Jesus Teaching Skills

വെളിച്ചം [The Light]

Jesus's Teaching Skills - 38

Sathyadeepam
  • ഫാ. ജോര്‍ജ് തേലേക്കാട്ട്

ഞാന്‍ ലോകത്തിന്റെ പ്രകാശമാണെന്നാണ് (യോഹ. 8:12) ഈശോ തന്നെ വിശേഷിപ്പിച്ചിരുന്നത്. തന്റെ ചുറ്റുമുള്ളവരിലേക്ക് വെളിച്ചമേകാന്‍ ഈശോ എപ്പോഴും ശ്രദ്ധിച്ചിരുന്നു.

അതുകൊണ്ടായിരിക്കണം ഈശോയുടെ മരണസമയത്ത് ഭൂമി അന്ധകാരത്തില്‍ ആണ്ടുപോയി (മത്താ. 27:45-46) എന്ന് മത്തായി സുവിശേഷകന്‍ രേഖപ്പെടുത്തുന്നത്.

എന്നാല്‍ സഹന വഴികളില്‍ നിന്ന് ക്രിസ്തു ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അന്ധകാരത്തിലായിരുന്ന ശിഷ്യന്മാര്‍ പ്രകാശത്തിലേക്ക് വരികയാണ്. ഓരോ ഗുരുവും ചെയ്യുന്നത് ഇതുതന്നെയാണ്.

ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്കുള്ള മാറ്റമാണ് വിദ്യാഭ്യാസമെന്ന് അലന്‍ ബ്ലൂ പറഞ്ഞുവയ്ക്കുമ്പോള്‍, അധ്യാപകരാണ് ആ മാറ്റത്തിന്റെ പിന്നില്‍ എന്ന് നമുക്കറിയാം.

ഓരോ കുട്ടിയെയും അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക് കൊണ്ടുവരേണ്ടവരാണ് അധ്യാപകര്‍. അതിനുവേണ്ടിയുള്ള അവരുടെ പരിശ്രമങ്ങളാണ് കരണീയമായിട്ടുള്ളത്. ക്രിസ്തുവിനെപ്പോലെ മറ്റുള്ളവര്‍ക്കു വെളിച്ചമായിമാറാന്‍ എല്ലാ അധ്യാപകര്‍ക്കും സാധിക്കണം.

അമ്മമാർ ഒരുക്കുന്നു, നാട്ടറിവിൻ്റെ പച്ചമരുന്ന് പാഠം

ബിഷപ് ബെൻസിഗർ ആശുപത്രിയിൽ അന്താരാഷ്ട്ര രോഗി സുരക്ഷാ ദിനാചരണം

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

സഭയുടെ പ്രേക്ഷിത ദൗത്യത്തില്‍ സന്ന്യാസിനികളുടെ പങ്ക് നിസ്തുലം - മാര്‍ മാത്യു മൂലക്കാട്ട്

കെ.സി.വൈ.എം മെഗാ ജോബ് ഫെയര്‍ സംഘടിപ്പിച്ചു