Jesus Teaching Skills

പ്രൊജക്ട് രീതി [Project Method]

Jesus's Teaching Skills 36

Sathyadeepam
  • ഫാ. ജോര്‍ജ് തേലേക്കാട്ട്‌

പ്രൊജക്ട് രീതി എന്നു പറയുന്നത് സ്വാഭാവിക സാഹചര്യങ്ങളില്‍ പൂര്‍ത്തീകരിക്കപ്പെടുന്ന പ്രശ്‌നാധിഷ്ഠിതപ്രവര്‍ത്തനമാണ്. അനുഭവ കേന്ദ്രീകൃതവും യാഥാര്‍ഥ്യത്തിലധിഷ്ഠിതവുമായ

പ്രൊജക്ട് രീതി ശിഷ്യഗണത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്.

ഈശോ തന്റെ ശിഷ്യഗണത്തെയും പ്രൊജക്ട് രീതിയിലൂടെ പരിശീലിപ്പിക്കുന്നത് സുവിശേഷങ്ങളില്‍ വ്യക്തമാണ്. അപ്പം വര്‍ധിപ്പിക്കുന്ന വേളയില്‍ (മര്‍ക്കോ. 8:1-10)

ശിഷ്യരുടെ സാന്നിധ്യവും പങ്കാളിത്തവും ഉറപ്പിക്കുന്നതും അന്ത്യഅത്താഴം ഒരുക്കാനായി ശിഷ്യരെ അയക്കുന്നതും (ലൂക്കാ 22:73) 72 ശിഷ്യരെ അയക്കുകയും (ലൂക്കാ 10:1-12)

അവര്‍ മടങ്ങിവരുമ്പോള്‍ (ലൂക്കാ 10:17-20) അവരുമായി സംവദിക്കുകയും ചെയ്യുമ്പോഴും ഈശോ പ്രൊജക്ട് രീതിയാണ് അവലംബിക്കുന്നത്.

'പ്രവര്‍ത്തിച്ചു പഠിക്കുക', 'ജീവിച്ചുപഠിക്കുക' എന്നൊക്കെ വിശേഷിപ്പിക്ക പ്പെടുന്ന പ്രൊജക്ട് രീതി ഉദ്ദേശ്യാധിഷ്ഠിതമായിരിക്കും.

ആശയങ്ങളും മൂല്യങ്ങളും സന്നിവേശിപ്പിക്കാന്‍ സഹായിക്കുന്ന പ്രൊജക്ട് രീതി ക്ലാസ് മുറിയിലും പുറത്തും ഉപയോഗിക്കാന്‍ എല്ലാ അധ്യാപകര്‍ക്കും സാധിക്കണം.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16