അത്യുന്നതന്റെ കുഴലൂത്തുകാരനെന്നാണ് അയാൾ സ്വയം വിശേഷിപ്പിച്ചിരുന്നത്. പ്രാണന്റെ പല രാഗങ്ങളാൽ സങ്കീർത്തനങ്ങൾ പാടുകയായി രുന്നു അയാളുടെ രീതി. പ്രാദേശിക ഇറ്റാലിയ നിൽ എഴുതപ്പെട്ട ആദ്യത്തെ ഗീതമായാണത് ഇന്ന് പരിഗണിക്കപ്പെടുന്നത്. അതിലാവർത്തിക്ക പ്പെടുന്ന “Laudato Si” കാലം ചെയ്ത ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനത്തിന്റെ ശീർഷക മായി. നമ്മുടെ പൊതുഭവനമായ ഭൂമിക്കുവേണ്ടി യുള്ള വർത്തമാനകാല പ്രാർഥനയായിരുന്നു അത്. കടത്തനാടൻ കഥയിലെ പാണൻമാർ പോലെ തവിട്ടു കുപ്പായമിട്ട ഈ മനുഷ്യർ പോയി ടത്തൊക്കെ സൂര്യകീർത്തനം കൂടെ കൊണ്ടു പോയി, അതിനെയത്രയും ജനകീയമാക്കി.
അതെഴുതിയ കാലം അയാൾക്ക് ഒട്ടും നല്ലതാ യിരുന്നില്ല. അവസാനവർഷങ്ങൾ ശാരീരികക്ലേശ ങ്ങളുടേയും പീഡകളുടേയും കഥയാണ്. പഞ്ച ക്ഷതങ്ങൾ ഉൾപ്പെടെ അതിൽ പെടുത്താവുന്ന താണ്. കണ്ണുകൾക്ക് ട്രക്കോമയുടെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അന്ധതയിൽ എത്തിയേക്കാവുന്ന ഒന്നാണത്. പ്രകാശത്തോടുള്ള കടുത്ത സെൻ സിറ്റിവിറ്റിയാണ് പ്രധാന പ്രശ്നം. സദാ കണ്ണു നിറ ഞ്ഞൊഴുകുകയാണ് ലക്ഷണം. സൂര്യവെളിച്ച ത്തിലേക്കു നോക്കുമ്പോൾ അനേകം കുപ്പിച്ചി ല്ലുകൾ കണ്ണിലേക്ക് പൊട്ടിവീഴുന്നതുപോലെ തോന്നും. ആ കാലയളവിൽത്തന്നെയാണ് സൂര്യനുവേണ്ടിയുള്ള സ്തോത്രഗീതം എഴുതി ആലപിക്കുന്നത്. കാര്യങ്ങളെ ചിലർ മധുരമാക്കി മാറ്റുന്നത് അങ്ങനെയാണ്. ഈജിപ്ത് യാത്രയുടെ ബാക്കിപത്രമായിരുന്നു ഈ നേത്രരോഗം. അവിടെനിന്നു മലേറിയയും കൊണ്ടുവന്നു എന്ന് കരുതാം. ചോര ഛർദിച്ചിരുന്നതായും കേൾവി യുണ്ട്. ഗാസ്ട്രിക് അൾസർ പോലെ ഗുരുതരമായ ഉദരരോഗങ്ങളാവാം കാരണം. രോഗത്തേക്കാൾ കഠിനമായ ചികിത്സാരീതികളായിരുന്നു അന്നു ണ്ടായിരുന്നത്. ചുട്ടുപഴുപ്പിച്ച ഇരുമ്പുദണ്ഡ് മുറിവിനു മീതെ വച്ച് പൊള്ളിക്കുന്നതുൾപ്പെടെ യുള്ള പലതിലൂടെയും അയാൾ കടന്നുപോയി.
മരണത്തെ ഭയക്കരുതെ ന്നാണ് അയാൾ ഇപ്പോൾ പറയുന്നത്. ചുറ്റിനും നിൽക്കുന്ന ദുഃഖിതരായ സഹോദരരെ വിലക്കിക്കൊണ്ട് ഇങ്ങനെ മന്ത്രിച്ചു: “ഇങ്ങനെയല്ല വേണ്ടത്. പാട്ടു പാടി, നൃത്തച്ചുവടുകളോടെ അവളെ സ്വാഗതം ചെയ്യുക - sister death.” ഇതും പെങ്ങൾ തന്നെ!
ഇരുട്ടിൽ നിന്ന് മുഴങ്ങിയ വെളിച്ചത്തിന്റെ ഗീതമായിരുന്നു അത്.
ശ്രദ്ധേയമായ ഒരു കാര്യം മൃഗങ്ങളുടെയും കിളികളുടെയും പരാമർശം ഇതിൽ ഇല്ലെന്നുള്ള താണ്. ഈ കീർത്തനത്തിൽ അവയും അയാളോ ടൊപ്പം കോറസ് പാടുന്നുണ്ട്. ഗുബിയോളയിലെ ചെന്നായ പ്രതീകമാണ്. അനുരഞ്ജനത്തിന്റെ പുതിയ നിയമമാണ്. അയാൾക്ക് കിളികളുടെ ഭാഷയുമറിയാം.
ആശ്രമത്തിൽ ചേർന്ന നാൾ മുതൽ ഇന്നോളം പങ്കുചേരുന്ന ഹൃദ്യമായ ഒരു പ്രധാന ചടങ്ങുണ്ട് - ട്രാൻസിത്തുസ് എന്ന ചരമാനുസ്മ രണ പ്രാർഥന. ജീവിതം കുറേക്കൂടി ഏകാഗ്രവും ഭാവന നിഷ്കളങ്കവുമായിരുന്ന ഒരു കാലത്ത് ആ മരണത്തേക്കുറിച്ച് ബൊനെവെഞ്ചര്‍ എഴുതി അവസാനിപ്പിക്കുന്നത് കിളിപേശലുകൾ പോലെ കേട്ടിട്ടുണ്ട്: “at the hour of the holy man’s passing... They came in a great flock over the roof of the house and, whirling around for a long time with unusual joy, gave clear and evident testimony of the glory of the saint, who so often invited them to praise God.” പുണ്യവാന്റെ വിയോഗനേരത്ത് കിളിക്കൂട്ടങ്ങൾ ആ ഭവനത്തിന്റെ മേൽക്കൂരയിലേക്ക് എത്തുകയും വലംചുറ്റി ഇന്നോളം കേട്ടിട്ടില്ലാത്ത ആനന്ദസ്വരങ്ങൾ കൊണ്ട് ഫ്രാൻസിസിന്റെ മഹത്വത്തിന് സാക്ഷ്യം പറയുകയും ചെയ്തു. ലോകം വിട്ടൊരാൾ കൂപ്പുകൈകളുമായി ലോക ത്തിലേക്ക് മടങ്ങിയെത്തുകയാണ്. അയാളുടെ പേരിൽ പിന്നീട് രൂപപ്പെട്ട ഒരു പ്രാർഥനയിൽ ഇങ്ങനെ ഒരു വരിയുണ്ട്: മനസ്സിലാക്കപ്പെട്ടതിനേക്കാൾ മനസ്സിലാക്കാൻ എന്നെ പഠിപ്പിക്കണമെ.
ഇപ്പോൾ എല്ലാത്തിന്റെയും സത്തയെക്കുറിച്ച് അയാൾക്ക് വ്യക്തതയുണ്ട്.
എന്തിനെയൊക്കെയോർത്താ ണ് അയാളുടെ ഹൃദയം ഇങ്ങനെ കവിഞ്ഞൊഴുകുന്നത്:
സകലത്തെയും പ്രകാശിപ്പി ക്കുന്ന സൂര്യൻ, രാവിനെ അലങ്കരി ക്കുന്ന ചന്ദ്രനും നക്ഷത്രങ്ങളും ഋതുക്കളെ സമ്മാനിക്കുന്ന കാറ്റ്, നിർമ്മല ജലം, രാത്രിയെ ചൂടു പിടിപ്പിക്കുന്ന കനൽ, എല്ലാത്തരം പഴങ്ങളും പൂക്കളും കൊണ്ട് വിരുന്നൊരുക്കുന്ന ഭൂമി, അവയി ലൂടെ അങ്ങേ നാമം വാഴ്ത്ത പ്പെടട്ടേ.
പിന്നീടുള്ള പതിനൊന്നു വരി കൾ രണ്ടു തവണയായി വിളക്കി ചേർത്തതാണ്.
അസീസ്സി മേയർക്കും ബിഷപ്പിനുമിടയിൽ കഠിന വൈരം രൂപപ്പെട്ട കാലത്താണ് അതിലെ ആദ്യ നാലു വരികൾ:
എന്റെ കർത്താവേ, നിന്നോടുള്ള സ്നേഹത്താൽ പൊറുതി കൊടുക്കുന്നവരിലൂ ടെയും, രോഗവും പരീക്ഷണവും സഹിക്കുന്നവരിലൂടെയും, നിനക്കു എല്ലാ സ്തുതിയും ഉണ്ടാകട്ടെ. സമാധാനത്തോടെ സഹിക്കു ന്നവർ ഭാഗ്യവാന്മാർ, അത്യു ന്നതനായ അങ്ങയാൽ അവർ കിരീടധാരണം ചെയ്യപ്പെടും.
അതുറക്കെ പാടുവാൻ തന്റെ ഒരു സഹസന്യാസിയോട് അയാൾ ആവശ്യപ്പെട്ടു. അവർക്കിടയിൽ ഒരു ഗാഢാലിംഗനത്തിന് അതു മതിയായ കാരണമായിരുന്നു.
ഒടുവിലത്തെ വരികൾ മരണത്തിന് ഏതാനും ദിവസം മുമ്പാണ്:
ഒരു മനുഷ്യനും ഒഴിവാക്കാനാവാത്ത സോദരി മരണമേ നിന്നിലൂടെ അവിടുത്തെ നാമം വാഴ്ത്തപ്പെടട്ടെ.
കവിത പോലെ മനോഹരമായിരുന്നു അയാളുടെ കടന്നുപോക്ക്. ‘ഇത്ര കാലം നമ്മൾ ഒന്നും ചെയ്തിട്ടില്ല, നമുക്കിനി ആരംഭിക്കാം’ എന്നതായിരുന്നു അന്ത്യമൊഴികളിലൊന്ന്. നഗ്നനാക്കി വെറും നിലത്ത് കിടത്താൻ ആവശ്യപ്പെട്ടു. പിറവിയിലെന്നതുപോലെ നഗ്നതയുടെ നിഷ്കളങ്കതയിൽ മടങ്ങിപ്പോയ അയാൾ ആരെയൊക്കെയാണ് ഓർമ്മിപ്പി ക്കുന്നത്? അപരാധത്തിനു മുൻപുള്ള ആദവും ഹവ്വയും, അനുസരണം പൂർത്തിയാക്കി കുരിശിന്റെ വക്ഷസിൽ നഗ്നനായി മടങ്ങിപ്പോയ യേശു, തെരുവീഥിയിലൂടെ ഭക്തിയുടെ ഉന്മാദത്തിൽ ചുവടുവയ്ക്കുന്ന അക്കമഹാദേവി, ദിക്കുകളെ വസ്ത്രമായി ധരിച്ചു എന്ന സങ്കല്പ ത്തിൽ നടന്നുപോകുന്ന നമ്മുടെ ദേശത്തെ ദിഗംബരജൈനർ, പ്രണയത്തിന്റെ ദീപ്തനിമിഷ ങ്ങളിൽ ലജ്ജ അനുഭവിക്കാതെ വിവസ്ത്രരാവുന്ന പങ്കാളികൾ... അങ്ങനെ നൈർമ്മല്യത്തേയും സ്വാതന്ത്ര്യത്തേയും അർപ്പണ ത്തേയും ആനന്ദത്തേയും ദ്യോതിപ്പിക്കുന്ന ഒന്നായിരുന്നു ഫ്രാൻസിസിന്റെ വിവസ്ത്രത. മരണം ഒരു രണ്ടാം പിറവിയാ ണെന്നുള്ള സൗമ്യമായ ഓർമ്മ പ്പെടുത്തലുമാകാം.
മരണത്തെ ഭയക്കരുതെ ന്നാണ് അയാൾ ഇപ്പോൾ പറയുന്നത്. ചുറ്റിനും നിൽക്കുന്ന ദുഃഖിതരായ സഹോദരരെ വിലക്കിക്കൊണ്ട് ഇങ്ങനെ മന്ത്രിച്ചു: “ഇങ്ങനെയല്ല വേണ്ടത്. പാട്ടു പാടി, നൃത്തച്ചുവടുകളോടെ അവളെ സ്വാഗതം ചെയ്യുക - sister death.”
ഇതും പെങ്ങൾ തന്നെ!