Popups

Pop [Life] Ups - [05]

ഒരു വെറൈറ്റി വൈഭവം

Sathyadeepam
  • താടിക്കാരന്‍

ഗയ്‌സ്,

ഈ തിങ്കളാഴ്ച രാജസ്ഥാന്‍ റോയല്‍സിന്റെ ഗ്രൗണ്ടില്‍ ഒരു വെറൈറ്റി അശ്വമേധം നടന്നു.

35 ബോളില്‍ നിന്ന് 11 സിക്‌സറുകളും

7 ഫോറുകളും കൊണ്ട് പറന്നു കയറിയ സ്‌കോര്‍ 101

തിരുത്തിയ റെക്കോര്‍ഡുകള്‍:

ട്വന്റി ട്വന്റി ക്രിക്കറ്റ് ചരിത്രത്തില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം തുടങ്ങി ... ഐ പി എല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗതയേറിയ സെഞ്ചുറി വരെ.

ബീഹാറിലെ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച് ഒരു സ്‌പോര്‍ട്‌സ് സിനിമയെ വെല്ലുന്ന ഒരു ബാക്ക് സ്‌റ്റോറിയുമായി 14 കാരന്‍ സൂര്യവംശി വൈഭവ്.

ബാക്ക് സ്‌റ്റോറിയിലെ താരം അപ്പന്‍ സഞ്ജീവ് ആണ്. ഒരു നിധി കണ്ടെത്തിയാല്‍ സ്വന്തം പറമ്പെല്ലാം വിറ്റ് ആ നിധിയുള്ള പറമ്പ് വാങ്ങുന്ന ഈശോയുടെ കര്‍ഷകനെ പോലെ അക്ഷരാര്‍ഥത്തില്‍ കൃഷിയിടം മുഴുവന്‍ വിറ്റ് നേടിയ ക്രിക്കറ്റ് കരിയറാണ് വൈഭവ് എന്ന ഈ ക്രിക്കറ്ററിന്റെ മൂലധനം.

അപ്പന്റെ ഈ ത്യാഗത്തിന് മകനായ വൈഭവ് തിരിച്ചു നല്‍കിയത് ദിവസവും 100 ഓവറുകള്‍ക്കു മേലെ ബാറ്റ് ചെയ്ത് സമ്പാദിച്ച വൈഭവമാണ്. ടാലെന്റുകള്‍ക്ക് കുറവില്ലാത്ത ഇന്ത്യന്‍ മണ്ണില്‍ ഐ പി എല്ലില്‍ ഹാര്‍ഡ്‌വര്‍ക്ക് എന്നൊരു ടാലന്റ് അഥവാ വൈഭവം കൂടി ഉണ്ടെന്ന് തെളിയിക്കുകയായിരുന്നു ഈ ഒമ്പതാം ക്ലാസുകാരന്‍ പയ്യന്‍.

ഒരാളെയും വിടാതെ നമുക്കെല്ലാവര്‍ക്കും ഉള്ള ഒരു ടാലന്റ് ഉണ്ട്. ഹാര്‍ഡ് വര്‍ക്ക്. ഏത് ടാലെന്റിനെയും കടത്തിവെട്ടാന്‍ നമുക്ക് കഴിവ് തരുന്ന വൈഭവം ആണ് ഹാര്‍ഡ് വര്‍ക്ക്. ഈ വെറൈറ്റി താലന്ത് നമുക്കും ഉപയോഗിച്ച് തുടങ്ങിയാലോ ?

വിശുദ്ധ ഫ്രാന്‍സീസ് അസ്സീസി  (1181-1226) : ഒക്‌ടോബര്‍ 4

ബ്രദർ മാവൂരൂസ് മഹാത്യാഗത്തിന്റെ ആൾരൂപം: ഫാ. പൗലോസ് കിടങ്ങൻ.

ലഹരിക്കെതിരെ ബോധവത്‌കരണ വാക്കത്തോൺ സംഘടിപ്പിച്ച് കലൂർ കതൃക്കടവ് പള്ളി

സീറോ മലബാര്‍ സഭയ്ക്ക് വക്താക്കളുടെ പുതിയ പാനല്‍

അടിസ്ഥാന സൗകര്യ വികസന പദ്ധതി ടോയ്‌ലറ്റ് നിര്‍മ്മാണത്തിന് ധന സഹായം ലഭ്യമാക്കി