1. ഭാരതത്തിലെ ആദ്യത്തെ വുമണ്‍ സര്‍ജന്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ വനിത?
ഡോ. മേരി പുന്നന്‍ ലൂക്കോസ്
ഭാരതത്തില്‍ ഹൈക്കോടതി ജഡ്ജി പദവിയിലെത്തിയ ആദ്യ ക്രൈസ്തവ വനിത?
അന്ന ചാണ്ടി
ഭാരതത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയര്‍?
പി കെ ത്രേസ്യ
സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരതരത്‌നം നല്കി ആദരിക്കപ്പെട്ട ക്രൈസ്തവ സന്യാസിനി?
മദര്‍ തെരേസ
ബാലഗംഗാധര തിലകന്റെ പ്രേരണയാല്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിലേക്കെത്തിയ ക്രൈസ്തവന്‍?
ജോസ് ബാപ്റ്റിസ്റ്റ്
കാറ്റക്കിസം എക്സാം [QUESTION BANK]
1. വത്തിക്കാനിലെ വിശ്വാസകാര്യങ്ങൾക്കായുള്ള കാര്യാലയം പ്രസിദ്ധീകരിച്ച പുതിയ മരിയൻ പ്രബോധനത്തിന്റെ പേര്?
വിശ്വാസിസമൂഹത്തിന്റെ അമ്മ (Mater Populi Fidelis)
2. വത്തിക്കാനിലെ വിശ്വാസകാര്യങ്ങൾക്കായുള്ള കാര്യാലയം "വിശ്വാസി സമൂഹത്തിന്റെ അമ്മ" എന്ന മരിയൻ പ്രബോധനം പ്രസിദ്ധീകരിച്ചത് എന്ന്?
2025 നവംബർ 4
3. എഫേസൂസ് സൂനഹദോസ് വിളിച്ചുകൂട്ടപ്പെട്ട വർഷം ?
എ.ഡി. 431
4. മറിയത്തെക്കുറിച്ച് എത്ര വിശ്വാസസത്യങ്ങളാണ് കത്തോലിക്കാസഭ പ്രഖ്യാപിച്ചിട്ടുള്ളത്? അവ ഏതൊക്കെയാണ്?
4 എണ്ണം. മറിയത്തിന്റെ ദൈവമാതൃത്വം, നിത്യകന്യകാത്വം, അമലോൽഭവം, സ്വർഗാരോപണം