ഒരു കുഞ്ഞു കാർ ആക്സിഡന്റും കുട്ടി സ്നീക്കേഴ്സും!

വൈറലായ ഒരു കുഞ്ഞൻ പക്ഷിയുടെ അതിജീവന വൈബ്!
A baby car accident and baby sneakers!
Published on

റോഡിൽ ഒരു കുഞ്ഞൻ പക്ഷി തട്ടി വീണാൽ നമ്മളിൽ പലരും ഒരുപക്ഷേ മൈൻഡ് ചെയ്യാതെ പോയേക്കാം, അല്ലേ? എന്നാൽ കാറിടിച്ച് റോഡിൽ വീണ ഒരു പാവം കുഞ്ഞുപക്ഷിയുടെ (Whitethroat) ലൈഫിൽ സംഭവിച്ചത് പ്യുവർ ലവ്വിന്റെയും അത്ഭുതത്തിന്റെയും ഒരു കിടുക്കാച്ചി സ്റ്റോറിയാണ്!

  • 🚗സീൻ ആക്കിയ ആക്സിഡന്റും രക്ഷകരായ ഒരു കപ്പിളും!

യുകെയിലാണ് കഥ നടക്കുന്നത്.റോഡിൽ കാറിടിച്ച് ബോധംകെട്ട് കിടന്ന ഈ കുഞ്ഞൻ പക്ഷിയെ കണ്ട ഒരു കപ്പിളാണ് നേരെ ലെസ്റ്റർഷെയർ വൈൽഡ്‌ലൈഫ് ഹോസ്പിറ്റലിലേക്ക് എത്തിക്കുന്നത്. ഡോക്ടർമാർ നോക്കിയപ്പോൾ ആക്സിഡന്റിന്റെ ഷോക്കിൽ പക്ഷിയുടെ കാലിലെ ഞരമ്പുകൾക്ക് നല്ല ക്ഷതമേറ്റ് വിരലുകൾ ചുരുണ്ടുപോയിരുന്നു! ഒരിടത്തും ഇരിക്കാനോ സ്വന്തമായി ബാലൻസ് ചെയ്ത് നിൽക്കാനോ പറ്റാത്ത അവസ്ഥ.

വെറുമൊരു സാധാരണ പക്ഷിയല്ല ഇത് - വംശനാശഭീഷണി നേരിടുന്ന (Endangered species) വളരെ അപൂർവമായ വൈറ്റ് ത്രോട്ട് ഇനത്തിൽപ്പെട്ട പക്ഷിയായിരുന്നു അത്! അത്രയധികം റെയറും സ്പെഷ്യലുമായതുകൊണ്ടുതന്നെ അതിനെ രക്ഷിക്കാൻ ഡോക്ടർമാർക്ക് വാശിയേറി.

  • കാർഡ്ബോർഡും ടേപ്പും കൊണ്ടൊരു ‘കുട്ടി ഷൂസ്’!

ആ കുഞ്ഞു കാലുകൾ നേരെയാക്കാൻ ഡോക്ടർമാർ ഇറക്കിയ ഐഡിയ കണ്ടാൽ ആരും ഒന്ന് അന്തംവിട്ടുപോകും:

  • കുഞ്ഞൻ കാർഡ്ബോർഡ് കഷണങ്ങൾ കാലിന്റെ ഷേപ്പിൽ പെർഫെക്റ്റായി കട്ട് ചെയ്തെടുത്തു.

  • കാലിൽ വേദനയെടുക്കാതിരി ക്കാൻ പഞ്ഞി വച്ച് സോഫ്റ്റ് കുഷ്യൻ നൽകി.

  • ശേഷം മൈക്രോപോർ ടേപ്പ് ചുറ്റി കുഞ്ഞൻ കാലുകൾ സ്ട്രെയ്റ്റായി നിൽക്കുന്ന രീതിയിൽ പ്ലാസ്റ്ററിട്ടു!

കാണാൻ ഒരു കുട്ടി സ്നീക്കേഴ്സ് ഇട്ടതുപോലെയുള്ള ഈ ക്യൂട്ട് സെറ്റപ്പ് കിടുവായി വർക്കായി! ഇപ്പോൾ കക്ഷി പതുക്കെ നടന്നു തുടങ്ങിയിട്ടുണ്ട്. കാലുകൾ ഫുൾ സെറ്റായാൽ ഉടൻ തന്നെ പുള്ളിക്കാരനെ തിരികെ ആകാശത്തേക്ക് പറത്തിവിടും!

  • 📖 വചനപ്രകാശം

ഈ ലോകത്തിലെ ഏറ്റവും ചെറിയ ജീവിയെപ്പോലും അത്രമേൽ സ്നേഹ ത്തോടെ കരുതുന്ന ദൈവത്തിന്റെ വലിയ പ്രൊവിഡൻസിനെക്കുറിച്ച് ബൈബിൾ പറയുന്നത് ഇതാണ്:

ഒരു നാണയത്തുട്ടിനു രണ്ടു കുരുവികള്‍ വില്‍ക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവിന്റെ അറിവു കൂടാതെ അവയിലൊന്നുപോലും നിലംപതിക്കുകയില്ല.

നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു.

- മത്തായി 10 : 29-30

  • 💭 ദി പോയിന്റ്?

വംശനാശഭീഷണി നേരിടുന്ന ആ കുഞ്ഞു പക്ഷി എത്രമാത്രം റെയറും സ്പെഷ്യലുമാണോ, അതിനേക്കാൾ എത്രയോ മടങ്ങ് റെയറാണ് ദൈവത്തിന് നമ്മൾ ഓരോരുത്തരും! ഈ ലോകം മുഴുവൻ സൃഷ്ടിച്ചു കഴിഞ്ഞിട്ടും എന്തോ ഒന്നിന്റെ കുറവുണ്ടെന്ന് ദൈവത്തിന് തോന്നിയപ്പോഴാണ് അവിടുന്ന് നിന്നെ സൃഷ്ടിച്ചത്; നീ കൂടിയില്ലാതെ ഈ ലോകം പൂർണ്ണമാവില്ലെന്ന് വിശ്വസിച്ചതുകൊണ്ടാണ് ദൈവം നിനക്ക് ജീവൻ നൽകിയത്. അത്രമാത്രം യൂണീക്കും സ്പെഷ്യലുമാണ് നീയും, നിന്റെ ജീവനും! ദൈവത്തിന്റെ കണ്ണിൽ ‘നീ’ എന്നാൽ ഈ ലോകത്ത് വേറെ റീപ്ലേസ് ചെയ്യാൻ ആവാത്ത വിധത്തിൽ ഒന്നേയുള്ളൂ; ഈ ലോകത്ത് മറ്റാരും ഇല്ലാത്തതുപോലെ അത്രയധികം സ്പെഷ്യലായിട്ടാണ് അവിടുന്ന് നമ്മളെ സ്നേഹിക്കുന്നത്. നമ്മൾ തനിച്ചാണെന്ന് തോന്നുമ്പോൾ ഓർക്കുക - നമ്മുടെ തലയിലെ ഓരോ മുടിയിഴപോലും അവിടുത്തെ കൃത്യമായ കണക്കിലുണ്ട്.

  • നിങ്ങളുടെ ലൈഫിൽ ദൈവം അപ്രതീക്ഷിതമായി കൂടെനിന്ന ഏതെങ്കിലും ഒരു അനുഭവം ഉണ്ടോ?

    🗣️💛

logo
Sathyadeepam Online
www.sathyadeepam.org