ബൈബിൾ ഹോംസ്

FAKE LOVE

Season 1 | BIBLE HOMES | Episode 14

Sathyadeepam
  • അച്ചന്‍കുഞ്ഞ്‌

ഒരു വീട്ടില്‍ മാതാപിതാക്കള്‍ക്ക് മക്കളോടുള്ള സ്‌നേഹത്തിന് വ്യത്യാസങ്ങള്‍ ഉണ്ടാകും. ചിലപ്പോള്‍ അമ്മയ്ക്ക് ഒരാളോടാകും കൂടുതല്‍ സ്‌നേഹം. അപ്പനാകട്ടെ മറ്റൊരാളോടാകും സ്‌നേഹക്കൂടുതല്‍.

എന്നാ നമുക്ക് ഐസക് UNCLE ന്റെ വീടുവരെ ഒന്ന് പോകാം..

ബൈബിള്‍ എടുത്തു KISS ചെയ്ത് ഉല്‍പത്തി 27 വായിച്ചു തുടങ്ങിക്കോ...

ഐസക് UNCLE നു പ്രായമായി വരുന്നതുകൊണ്ട് കാഴ്ചയൊക്കെ മങ്ങി. തന്റെ EXPIRY DATE അടുക്കുകയാണെന്ന് തോന്നിയ ഐസക് UNCLE മൂത്ത മകന്‍ ഏസാവിനെ അനുഗ്രഹിക്കാന്‍ വിളിച്ചു. എന്നിട്ടൊരു CHALLENGE കൊടുത്തു. അപ്പന് ഇഷ്ടമുള്ള രീതിയില്‍ അപ്പന്റെ FAVOURITE കാട്ടിറച്ചി വേട്ടയാടി വിളമ്പി കൊടുക്കണമെന്നായിരുന്നു ആ ചലഞ്ച്.

ഐസക് UNCLE ഏസാവിനോടു പറയുന്നത് റബ്ബേക്ക ആന്റി കേള്‍ക്കുന്നുണ്ടായിരുന്നു. ഏസാവ് കാട്ടിറച്ചി തേടി പോയ സമയത്ത് ഇളയവനെ കൂടുതല്‍ ഇഷ്ടമുള്ള അമ്മ അപ്പന്റെ അനുഗ്രഹങ്ങള്‍ യാക്കോബിനു കൊടുക്കാന്‍ അപ്പനെ പറ്റിക്കാന്‍ തീരുമാനിച്ചു... ആന്റി എങ്ങനെയാ അങ്കിളിനെ FAKE ചെയ്തതെന്നറിയോ???

1. റബേക്കാന്റി ഐസക്കങ്കിളിന് ഇഷ്ടപ്പെട്ട രീതിയില്‍ കാട്ടിറച്ചിക്കു പകരം ആട്ടിറച്ചി COOK ചെയ്തു SET ആക്കി.

2. ഏസാവിന്റെ ഏറ്റവും വിലപിടിപ്പുള്ള DRESS യാക്കോബിനെ ധരിപ്പിച്ചു.

3. ഏസാവ് ശരീരമാകെ രോമമുള്ളവന്‍ ആയതുകൊണ്ട് ആട്ടിന്‍തോല്‍ കൊണ്ട് യാക്കോബിന്റെ കൈകളും കഴുത്തിലെ മിനുസമുള്ള ഭാഗവും മൂടി. (ഇത്രേം EXPERT ആയി FAKE ചെയ്യാന്‍ സാധിച്ചെങ്കില്‍ റബേക്ക ആന്റി അന്നത്തെ ഒരടിപൊളി MAKEUP ARTIST ആയിരിക്കണം).

അപ്പന്‍ അനുഗ്രഹിക്കുന്നതിനു മുമ്പ് മകനെ തൊട്ടു നോക്കി, മണത്ത് നോക്കി, BUT മനസിലായില്ല !!!

റബേക്ക ആരാ മോള്? ഐസക്കങ്കിളിനെ സുന്ദരമായി FAKE ചെയ്ത് പറ്റിച്ചു!!!

അതോണ്ട്... കൂട്ടുകാരെ, നമ്മള്‍ ആരെയും FAKE LOVE കൊടുത്ത് പറ്റിക്കല്ലേ ട്ടൊ... വീട്ടില്‍ എല്ലാരേം ഒരേപോലെ സ്‌നേഹിക്കാന്‍ പറ്റട്ടെ...

  • വചനം പഠിക്കാം...

'അനായാസമായി നേടിയ സമ്പത്തു ക്ഷയിച്ചുപോകും; അല്‍പ്പാല്‍പ്പമായി കരുതിവയ്ക്കുന്നവന്‍ അതു വര്‍ധിപ്പിച്ചുകൊണ്ടിരിക്കും' (സുഭാഷിതങ്ങള്‍ 13:11).

ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ആസൂത്രിത ദുഷ്പ്രചരണങ്ങൾക്കെതിരെ പ്രബുദ്ധ കേരളം ഒന്നിക്കണം: കെ സി ബി സി ജാഗ്രത കമ്മീഷൻ

കര്‍മ്മലമാതാവ്  : ജൂലൈ 16

സിജോ പൈനാടത്തിന് എരിഞ്ഞേരി തോമ മാധ്യമ പുരസ്‌കാരം

വിശുദ്ധ ബൊനവെഞ്ചര്‍ (1218-1274)  : ജൂലൈ 15

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14