ബൈബിൾ ഹോംസ്

ഈശോപ്പന്റെ CHUNKS!!! [Part 04]

BIBLE HOMES | SEASON 2 | EPISODE 13

Sathyadeepam
  • അച്ചന്‍കുഞ്ഞ്‌

Guyss...

വിശുദ്ധ യോഹന്നാന്റെ സുവിശേഷം 12-ാം അധ്യായം 1 മുതല്‍ 11 വരെ വായിച്ചോളൂ...

വിശുദ്ധവാരത്തിനു തൊട്ടുമുമ്പുള്ള ശനിയാഴ്ച വൈകുന്നേരം (പെസഹായ്ക്ക് ആറു ദിവസം മുമ്പേ)... ഈശോപ്പ തന്റെ chunk ആയ ബഥാനിയായിലെ ലാസറിന്റെ വീട്ടില്‍ dinner നു വന്നിരിക്കുകയാണ്... മര്‍ത്തായും മറിയവും ഒക്കെ വലിയ സന്തോഷത്തിലാണ്... കാരണം ജീവന്റെയും മരണത്തിന്റെയും നാഥനായ ഈശോ ലാസറിനെ മരണത്തില്‍ നിന്ന് ഉയര്‍പ്പിച്ചിരിക്കുകയാണ്...

Unbelievable... but it just happened...

മറിയം very excited ആണ്. അക്കാലത്ത് അവരുടെ ഒരു ദിവസത്തെ വേതനം ഒരു ദനാറയാണ്.

അപ്പൊ ഏകദേശം ഒരു കൊല്ലത്തെ വരുമാനം 300 ദനാറ വരും...

ലാസറിന്റെ സഹോ മറിയാമ്മ എന്താ ചെയ്‌തേന്നറിയോ Guyss? യോഹ 12:3 വായിച്ചേ... നല്ല expensive ആയ, precious ആയ നാര്‍ദീന്‍ സുഗന്ധ തൈലം കൊണ്ട് ഈശോപ്പന്റെ പാദങ്ങളില്‍ പൂശുകയും തന്റെ തലമുടി കൊണ്ട് തുടയ്ക്കുകയും ചെയ്തു... അപ്പൊ ആ മുറി മുഴുവന്‍ എന്ത് സുഗന്ധം ആയിരുന്നെന്നോ!!!

ഇതു കണ്ട് ഈശോയുടെ ശിഷ്യനായ യൂദാസ് സ്‌കറിയോത്ത കുശുമ്പ് കുത്തുന്നുണ്ട്... ഈ തൈലം വിറ്റുകിട്ടുന്ന 300 ദനാറ പാവങ്ങള്‍ക്ക് കൊടുത്തുകൂടേന്നാണ് അവന്റെ ചോദ്യം... യൂദാസാണ് ശിഷ്യന്മാരുടെ cashier...

പക്ഷെ അവനു പാവങ്ങളോട് ആയിരുന്നില്ല പണസഞ്ചിയോട് തന്നെയായിരുന്നു കൊതി...

ആ വിറ്റുകിട്ടുന്ന പൈസയില്‍ നിന്ന് അവന് commission അടിക്കാല്ലോ... യൂദാസ് ആരാ മോന്‍!!!

മറിയത്തെ സംബന്ധിച്ച് സ്വപ്നം പോലും കാണാന്‍ പറ്റാത്ത കാര്യാണ് ഈശോപ്പ സാധിച്ചു കൊടുത്തിരിക്കുന്നത്... അതോണ്ട് കൊടുക്കാന്‍ പറ്റുന്നതില്‍ ഏറ്റവും best തന്നെ ഈശോയ്ക്ക് കൊടുക്കണം... നോക്കിയേ കൂട്ടുകാരെ മറിയത്തിന്റെ attitude!!! ഈശോയ്ക്ക് കൊടുക്കുമ്പോ the best കൊടുക്കണം...

അതിന്റെ സുഗന്ധം വേറെ ലെവല്‍ ആട്ടോ...

മനഃപ്പാഠമാക്കേണ്ട വചനം:

  • കര്‍ത്താവ് നല്ലവനാണെന്നു നിങ്ങള്‍ അനുഭവിച്ചറിഞ്ഞി ട്ടുണ്ടല്ലോ (1 പത്രോസ് 2:3).

വിശുദ്ധ റെയ്മണ്ട് നൊണ്ണാത്തൂസ്‌ (1204-1240) : ആഗസ്റ്റ് 31

ടാഗോര്‍ സ്മൃതി മാധ്യമപുരസ്‌കാരം സിജോ പൈനാടത്തിന്

നേത്രദാന വിളംബര റാലി വോക്കത്തോൺ  2025

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 54]

ചിരിക്കാൻ മറന്നവർ