽ നിർമ്മിച്ച പുതിയ നേത്രചികിത്സ സമുച്ചയവും അന്നേ ദിവസം ആശീർവദിക്കുകയുണ്ടായി.

1991-ൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ റിസർച്ച് സെന്റർ എന്ന അംഗീകാരം ലഭിച്ചതോടെയാണ് ലിറ്റിൽ ഫ്ലവർ ഹോസ്‌പിറ്റൽ ആന്റ് റിസർച്ച് സെന്റർ എന്ന പേരിലേക്ക് മാറിയത്.

ലിറ്റിൽ ഫ്ലവർ ആശുപത്രി, ഇന്ന് ദേശീയ, അന്തർദേശീയ ഏജൻസികൾ അംഗീകരിച്ചിട്ടുള്ള ഉന്നത ആരോഗ്യ പരിശീലന കേന്ദ്രം കൂടിയാണ്.

മാത്രവുമല്ല, ഡോക്ടർമാരുടെ പരിശീലനത്തിന് ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുള്ള കേന്ദ്രങ്ങളിലൊന്നും ലിറ്റിൽ ഫ്ലവർ ആശുപത്രി തന്നെയാണ്.

ലോകബാങ്കിന്റെ പ്രൊജക്ടു കൾക്കുവേണ്ടി മെഡിക്കൽ കോളേജിലെ പ്രൊഫസർമാരെ പരിശീലിപ്പിക്കുന്നതിന് ഈ സ്ഥാപനത്തെ ഇന്ത്യാ ഗവൺ മെന്റ് ഏറെക്കാലം മുന്നേ തന്നെ തിരഞ്ഞെടുത്തിരുന്നു.

ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസിന്റെ അംഗീകൃത പരിശീലന കേന്ദ്ര മെന്ന ബഹുമതിയും എൽ എഫ് ആശുപത്രിക്കുണ്ട്.

ദേശീയ ബോർഡ് പരീക്ഷ യ്ക്കുള്ള പരിശീലന കേന്ദ്രം,

സീനിയർ ഹൗസ് സർജൻസിക്ക് ഇന്ത്യൻ മെഡിക്കൽ കൗൺസി ലിന്റെ അംഗീകാരമുള്ള കേന്ദ്രം എന്നീ നിലകളിലും ആശുപത്രി പ്രവർത്തിക്കുന്നു.

700 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ് എൽ എഫ് ആശുപത്രി.

സൺഡേ സ്കൂൾ വാർഷികം

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് ഒക്ടോബർ 20 മുതൽ റോമിൽ

അഭിവന്ദ്യ എബ്രഹാം മാര്‍ യൂലിയോസ് പിതാവിന് കെസിബിസിയുടെ പ്രണാമം

നന്മയുടെ ഓര്‍മ്മകള്‍മാത്രം ഹൃദയത്തില്‍ സൂക്ഷിച്ച മാര്‍ ജേക്കബ് തൂങ്കുഴി നിത്യസമ്മാനത്തിന് യാത്രയായിട്ട് ഒരു വര്‍ഷം

അമ്മമാർ ഒരുക്കുന്നു, നാട്ടറിവിൻ്റെ പച്ചമരുന്ന് പാഠം