

ഇടുക്കി: പശ്ചിമഘട്ടത്തിലെ ഉയര്‍ന്ന പുല്‍മേടു കളില്‍നിന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത പുതിയ സസ്യവര്‍ഗം ഗവേഷകര്‍ കണ്ടെത്തി. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ് (ഓട്ടോണമസ്) മുന്‍ പ്രിന്‍സിപ്പലും മാനേജരുമായ പരേതനായ ഫാ. ജോസഫ് പൈകട സിഎംഐയോടുള്ള
ആദരസൂചകമായി സസ്യത്തിന് ‘ടെട്രാറ്റേനിയം പൈകടെ’ എന്ന പേരാണ് ഗവേഷകര്‍ നല്‍കിയത്. ഇടുക്കി ജില്ലയിലെ ഇരവികുളം നാഷ്ണല്‍ പാര്‍ക്കില്‍ നിന്നാണ് ഈ സസ്യം കണ്ടെത്തിയത്. വിദ്യാ ഭ്യാസ മേഖലയില്‍ ഫാ. ജോസഫ് പൈകട നല്‍കിയ മഹത്തായ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ഗവേഷകര്‍ ഈ പേര് തെരഞ്ഞെടുത്തത്.
നിലവില്‍ ലോകത്താകെ ടെട്രാറ്റേനിയം ജനുസില്‍ 25 വര്‍ഗ ങ്ങളുണ്ട്. കാരറ്റ്, മല്ലി എന്നിവ ഉള്‍പ്പെടുന്ന അപ്പിയേസി കുടുംബ ത്തിലെ പുതിയൊരു അംഗമാണിതെന്ന് ഗവേഷകര്‍ പറയുന്നു. ദേവഗിരി കോളജിലെ സസ്യശാസ്ത്ര വിഭാഗം ഗവേഷകരായ സി. രേഖ, എം കെ പ്രശാന്ത്, ടി പി അശ്വിന്‍ദാസ്,
റിസേര്‍ച്ച് ഗൈഡ് ഡോ. കെ എം മനുദേവ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ കണ്ടെത്തല്‍. സ്വീഡനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേര്‍ണലായ നോര്‍ഡിക് ജേര്‍ണല്‍ ഓഫ് ബോട്ടണിയുടെ ഏറ്റവും പുതിയ ലക്കത്തിലാണ് ഈ പുതിയ സസ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.