Popups

👑🔥 “Rage Quit? നടക്കില്ല മോനെ!”

ആഫ്രിക്കൻ ഫുട്ബോളിന്റെ അഭിമാനം കാത്ത സാദിയോ മാനെ മാജിക്! 👑🔥

Sathyadeepam

താടിക്കാരന്‍

ലിവർപൂൾ, ബയേൺ മ്യൂണിക്, അൽ-നസർ തുടങ്ങിയ വമ്പൻ ക്ലബ്ബുകൾക്കുവേണ്ടി ബൂട്ടണിഞ്ഞ സാദിയോ മാനെ (Sadio Man) എന്ന സെനഗൽ സിംഹത്തെ അറിയാത്തവർ ചുരുക്കമാണ്. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് (AFCON) വേദികളിൽ പലതവണ വിസ്മയം തീർത്തിട്ടുള്ള മാനെ, ഇത്തവണ കളിക്കളത്തിൽ കാണിച്ചത് വെറും ഫുട്ബോൾ സ്കിൽ മാത്രമല്ല, പക്കാ ‘ലീഡർഷിപ്പ്’ ആണ്!

സെനഗലും മൊറോക്കോയും തമ്മിലുള്ള ഫൈനലിൽ നടന്ന ഒരു സംഭവം ഫുട്ബോൾ ലോകത്തെ തന്നെ ഞെട്ടിച്ചു. ഒരു ഫ്ലോപ്പ് ആകേണ്ടിയിരുന്ന സിനിമയെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ആക്കിയ പോലെയായിരുന്നു മാനെയുടെ ആ ഇടപെടൽ!

The Scene: കലിപ്പായ കോച്ചും ഇറങ്ങിപ്പോക്കും 🏃💨

വാശിയേറിയ ഫൈനലിൽ ഗോൾ രഹിതമായി അവസാന മിനിറ്റുകളിൽ എത്തിയപ്പോൾ വൈബ് ആകെ മാറി. മൊറോക്കോയ്ക്ക് റഫറി ഒരു പെനാൽറ്റി അനുവദിച്ചു. സെനഗൽ ക്യാമ്പിന് അത് ഒട്ടും പിടിച്ചില്ല. കോച്ച് പേപ്പ് തിയാവ് (Pape Thiaw) കലിപ്പായി പ്ലെയേഴ്സിനോട് പറഞ്ഞു “വാടാ, നമുക്ക് പോകാം” എന്ന്!

ക്യാപ്റ്റനും പിള്ളേരും കോച്ചിന്റെ വാക്ക് കേട്ട് ഡ്രസ്സിംഗ് റൂമിലേക്ക് നടക്കാൻ തുടങ്ങി. മിക്കവാറും ‘ഫോർഫീറ്റ്’ (Forfeit) ചെയ്ത്, കളി തോറ്റതായി പ്രഖ്യാപിച്ച് മൊറോക്കോ കപ്പും കൊണ്ട് പോകേണ്ട അവസ്ഥ!💀

The Main Character Energy🦁✋

പക്ഷെ, മാനെ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ബാക്കി എല്ലാവരും ടണലിലേക്ക് നടന്നപ്പോൾ മാനെ ഗ്രൗണ്ടിൽ ഒറ്റയ്ക്ക് നിന്നു.

അവൻ കൈകൾ വീശി തന്റെ ടീമിനോട് അലറിവിളിച്ചു:

“തിരിച്ചു വാടാ മക്കളേ! നമ്മൾ ആണുങ്ങളെ പ്പോലെ നിന്ന് കളിക്കും!” (COME BACK! WE WILL PLAY LIKE MEN!)

തോറ്റു പിന്മാറുന്നതിനേക്കാൾ ഭേദം പൊരുതി മരിക്കുന്നതാണെന്ന് മാനെ ടീമിനെ ഓർമ്മിപ്പിച്ചു. ലിറ്ററലി ഒരു ‘സിഗ്മ’ (Sigma) മൊമെന്റ്!

മാനെ പറഞ്ഞത് അവർ കേട്ടു. ടീം തിരിച്ചു വന്നു. പ്രഷർ മുഴുവൻ അതിജീവിച്ച് അവർ കളിച്ചു. ഒടുവിൽ മിനിറ്റുകൾക്കുള്ളിൽ സെനഗൽ വിന്നിംഗ് ഗോൾ അടിച്ചു കപ്പും കൊണ്ടുപോയി!🤯

🗣️Rio Ferdinand’s Words: The Real Impact

ഈ സംഭവത്തിനുശേഷം ഇംഗ്ലണ്ട് ലെജൻഡ് റിയോ ഫെർഡിനാൻഡ് (Rio Ferdinand) പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. മാനെ ചെയ്തത് വെറുമൊരു തിരിച്ചുവരവല്ല:

“സാഡിയോ മാനെ രക്ഷിച്ചത് സെനഗലിനെ മാത്രമല്ല, ആഫ്രിക്കൻ ഫുട്ബോളിനെ മൊത്തത്തിലാണ്. ആ ഭൂഖണ്ഡത്തിലെ ഫുട്ബോളിന്റെ വിശ്വാസ്യത (Credibility) ആണ് അദ്ദേഹം കാത്തുസൂക്ഷിച്ചത്.”

മാനെ അവിടെ കളി നിർത്തി പോയിരുന്നെങ്കിൽ, അത് ആഫ്രിക്കൻ ഫുട്ബോളിന് തന്നെ വലിയ നാണക്കേടാകുമായിരുന്നു. “കളി തോൽക്കുമെന്ന് കണ്ടപ്പോൾ ഇറങ്ങിപ്പോയി” എന്ന പേര് ദോഷം കേൾക്കാതെ, ആഫ്രിക്കൻ ഫുട്ബോളിന്റെ ‘വില’ കളയാതെ കാത്തത് മാനെയുടെ ആ ഒറ്റ തീരുമാനമാണ്.

📖ബൈബിൾ കണക്ഷൻ

പ്രശ്നങ്ങൾ വരുമ്പോൾ ഒളിച്ചോടാതെ, ധൈര്യത്തോടെ നേരിടണം എന്ന് മാനെ കാണിച്ചുതന്നു. ബൈബിളിൽ പൗലോസ് ശ്ലീഹ പറയുന്നതും ഇതേ കാര്യമാണ്:

“നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുവിന്‍;

പൗരുഷവും കരുത്തും ഉള്ളവരായിരിക്കുവിന്‍’’

(1 കോറിന്തോസ്‌ 16 : 13).

💭വാലറ്റം

ലൈഫിൽ കാര്യങ്ങൾ കൈവിട്ടു പോകുമ്പോൾ, അല്ലെങ്കിൽ ആരെങ്കിലും ചതിക്കുമ്പോൾ ‘ക്വിറ്റ്’ (Quit) ചെയ്യാൻ എളുപ്പമാണ്. പക്ഷെ ഗ്രൗണ്ടിൽ നിന്ന് പൊരുതുന്നവനാണ് യഥാർത്ഥ ചാമ്പ്യൻ സാദിയോ മാനെയെപ്പോലെ.

ആഫ്രിക്കൻ ഫുട്ബോളിന്റെ മാനം കാത്ത നായകൻ... WHAT. A. LEGEND.🙌💛❤️

വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ

ക്രൈസ്തവ മൂല്യങ്ങൾ മുറുകെ പിടിക്കാൻ നിനക്ക് കഴിയുമോ?

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 74]

ഗലാത്തിയ - Chapter 6 [2of2]

'ഹെര്‍മസിന്റെ ഇടയനില്‍' മുഴങ്ങുന്ന ഐക്യത്തിന്റെ കാഹളം