ചരിത്രത്തിലെ സഭ

കരോലിഞ്ചിയൻ സാമ്രാജ്യത്തിന്റെ വീഴ്ചയും സഭയും 

ഫാ. സേവി പടിക്കപ്പറമ്പില്‍

ചാൾസ് രാജാവിന്റെ മരണത്തിനു മുൻപ് തന്നെ അദ്ദേഹം തന്റെ മകനായ ലൂയിസിനെ രാജ്യഭരണം ഏല്പിച്ചു. ലൂയിസ് കരുത്തനായ ഭരണാധികാരിയായി രുന്നു. സ്ലാവ്, സ്കാൻഡിനേവിയൻസ് (ഇന്നത്തെ നോർവെ, സ്വീഡൻ, ഡെന്മാർക്ക്) തുടങ്ങിയവയുടെ ക്രിസ്തീയ വൽക്കരണത്തിന് ലൂയിസ് രാജാവ് സഭയെ സഹായിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ അധികാരത്തിനുവേണ്ടി മക്കൾ തമ്മിൽ പോരാട്ടങ്ങൾ ഉണ്ടായി.

ലൂയിസിന്റെ മരണത്തിനുശേഷം മൂന്ന് മക്കൾക്കായി രാജ്യം വിഭജിക്കപ്പെട്ടു. മൂത്ത മകൻ ലോഥർ ചക്രവർത്തിയുടെ പേര് ഉപയോഗിക്കുകയും ഫ്രിസ്യ മുതൽ വടക്കൻ ഇറ്റലി വരെയുള്ള ഭാഗ ങ്ങൾ സ്വന്തമാക്കുകയും ചെയ്തു. ചാൾസ് ദ ബാൾഡ് എന്ന് അറിയപ്പെട്ടിരുന്ന മകൻ ആധുനിക ഫ്രാൻസ് ഉൾപ്പെടുന്ന പ്രദേശം സ്വന്തമാക്കി. ലൂയിസ് എന്ന മകൻ ആധുനിക ജർമ്മൻ പ്രദേശങ്ങൾ ഏറ്റെടുത്തു. പിന്നീട് ഈ രാജ്യങ്ങൾ ലോഥറിന്റെ മൂന്നു മക്കൾക്കായി പലതായി വിഭജിക്കപ്പെട്ടു.

ഫ്രാങ്കിഷ് പ്രദേശങ്ങളിലെ ഒരു രാജവംശം എന്നതിനപ്പുറം കരോളിഞ്ചൻ സാമ്രാജ്യത്തിന് സഭാചരിത്രത്തിൽ പ്രസക്തിയുണ്ട്. സഭയുടെ വളർച്ചയ്ക്ക് നൽകിയ നിർണ്ണായകമായ സംഭാവനകളോടൊപ്പം സഭയിൽ അൽമായാധിപത്യത്തിന് ഇത് കാരണമായി. 850 മുതൽ 1050 വരെയുള്ള കാലഘട്ടം പ്രധാനമായും അറിയപ്പെടുന്നതും ഈ അൽമായാധിപത്യത്തിന്റെ പേരിലാണ്.

ഇത് പേപ്പസി മുതൽ ഇടവകകൾ വരെ നിലനിന്നു. ഈ കാലഘട്ടത്തിലാണ് ഫ്യൂഡലിസം ആരംഭിച്ചത്. അതോടൊപ്പം സ്വകാര്യ ഉടമസ്ഥാവകാശമുള്ള പള്ളികളും ആരംഭിച്ചു. ഫ്യൂഡലിസം മുന്നോട്ടുള്ള സഭാഘടനയെ ഏറെ ദോഷകരമായി ബാധിച്ച ഒന്നാണ്. ഫ്യൂഡലിസത്തിന്റെ ആരംഭവും വളർച്ചയും സഭാചരിത്രത്തിലുള്ള പ്രാധാന്യവും അടുത്ത ലക്കത്തിൽ നമുക്ക് പഠിക്കാം.

🧠 ഡാർവിനും ശാസ്ത്രലോകവും: 'ഇന്റലക്ച്വലി ഫുൾഫിൽഡ്' ആയ ദൈവനിഷേധമോ?

ലമീൻ യമാൽ - ഒരു ഫാമിലി ഫ്രണ്ട്ലി ലെജൻഡ്! 🔥

മിഷൻ : സമർപ്പിത ജീവിതത്തിന്റെ ആഘോഷം

നാളാഗമത്തിൽ നിന്നൊരു നാട്ടുചരിത്രം [ഭാഗം - 3]

വിശുദ്ധ യാക്കോബ് ശ്ലീഹാ (63) : ജൂലൈ 25