ഇന്ന് ഒരുപാട് മതങ്ങളും ദൈവങ്ങളും ലോകത്തിലുണ്ട്. അവയിലൊന്നും വിശ്വസിക്കാതെ ഈശോയെ ദൈവമായി ആരാധിക്കാൻ എന്താണ് കാരണം?
ഈശോ എന്നോട് കാണിക്കുന്ന സ്നേഹമാണ് അതിന് കാരണം. ഒരു അളവുമില്ലാത്ത, Condition ഇല്ലാത്ത സ്നേഹം.
ഷാനി ടി ഷാജി തെക്കേവല്ല്യാറ
+2 വിദ്യാർഥിനി
സെൻ്റ് ആൻ്റണീസ് പള്ളി
തൈക്കാട്ടുശ്ശേരി
ഞാൻ എന്റെ വീട്ടുകാരോടോ മറ്റുള്ളവരോടോ എങ്ങനെ പെരുമാറുന്നോ അങ്ങനെയായിരിക്കും അവർ എന്നോടും പെരുമാറുന്നതും. എന്നാൽ ഈശോ അങ്ങനെയല്ല. നമ്മൾ ഈശോയ്ക്കെതിരെ എന്ത് ചെയ്താലും ഈശോയ്ക്ക് നമ്മളെ സ്നേഹിക്കാൻ മാത്രമേ പറ്റൂ.
ഈശോയോട് എനിക്ക് Direct ആയി, ഞാൻ ആയിരിക്കുന്ന അവസ്ഥയിൽ എനിക്ക് സംസാരിക്കാൻ പറ്റുന്നു. മറ്റൊരിടത്തും അങ്ങനെ പറ്റില്ല. എന്റെ ഈശോയ്ക്ക് എന്നെ നന്നായി അറിയാം.
കഴിഞ്ഞയിടെ വെക്കേഷൻ ക്യാമ്പിൽ പങ്കെടുത്തപ്പോൾ അവിടെ പറയുകയുണ്ടായി, "ഈശോയെ, നിങ്ങളുടെ കൂടെ ഒരു ദിവസം മുഴുവൻ, രാവിലെ മുതൽ വൈകുന്നേരം വരെ കൂടെ കൊണ്ടു നടക്കണം. ഞാൻ അത് try ചെയ്തപ്പോൾ ഒരു ബെസ്റ്റ് ഫ്രണ്ടിനപ്പുറം എല്ലാം തുറന്നുപറയാൻ പറ്റുന്ന, express ചെയ്യാൻ പറ്റുന്ന ഒരാളായി എനിക്ക് തോന്നി. ഒരു പ്രത്യേക ഫീൽ കിട്ടി. ഈശോയെക്കാൾ ബെസ്റ്റ് ഒരാൾ നമ്മുടെ ജീവിതത്തിൽ ഇല്ല."
ജീവിതത്തിൽ എന്തൊക്കെ പരീക്ഷണങ്ങൾ ഉണ്ടായാലും അതിൽ ജയിക്കാനുള്ള വഴി പറഞ്ഞു തരുന്നതും ഈശോ തന്നെയാണ്. ഈശോ എപ്പോഴും കൂടെയുണ്ടെന്നുള്ള വിശ്വാസത്തിൽ ജീവിക്കുമ്പോൾ കിട്ടുന്ന വൈബ് വേറെ എവിടെ നിന്നും കിട്ടില്ല..!