Coverstory

ശക്തനാക്കുന്നവനിലൂടെ സകലതും സാധ്യം

Sathyadeepam
ക്.നാനായക്കാർ എന്നും ഒരു കുടിയേറ്റ ജനതയായിട്ടാണ് അറിയപ്പെടുന്നത്. AD 345 ൽ കൊടുങ്ങല്ലൂരി ലേക്കുള്ള കുടിയേറ്റവും പിന്നീട് മലബാറിലേക്കും തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കുടിയേറിയിട്ടുണ്ട്. മലബാറിലെ ജനങ്ങളെ കൂടുതൽ സ്നേഹിക്കാനും ശുശ്രൂഷ ചെയ്യാനും ലഭിക്കുന്ന അവസരമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്.

കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ പദവിയി ലേക്ക് മലബാറിൽ നിന്നു നിയോഗിക്കപ്പെടുന്ന ആദ്യത്തെ പുരോഹിതനാ ണല്ലോ. കുടിയേറ്റവും പ്രവാസവും ക്‌നാനായ സമുദായവുമായി ഇഴചേർന്നു കിടക്കുന്ന കാര്യങ്ങളാണ്. മലബാറിന്റെ പശ്ചാത്തല ത്തിൽ, ഈ നിയോഗത്തെ എങ്ങനെ കാണുന്നു?

കോട്ടയം അതിരൂപതക്ക് മലബാറിൽ നിന്നും ലഭിക്കുന്ന ആദ്യത്തെ മെത്രാനാണ് ഞാൻ. മലബാറിലെ കുടിയേറ്റ ജനതയായ ക്.നാനായ മക്കൾക്ക് ലഭിക്കുന്ന വലിയ അംഗീകാരമായി ഇതിനെ കാണുന്നു. ക്.നാനായക്കാർ എന്നും ഒരു കുടിയേറ്റ ജനതയായിട്ടാണ് അറിയപ്പെടുന്നത്. AD 345 ൽ കൊടുങ്ങല്ലൂരിലേക്കുള്ള കുടിയേറ്റവും പിന്നീട് മലബാറിലേക്കും തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കുടിയേറിയിട്ടുണ്ട്. മലബാറിലെ ജനങ്ങളെ കൂടുതൽ സ്നേഹിക്കാനും ശുശ്രൂഷ ചെയ്യാനും ലഭിക്കുന്ന അവസരമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. ഞാൻ 1998 മുതൽ 2002 വരെ കണ്ണൂർ ശ്രീപുരം കേന്ദ്രീകരിച്ചു പ്രവർത്തിച്ച വ്യക്തിയാണ്. മലബാറിൽ ജനിച്ചു വളർന്നതിനാൽ മലബാറിനെ കൂടുതൽ അടുത്ത് അറിയാൻ കഴിഞ്ഞിട്ടുണ്ട്. എന്റെ ശുശ്രൂഷ മലബാറിൽ മാത്രമായിട്ടുള്ളതല്ല ഞാൻ കോട്ടയം അതിരൂപതയുടെ സഹായമെത്രാനായിട്ടാണ് നിയമിതനായിട്ടുള്ളത്.

പ്രവാസികളായി വിദൂര ദിക്കുകളിൽ കഴിയുമ്പോഴും സ്വസമുദായത്തോടുള്ള സ്‌നേഹവും സമർപ്പണവും ക്‌നാനായ വിശ്വാസികളുടെ മുഖമുദ്രയാണ്. ഇതിനെ എങ്ങനെ വിലയിരുത്തുന്നു?

ക്.നാനായക്കാർ എവിടെ വസിച്ചാലും അവരുടെ കൂട്ടായ്മയും സ്നേഹവും എപ്പോഴും പ്രകടിപ്പിക്കുന്നവരാണ്. നാട്ടിൽ ആയാലും വിദേശത്തു ആയാലും ഈ ബന്ധം കാത്തു സൂക്ഷിക്കാറുണ്ട്. ഒരുമിച്ചു കൂടാനും പ്രാർത്ഥിക്കാനും പൊതുപ്രവർത്തങ്ങളിൽ പങ്കാളികൾ ആകാനും ഏറെ ശ്രദ്ധിക്കാറുണ്ട്. സാമുദായിക വിഷയങ്ങളിൽ ഒരുമിച്ചു നിൽക്കാനും പള്ളികൾ നിർമ്മിക്കാനും അതിരൂപതയുടെ പ്രവർത്തങ്ങൾക്ക് എപ്പോഴും സഹായങ്ങൾ ചെയ്യാറുണ്ട്. തങ്ങളുടെ പ്രസ്ഥാനം എന്ന നിലയിൽ എല്ലാത്തിനെയും കാണാൻ ശ്രമിക്കാറുണ്ട്. കത്തോലിക്കാ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതിനും സഭയുടെ ചേർന്ന് നിൽക്കുന്നതിനും അവർ ശ്രദ്ധിക്കുന്നു.

പ്രവാസി-കുടിയേറ്റ സമൂഹ ങ്ങളിൽ ക്‌നാനായസമുദായം നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെ? ഇതിനെ മറി കടക്കാൻ എന്തൊക്കെ സമീപനങ്ങളും നടപടികളു മാണ് സ്വീകരിക്കുക?

പ്രവാസികൾ എല്ലാവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഏറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. ക്‌നാനായ സമുദായ അംഗങ്ങൾ എന്ന നിലയിൽ അജപാലനപരമായ വെല്ലുവിളികൾ കൂടി നേരിടേണ്ടതായി ഉണ്ട്. കോട്ടയത്ത് ലഭിച്ചതുപോലെയുള്ള അജപാലന സംവിധാനം വിദേശത്തും ലഭിക്കും എന്ന് വിശ്വസിച്ചവരാണ് ക്.നാനായ പ്രവാസി സമൂഹം. അതാതു സ്ഥലത്തെ രൂപതകളോട് ചേർന്ന് തങ്ങളുടെ അജപാലനകാര്യങ്ങൾ ഇപ്പോൾ നടത്തിവരുന്നു. എല്ലായിടത്തും സ്വന്തം വൈദികരെ ലഭിക്കണം എന്ന് അവർ ആഗ്രഹിക്കുന്നുണ്ട്. കുറെയൊക്കെ ചെയ്തുകൊടുക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തും മിഷനുകൾ സ്ഥാപിച്ചുകൊണ്ട് ക്.നാനായക്കാരുടെ ആത്മീയ കാര്യങ്ങൾ നടത്തി വരുന്നു. ആളുകളെ ഒരുമിച്ചു നിർത്തുന്നതിനും കോട്ടയം അതിരൂപതയോട് ചേർത്ത് നിർത്തുന്നതിനും എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. ക്‌നാനായക്കാരുടെ പാരമ്പര്യങ്ങളും ആചാരങ്ങളും സംസ്കാരവും കാത്തുസൂക്ഷിക്കുന്നതിന് ഒത്തിരി പ്രതിസന്ധികൾ നേരിടുന്നുണ്ട്. അസോസിയേഷനുകളും മിഷനുകളും പള്ളികളും സ്ഥാപിച്ചുകൊണ്ട് ഓരോ രാജ്യത്തും സാധിക്കുന്ന വിധത്തിൽ ചേർത്തുനിർത്താൻ പരിശ്രമിക്കുന്നു.

ക്‌നാനായക്കാരുടെ പാരമ്പര്യങ്ങളും ആചാരങ്ങളും സംസ്കാരവും കാത്തു സൂക്ഷിക്കുന്നതിന് ഒത്തിരി പ്രതിസന്ധികൾ നേരിടുന്നുണ്ട്. അസോസിയേ ഷനുകളും മിഷനുകളും പള്ളികളും സ്ഥാപിച്ചുകൊണ്ട് ഓരോ രാജ്യത്തും സാധിക്കുന്ന വിധത്തിൽ ചേർത്തു നിർത്താൻ പരിശ്രമിക്കുന്നു.

ക്‌നാനായ സമുദായ ത്തിന്റെ സ്വവംശവിവാഹനിഷ്ഠ ഉൾപ്പെടെയുള്ള കാര്യങ്ങൾ പലപ്പോഴും പൊതുസമൂഹ ത്തിന്റെ വിമർശനത്തിനു വിധേയമാകുന്നതു കണ്ടിട്ടുണ്ട്. നിയമപ്രശ്‌നങ്ങളും ഉന്നയിക്ക പ്പെടാറുണ്ട്. യാഥാർഥ്യം മനസ്സിലാക്കാതെയുള്ള താണോ ഈ വിമർശനങ്ങൾ? എന്താണ് ഇവയോടുള്ള മറുപടി?

ഓരോ സമൂഹത്തിനും സമുദായത്തിനും അവരവരുടെ പാരമ്പര്യങ്ങളും ആചാരങ്ങളും സംസ്കാരങ്ങളും ഉണ്ട്. ഏത് ശരി ഏതു തെറ്റ് എന്നൊന്നും പറയാൻ സാധിക്കില്ല. തെറ്റും ശരിയും ഒക്കെ ആപേക്ഷികമാണല്ലോ. സ്വവംശ വിവാഹനിഷ്ഠ പാലിച്ചു പോരുന്ന ഒരു സമൂഹമാണ് ക്.നാനായക്കാർ. പൊതുസമൂഹത്തിന്റെ ആശയങ്ങൾ എല്ലാം നമുക്ക് സ്വീകരിക്കാൻ കഴിയില്ലല്ലോ. സാധിക്കുന്നതുപോലെ എല്ലാവരുമായി യോജിച്ചു പ്രവർത്തിക്കുവാനും കത്തോലിക്കാ വിശ്വാസവും പാരമ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് പോകുവാനും ശ്രമിക്കുന്നുണ്ട്. ഓരോരുത്തർക്കും സ്വതന്ത്രമായി ചിന്തിക്കാനും വിവേചിച്ചു കാര്യങ്ങൾ തീരുമാനിക്കാനും കഴിയുമല്ലോ. വിമർശനത്തിന്റെ പേരിൽ പൈതൃകവും പാരമ്പര്യവും ഉപേക്ഷിക്കേണ്ടതായിട്ടുണ്ടോ?

മെത്രാനാകുമ്പോൾ സ്വീകരിക്കുന്ന ആപ്തവാക്യം എന്താണ്? എന്തുകൊണ്ടാണ് അതു തിരഞ്ഞെടുത്തത്?

എന്റെ ആപ്‌തവാക്യം “എന്നെ ശക്തനാക്കുന്നവ നിലൂടെ എല്ലാം ചെയ്യാൻ എനിക്ക് സാധിക്കും” (ഫിലിപ്പി 4:13). ഒരു ഗ്രാമീണ അന്തരീക്ഷത്തിൽ വളർന്ന എന്നെ ദൈവം ഉയർത്തിയിട്ടുണ്ടെങ്കിൽ അതിന് ഒരു പദ്ധതി കാണും എന്ന് ഞാൻ കരുതുന്നു. ഒരിക്കലും പ്രതീക്ഷിച്ചതല്ല, പ്രതീക്ഷിക്കാൻ അർഹതയും ഉണ്ടെന്നു ഞാൻ കരുതുന്നില്ല. ഇതൊരു നിയോഗമാണ്. ക്‌നാനായ സമുദായത്തെ നയിക്കുന്നതിനും അവരുടെ ഒപ്പം നിന്ന് വളരുന്നതിനും മുന്നേറുന്നതിനും ലഭിച്ച ഒരു അവസരം. അവരുടെ ആഗ്രഹങ്ങളും താല്പര്യങ്ങളും സഭയോട് ചേർന്ന് പൂർത്തീകരിക്കാൻ പരിശ്രമിക്കണം എന്ന് ആഗ്രഹിക്കുന്നു. എന്റെ കഴിവുകൊണ്ടല്ല, മറിച്ചു ദൈവം പ്രത്യേകമായി തിരഞ്ഞെടുത്തു എന്ന് കരുതുന്നു. ഇതുവരെ എന്നെ നടത്തിയ ദൈവം തുടർന്നും എന്നെ വഴി നടത്തും എന്ന് ഞാൻ വിശ്വസിക്കുന്നു.

മെത്രാൻ പദവിയിലേ ക്കുള്ള നിയോഗം പ്രതീക്ഷി ച്ചിരുന്നോ? ഈ സ്ഥാനത്തേക്കു ക്ഷണിക്കപ്പെട്ടപ്പോൾ എന്തായിരുന്നു മനസ്സിലെ ആദ്യ പ്രതികരണം?

നമുക്ക് ഒന്നും പ്രതീക്ഷിക്കാൻ കഴിയില്ലല്ലോ. പ്രഗത്ഭരായ ധാരാളം ആളുകൾ ഉണ്ടായിട്ടും ദൈവം വിക്കനായ മോശയെ അല്ലേ തന്റെ ദൗത്യത്തിനായി തിരഞ്ഞെടുത്തത്. അതുപോലെ എളിയവനായ എന്നെ ദൈവം തിരഞ്ഞെടുത്തു. എനിക്ക് അതിനു കഴിയുമോ എന്നൊരു ആശങ്ക ആദ്യം ഉണ്ടായി. നിലവിൽ പ്രവർത്തിക്കുന്ന മേഖലയിൽ നിന്നും വ്യത്യസ്തമായ ഒരു ജീവിത രീതിയും പ്രവർത്തനവും ഉണ്ടാകണമല്ലോ. മാതൃകാപരമായി പ്രവർത്തിക്കണമല്ലോ. അതൊക്കെ നിർവഹിക്കാൻ കഴിയുമോ എന്നുള്ള ചിന്ത ഉണ്ടായിരുന്നു. അങ്ങനെയാണ് എന്റെ ആപ്തവാക്യത്തിലേക്ക് എത്തിച്ചേർന്നത്.

പിതാവിന്റെ പൗരോഹിത്യ ത്തിലേക്കുള്ള ദൈവവിളി എപ്രകാരമായിരുന്നു? സെമിനാരിയിൽ ചേരുമ്പോ ഴുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും എന്തൊക്കെയായിരുന്നു?

ചെറുപ്പം മുതലേ പള്ളിയിൽ പോകുന്ന ശീലം ഉണ്ടായിരുന്നു. മാതാപിതാക്കൾ കാണിച്ചു തന്നതും മക്കൾ ഞങ്ങൾ എല്ലാവരും പാലിച്ചു പോന്നതും അത് തന്നെയാണ്. കൊന്തപ്പത്തിനും ആദ്യവെള്ളിയാഴ്ചകളിലും മറ്റു വിശേഷ ദിവസങ്ങളിലും വി. കുർബാനയിൽ പങ്കെടുക്കാൻ പോകുമായിരുന്നു. മാതാപിതാക്കൾ നൽകിയ ജീവിതസാക്ഷ്യമാണിത്. ഏഴാം ക്ലാസു മുതൽ സലേഷ്യൻ സഭയുടെ വൈദികരുമായി ബന്ധമുണ്ടായിരുന്നു. സ്‌കൂളിൽ വരുമ്പോഴും ക്യാമ്പുകൾ നടത്തുമ്പോഴും വൈദിക ജീവിതത്തെക്കുറിച്ചു അറിയാൻ കഴിഞ്ഞു. ഇടവക വികാരിയുടെ ജീവിതവും വി. കുർബാന കൊണ്ടുപോകുമ്പോൾ ആളുകൾ നിലത്തു മുട്ട് കുത്തി നിന്നതും ഒക്കെ എന്നെ സ്വാധീനിച്ച ഘടകങ്ങളാണ്. വൈദികൻ ആകണം എന്ന ഒരു സ്വപ്‍നം മാത്രമേ എനിക്ക് അക്കാലത്ത് ഉണ്ടായിരുന്നുള്ളു. ദൈവജനത്തിന് യോജിക്കുന്ന ഒരു പുരോഹിതൻ ആകണം. അവരെ സ്നേഹിക്കുന്ന, അവരുടെ കാര്യങ്ങൾ നടത്തിക്കൊടുക്കുന്ന ഒരു നല്ല ഇടയൻ ആകണം എന്നൊക്കെ ചിന്തിച്ചിരുന്നു.

സഭയിലെ അത്മായ പങ്കാളിത്തത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെ എങ്ങനെ വിലയിരുത്തുന്നു? കേരളസഭയും നമ്മുടെ രൂപതകളും സിനഡാലിറ്റിയിൽ വേണ്ടത്ര വളർന്നിട്ടുണ്ടോ? അത്മായപങ്കാളിത്തം ഇനിയും വർധിപ്പിക്കുന്നതിന് എന്തൊക്കെ ചെയ്യാനാകും?

രണ്ടാം വത്തിക്കാൻ സൂനഹദോസിനു ശേഷമാണല്ലോ അൽമായ പങ്കാളിത്തം ചർച്ച ആകുന്നതും എല്ലാ രൂപതകളിലും സൂനഹദോസിന്റെ പ്രമാണരേഖകൾ അടിസ്ഥാനപ്പെടുത്തി പ്രവർത്തങ്ങൾ ആരംഭിച്ചതും. എല്ലാ രൂപതകളിലും നല്ല പങ്കാളിത്തം നൽകുന്നുണ്ട് എന്നാണു എന്റെ അറിവ്. പാസ്റ്ററൽ കൗൺസിൽ, ഫിനാൻസ് കൗൺസിൽ, നിർമ്മാണ കമ്മിറ്റി, സാമൂഹ്യസേവനം, വിശ്വാസ പരിശീലനം, സംഘടന പ്രവർത്തനങ്ങൾ മുതലായവ വഴി അൽമായർ ധാരാളം കാര്യങ്ങൾ ചെയ്യുന്നുണ്ട്. സിനഡാലിറ്റിയിൽ ഇനിയും ബഹുദൂരം മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്. ഏറെ കാര്യങ്ങൾ സഭയുടെ പ്രവർത്തനങ്ങളിൽ ചെയ്യാൻ സാധിക്കും. മാധ്യമ രംഗം, ആശുപത്രി, സ്കൂൾ, കോളേജ് മുതലായ സ്ഥാപനങ്ങളിൽ ധാരാളം പ്രവർത്തങ്ങൾ നടത്താൻ അല്മയർക്ക് സാധിക്കും.

ജനന നിരക്ക് കുറഞ്ഞു വരുന്നു, അതു രാജ്യത്തിനോ സമൂഹത്തിനോ ഗുണകര മാകില്ല എന്ന് പഴയ ജനസംഖ്യാ നിയന്ത്രണവാദി കൾ ഉൾപ്പെടെ ഇപ്പോൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു. സഭ എന്നും പ്രോലൈഫ് നിലപാടുകൾ ശക്തമായി ഉന്നയിച്ചിരുന്നതാണ്. ഇതു സംബന്ധിച്ച് ഇനി സഭയും സമൂഹവും സ്വീകരിക്കേണ്ട നടപടികളും നിലപാടുകളും എന്തൊക്കെയാണ്?

ജനനനിരക്ക് കുറഞ്ഞത് ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ള സമൂഹം ക്രൈസ്തവ സമൂഹമാണ്. വളരെ ആശങ്ക ഉളവാക്കുന്ന വിഷയമാണ് ഇത്. ഒരു കാലഘട്ടത്തിൽ കൂടുതൽ മക്കൾ ഉള്ള കുടുംബങ്ങൾ വലിയ നിലവാരത്തിൽ ജീവിച്ചവരാണ്. ഭൂസ്വത്ത് ധാരാളം ഉള്ളതിനാൽ അവിടെ പണി എടുക്കുന്നതിനും കാർഷിക കാര്യങ്ങൾ നടത്തുന്നതിനും സഹായകമായിരുന്നു. വിവിധ മേഖലകളിലേക്ക് അവരെ അയയ്ക്കുന്നതിനും പഠിപ്പിക്കുന്നതിനും ഒക്കെ സാധിക്കുമായിരുന്നു. ഇന്ന് നമ്മുടെ സ്കൂളിലും പള്ളികളിലും കുഞ്ഞുങ്ങളുടെ എണ്ണം തീരെ ഇല്ലാതായിരിക്കുന്നു. ഉണ്ടെങ്കിൽ തന്നെ ചെറുപ്പത്തിൽ തന്നെ വിദേശത്തേക്ക് പോകുകയും ചെയ്യുന്നു. കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടാകണം, അങ്ങനെയുള്ളവരെ സഭ ചേർത്ത് നിറുത്തി ആവശ്യമായ പ്രോത്സാഹനം നൽകണം. ഉത്തരവാദിത്തപ്പെട്ട മാതാപിതാക്കൾ എന്ന നിലയിൽ ധാരാളം കുഞ്ഞുങ്ങൾക്ക് ജന്മമേകാനും സാധിക്കുന്ന വിധത്തിൽ അവർക്കു ആവശ്യമായ സഹായ സഹകരണങ്ങൾ നമ്മുടെ സ്ഥാപനങ്ങൾ വഴി നടത്തികൊടുക്കുന്നതിനും സഭ തയ്യാറാകണം.

കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടാകണം, അങ്ങനെയുള്ള വരെ സഭ ചേർത്ത് നിറുത്തി ആവശ്യമായ പ്രോത്സാഹനം നൽകണം. ഉത്തരവാദിത്തപ്പെട്ട മാതാപിതാക്കൾ എന്ന നിലയിൽ ധാരാളം കുഞ്ഞുങ്ങൾക്ക് ജന്മമേകാനും സാധിക്കുന്ന വിധത്തിൽ അവർക്കു ആവശ്യമായ സഹായ സഹകരണങ്ങൾ നമ്മുടെ സ്ഥാപനങ്ങൾ വഴി നടത്തി കൊടുക്കുന്നതിനും സഭ തയ്യാറാകണം.

മെത്രാനെന്ന നിലയിൽ താങ്കൾ ഭാരതസഭയുടെയും കേരളസഭയുടെയും നേതൃനിര യിലേക്കും വരികയാണ്. ഭാരതസഭ ഇന്നു പല തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നുണ്ട്. വിശേഷിച്ചും ഉത്തരേന്ത്യൻ സഭ. അതിനെ എങ്ങനെ കാണുന്നു?

ഭാരതത്തിൽ പല സ്ഥലങ്ങളിലും സഭ വെല്ലുവിളികൾ നേരിടുന്നുണ്ട്. സഭ അതിനെ ഒക്കെ അതിജീവിച്ച് മുന്നേറും എന്ന കാര്യത്തിൽ സംശയമില്ല. പ്രതിസന്ധികൾ ഏറെ മുന്നിലുണ്ട്. സംശയത്തിന്റെ നിഴലിലാണ് നമ്മെ കാണുന്നത്. ഭരിക്കുന്നവരെ വെല്ലുവിളിച്ചുകൊണ്ടോ ധിക്കരിച്ചുകൊണ്ടോ ഒന്നും നേടാൻ കഴിയില്ല. മൃദുസമീപനം സ്വീകരിക്കണം എന്ന് പറയുമ്പോൾ നിശബ്ദരായി നിൽക്കണം എന്നല്ല സംവാദങ്ങൾ നടത്തി പ്രശ്.ന പരിഹാരത്തിലേക്കു കടക്കണം. രാജ്യം നേരിടുന്ന വിഷയങ്ങൾ വിവിധ സമിതികളിൽ ചർച്ച ചെയ്യപ്പെടണം. ക്രൈസ്തവർ എല്ലാവരും ഒരുമിച്ചു നിന്ന് ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കണം. വിഭാഗീയതയും വിഭജനവും ഒഴിവാക്കി ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ എല്ലാ വെല്ലുവിളികളെയും അതിജീവിക്കാൻ കഴിയും. പ്രതിസന്ധി ഉണ്ടാകുമെന്നു കരുതി മാറി നിൽക്കുന്നതിൽ അർത്ഥമില്ല. കർമ്മനിരതരായി മുന്നേറണം. വെല്ലുവിളികൾ എക്കാലത്തും ഉണ്ടായിട്ടുണ്ട്.

ഫാസിസവും വർഗീയ തയും ഇന്ത്യയെ ബാധിച്ചിരി ക്കുന്നതായി അനേകർ പരാതി പ്പെടുന്നു. ക്രൈസ്തവസമൂഹ ത്തിന്റെ ഭാവി ഇന്ത്യയിൽ എന്തായിരിക്കും? എപ്രകാര മാണ് നാം ഈ വെല്ലുവിളി കളോടു പ്രതികരിക്കേണ്ടത്?

ഏതു വിധത്തിലുള്ള വർഗീയതയും വളർന്നു വരുന്നത് അപകടകരമാണ്. മതത്തിന്റെ പേരിൽ, വംശീയതയുടെ പേരിൽ ഭാരതം വിഭജിക്കാൻ പാടില്ല. ഭാരതം നമ്മുടെ നാടാണ്. എല്ലാവരും ഒരുമിച്ചു വസിക്കുന്ന മതേതര രാജ്യമാണ്. ജനാധിപത്യവും മതേതരത്വവും നിലനിൽക്കണം. 20 നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും നമ്മുടെ എണ്ണം കുറവാണല്ലോ. ചെറിയ ശതമാനം മാത്രമേ നമ്മൾ ഉള്ളൂ. ഭയപ്പെടേണ്ട കാര്യമില്ല. ദൈവം നടത്തിക്കൊള്ളും. നമ്മുടെ പങ്ക് നാം നിർവഹിക്കുക. സുവിശേഷ പ്രഘോഷണം നടത്തണം, നടത്തി മുന്നോട്ടു പോകുക. സഭ എന്നത് ഒരു കെട്ടിടമായി മാത്രം കാണാതെ ഇതൊരു കൂട്ടായ്മയാണെന്നും ഒരു സമൂഹമാണെന്നും ചിന്തിച്ചു വചനം പകന്ന് കൊടുത്ത് പ്രവർത്തിക്കുക. പരാജയങ്ങൾ ഉണ്ടാകാം, ഭയപ്പെടേണ്ട കാര്യമില്ല.

ഉത്തരേന്ത്യയിലെ ക്രൈസ്തവസഹോദരങ്ങൾ നേരിടുന്ന വെല്ലുവിളികളോടു കേരളസഭ നിസംഗത പുലർത്തുന്നുണ്ടോ? എന്തായിരിക്കണം കേരളത്തിനു പുറത്തെ ക്രൈസ്തവരുടെ സഹനത്തോടുള്ള നമ്മുടെ മനോഭാവം?

നിസ്സംഗത പുലർത്തുന്നു എന്നൊരു അഭിപ്രായം എനിക്കില്ല. ഇടപെടുന്നതിന് നമുക്ക് പരിമിതികൾ ഉണ്ട്. പലപ്പോഴും അവരുടെ പ്രശ്നങ്ങൾ നമ്മുടെ പ്രശ്നങ്ങൾ ആകുന്നില്ല എന്നത് വാസ്തവമാണ്. വേണ്ടത്ര ഗൗരവത്തോടുകൂടി അവയെ കാണാനും കേന്ദ്ര ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്താൻ സാധിക്കുന്നവരുമായി ചേർന്ന് പ്രവർത്തിക്കണം. യോജിക്കാവുന്ന മേഖലകളിൽ എല്ലാവരുമായി യോജിച്ചു പ്രവർത്തിക്കുകയും വിഷയാടിസ്ഥാനത്തിൽ ഉള്ള സഹകരണം നൽകുകയും വേണം. അവരെല്ലാവരും നമ്മുടെ സഹോദരീസഹോദരന്മാർ ആണെന്നും അവരോടു ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ലഭിക്കുന്ന അവസരണങ്ങൾ വിനിയോഗിക്കുകയും വേണം. സാധിക്കുന്ന വിധത്തിലുള്ള സഹായസഹകരണങ്ങൾ സമയാസമയങ്ങളിൽ ലഭ്യമാക്കി കൊടുക്കണം. നമ്മൾ കൂടെ ഉണ്ട് എന്നൊരു തോന്നൽ അവർക്കു ഉണ്ടാകണം.

പിതാവിന്റെ വ്യക്തിപര മായ പ്രാർത്ഥനാരീതികൾ എന്തൊക്കെയാണ്? എന്തിനു വേണ്ടിയാണു പിതാവു പ്രത്യേകമായി പ്രാർത്ഥിക്കുക പതിവ്?

സഭ നിർദ്ദേശിക്കുന്ന പ്രാർത്ഥനകൾ എല്ലാം സഭ അനുശാസിക്കുന്ന വിധത്തിൽ നടത്തണം എന്ന് എനിക്ക് നിർബന്ധമുണ്ട്. വി. കുർബാന അർപ്പണത്തിനു മുൻപ് വേണ്ടത്ര ഒരുക്കം ഞാൻ നടത്താറുണ്ട്. നേരത്തെ പള്ളിയിൽ വന്നു പ്രാർത്ഥിക്കുന്ന പതിവ് ഇപ്പോഴും തുടരുന്നുണ്ട്. കൊന്ത, നമസ്കാരങ്ങൾ, വ്യക്തിഗതമായ പ്രാർത്ഥനകൾ മുതലായവ നമ്മെ വളർത്തുമെന്നതിൽ സംശയമില്ല. വലിയ പ്രതിസന്ധിയോ അപകടമോ ഇല്ലാതെ ഓരോ ദിവസവും നീങ്ങണം എന്നും അപകടങ്ങളിൽ നിന്നും രക്ഷിക്കണമെന്നും പ്രാർത്ഥിക്കാറുണ്ട്. എല്ലാവർക്കുംവേണ്ടി പ്രാർത്ഥിക്കും.

ഫ്രാൻസിൽ നിന്നു ലോകത്തോട്

കെആർഎൽസിസി സിൽവർ ജൂബിലി ലെയിറ്റി കോൺക്ലേവ് ഒക്ടോബർ 4ന്

"എൻ്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത പകലാണിത് " ചലച്ചിത്ര സംവിധായകൻ കമലിൻ്റെ വൈകാരിക സാക്ഷ്യം

ആത്മരക്ഷാ രാഷ്ട്രീയത്തിന്റെ അനന്തരഫലങ്ങൾ

മലയോര ജനതയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണം