Jesus Teaching Skills

ദൃശ്യശ്രാവ്യോപകരണങ്ങൾ [Audio Visual Aids]

Jesus’s Teaching Skills - 55

Sathyadeepam
  • ഫാ. ജോര്‍ജ് തേലേക്കാട്ട്‌

വിവിധ ബോധനരീതികളെ പിന്തുണയ്ക്കാൻ വേണ്ടി അധ്യാപകർ പലതരം മാധ്യമങ്ങൾ ഉപയോഗിക്കുന്നു. പഠിതാക്കൾക്ക് ഉചിതമായ പഠനാനുഭവങ്ങൾ നൽകാൻ ഈ ഉപകരണങ്ങൾ അധ്യാപകരെ സഹായിക്കുന്നു. ഇത്തരം അനുഭവങ്ങൾ അനുഭൂതികളെ അർഥവത്തും നിലനിൽപ്പുള്ളതും ആക്കുന്നതിനും നൈപുണികൾ വികസിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഈശോയുടെ അധ്യാപനത്തിലും ഇത്തരം ഉപകരണങ്ങൾ നമുക്ക് കാണാവുന്നതാണ്. ഒരു ദനാറ നാണയം ഉപയോഗിച്ചിട്ടാണ് (മത്തായി 22:15-22) ആർക്കൊക്കെ നികുതി കൊടുക്കണമെന്ന് ഈശോ പഠിപ്പിക്കുന്നത്. വിശ്വാസത്തോടെ പ്രാർഥിക്കുന്നത് എന്തും ലഭിക്കുമെന്ന് പഠിപ്പിക്കാൻ അത്തിവൃക്ഷത്തെ ശപിക്കുന്ന (മർക്കോസ് 11:12-14; 20-26) സുവിശേഷ ഭാഗം സഹായിക്കുന്നു. സമരിയക്കാരിയുമായുള്ള സംഭാഷണത്തിൽ (യോഹന്നാൻ 4) കിണറും ജലവും പഠനോപകരണങ്ങൾ ആകുന്നു.

വാചികവും ലിഖിതവുമായ അവതരണത്തെ പൂർത്തിയാക്കാൻ ദൃശ്യശ്രാവ്യോപകരണങ്ങൾ സഹായിക്കുന്നു. കൂടുതൽ കാലം പഠിക്കുന്ന കാര്യങ്ങൾ ഓർമ്മയിൽ വയ്ക്കാൻ ഇത് പഠിതാക്കളെ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ഇവയുടെ പ്രാധാന്യം മനസ്സിലാക്കി അധ്യാപനത്തിൽ ഉപയോഗപ്പെടുത്താൻ അധ്യാപകർക്ക് കഴിയട്ടെ.

പുതിയ യുഗത്തിന്റെ രണ്ടു യുവ വിശുദ്ധർ

ശാസ്ത്രം ദൈവത്തെ കണ്ടെത്തിയോ?

WOW FAITH Amma!!!

വിശുദ്ധ ജോണ്‍ ക്രിസോസ്തം (349-407) : സെപ്തംബര്‍ 13

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 55]