Coverstory

സീറോ മലബാർ സഭയ്ക്ക് തോമാശ്ലീഹായോട് ബന്ധപ്പെട്ട പേരിടണം : ഫാ. ഫ്രാൻസിസ് കണിച്ചിക്കാട്ടിൽ സിഎംഐ

ദുക്റാന എന്ന പദത്തിന്റെ അർഥം "ഓർമ്മ" എന്നാണ്. വി. തോമ ശ്ലീഹയുടെ രക്തസാക്ഷിത്തിന്റെ "ഓർമ്മ"

ഫാ. ഫ്രാന്‍സിസ് കണിച്ചിക്കാട്ടില്‍ സി എം ഐ

ഇന്നു ക്രൈസ്തവലോകം മുഴുവനും ഒരു പരിധിവരെ വിശ്വസിക്കുന്നുണ്ട് വി. തോമസ് ഒന്നാം നൂറ്റാണ്ടിൽ, ഇന്ത്യയിൽ ക്രൈസ്തവസമൂഹത്തിന് അടിസ്ഥാനമിട്ടു എന്നുള്ളത്. അത് ഒരു ഉറച്ച പാരമ്പര്യവും നിഷേധിക്കാനാവാത്ത ചരിത്രവസ്തുതയും കൂടിയാണ്. വി. തോമസിന്റെ പ്രവർത്തനം കൂടുതലും കേരളത്തിലും , തമിഴ്നാട്ടിലും ആയിരുന്നു. രണ്ട് പ്ര ദേശങളാണ് ഇതിൽ പ്രധാനം. വി. തോമ മലബാർ തീരത്ത് "മുസ്സീരിസ്സിൽ" ( ഇന്നത്തെ കൊടുങ്ങല്ലൂരിൽ) A. D. 52 ൽ കപ്പലിൽ ഇറങ്ങി. നമ്മുടെ പിതാമഹർക്ക് മാമോദീസ നൽകി.

ഇവിടമാണ് മാർ തോമാ നഗർ. ശ്ലീഹായുടെ വലത് കരത്തിന്റെ അസ്ഥി ഇവിടെ സൂക്ഷിച്ചിരിക്കുന്നു. മറ്റൊന്ന് ചെന്നൈയിൽ. മൈലാപ്പൂർ സന്തോം കത്തീഡ്രലിലാണ് ശ്ലീഹായുടെ ശവകുടീരം. അവിടെ വച്ചു ശ്ലീഹ രക്തസാക്ഷിത്വം വരിച്ചു. ജൂലൈ 3ന് ആയിരകണക്കിന് ഭക്തജനങ്ങളാണ് രണ്ട് സ്ഥലത്തും ഒത്തുകൂടുന്നത്, വിശുദ്ധന്റെ മാധ്യസ്ഥം അപേക്ഷിക്കുന്നതിനായി .

വി. തോമസ് യേശുവിന്റെ ഹൃദയത്തിൽ തൊട്ട്, തന്റെ വിശ്വാസം ഏറ്റുപറഞ്ഞു. ഉത്ഥിതനായ ക്രിസ്തു രണ്ടാംപ്രാവശ്യം ശിഷ്യർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ, തോമസിനെ വിളിച്ച് അരുൾചെയ്തു 'എന്റെ വിലാപുറം നീ കാണുക, നിന്റെ കൈ എന്റെ വിലാപുറത്ത് വക്കുക." തോമസ്സിന്റ പ്രതികരണം ഇത് മാത്രമായിരുന്നു, "എന്റെ കർത്താവേ, എന്റെ ദൈവമേ."

ക്രൈസ്‌തവജീവിതം ക്രിസ്ത്വനുഭവമാണ്. ദൈവത്തെ അനുഭവിക്കാൻ നമുക്ക് കഴിയണം. അനുദിനജീവിതത്തിൽ പ്രാർത്ഥനയും, പരോപകാരപ്രവർത്തനത്തിലൂടെയും അത് സാധിക്കണം.

നമ്മുടെ സഭയുടെ പേര്, വി. തോമശ്ലീഹായോട് ബന്ധപെടുത്തി ആയിരിക്കുന്നത് നല്ലതെന്നു ഒരു അഭിപ്രായം പങ്കുവെക്കുന്നു. ഉദാഹരണങ്ങൾ: സന്തോം മലബാർ സഭ, മലബാർ അപ്പസ്തോലിക സഭ, വി. തോമ മലബാർ സഭ.

വിശുദ്ധ ഹയാസിന്ത്  (1185-1257) : ആഗസ്റ്റ് 17

അമ്മയുടെ ഗാർഹികാധ്വാനത്തിന്റെ മൂല്യം ചർച്ച ചെയ്ത് സത്‌സംഘം

കാരുണ്യത്തിന്റെ കാവലാളായി ഒരു ശതാബ്ദം...

ഹങ്കറിയിലെ വിശുദ്ധ സ്റ്റീഫന്‍  (969-1038) : ആഗസ്റ്റ് 16

സാമുവൽ - Chap 01 [3 of 3]