ദൈവവിളി: സ്വീകരിക്കുന്നവരുടെ എണ്ണമല്ല, വിശ്വസ്തതയാണു പ്രധാനം

Divine Calling: Faithfulness is what matters, not the number of those who accept it.
Published on

ദൈവവിളികളുടെ എണ്ണം കുറയുന്നത് ഏറെ ആശങ്കകള്‍ ജനിപ്പിക്കുന്നുണ്ടെങ്കിലും, ദൈവവിളി സ്വീകരിക്കുന്നവരുടെ എണ്ണമല്ല, മറിച്ച് അവരുടെ വിളിയുടെ ഗുണനില വാരമാണ് പ്രധാനം. സമൂഹങ്ങളുടെ എണ്ണത്തിലെ കുറവും, തത്ഫലമായുണ്ടാകുന്ന ഭയവും സന്യസ്തരെ അസ്വസ്ഥരാക്കുകയോ, അവരുടെ പ്രത്യാശ ഇല്ലാതാക്കുകയോ ചെയ്യരുത്. മറിച്ച് അവ ജീവിതത്തിന്റെ നവീകരണത്തിനു സഹായിക്കണം. ദൈവവുമായുള്ള അടുപ്പം, സൗഹാര്‍ദ്ദം, കൂട്ടായ്മ, ബന്ധങ്ങളുടെ ആധികാരികത എന്നിവ അനുഭവിക്കു ന്നതിനായി ആശ്രമങ്ങളുടെ വാതില്‍ക്കല്‍ മുട്ടുന്നവ രോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതിനും ഇതു സഹായകരമാകണം.

സംഘടനാ തന്ത്രങ്ങളുടെ പ്രയോഗത്തില്‍ നിന്നോ, താത്ത്വികമായ അറിവുകളില്‍ നിന്നോ അല്ല ദൈവവിളികള്‍ ജനിക്കുന്നത്. അവ പ്രാര്‍ത്ഥനയില്‍ നിന്നും, സുവിശേഷവുമായുള്ള ബന്ധത്തില്‍ നിന്നും, നിശബ്ദതയില്‍ നിന്നുമാണു ജനിക്കുന്നത്. തങ്ങളുടെ അപൂര്‍ണ്ണതകളോട് കൂടി എപ്രകാരം വിളി സ്വീകരിക്കാമെന്നു അറിയുന്നതില്‍ നിന്നും, ഐക്യം സൃഷ്ടിക്കുന്ന ഒരു സമ്പൂര്‍ണ്ണതയുടെ ഭാഗമായി തങ്ങളെ തിരിച്ചറിയുന്നതില്‍ നിന്നും ദൈവവിളിയുണ്ടാകുന്നു.

തമ്മില്‍ത്തമ്മിലും സഭയുമായും അഗാധമായ കൂട്ടായ്മയുടെ ആത്മാവില്‍ ജീവിക്കുന്ന ഒരു ശൈലി സന്യസ്തര്‍ വളര്‍ത്തിയെടുക്കണം. തിടുക്കവും ബഹളവും ആധിപത്യം പുലര്‍ത്തുന്ന ഒരു സമൂഹ ത്തില്‍, നിശബ്ദതയുടെ പ്രാധാന്യം കാട്ടിക്കൊടു ക്കണം. ഇതാണ് ആശ്രമവാസത്തിന്റെ പ്രേഷിത ദൗത്യം. ഭാഷയില്ലാതെ, വാക്കുകളില്ലാതെ, ശബ്ദം കേള്‍ക്കാതെ, അവരുടെ സന്ദേശം ഭൂമി മുഴുവനും, അതിര്‍ത്തികള്‍ വരെയും വ്യാപിക്കുന്നു എന്നു പതിനെട്ടാം സങ്കീര്‍ത്തനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ആഗോളവല്‍ക്കരിക്കപ്പെട്ടതും അസ്വസ്ഥവുമായ ഒരു ലോകത്ത്, വിശ്വസ്തതയുടെ വിലയേറിയ അടയാളം കാട്ടിക്കൊടുക്കുവാനുള്ള വിളിയാണ് സന്യസ്തരുടേത്.

‘സ്ത്രീകളുടെ സന്യസ്ത ആശ്രമങ്ങള്‍ക്ക് ഇന്ന് മാനവികതയുടെ അര്‍ത്ഥത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുമോ?’ എന്ന ചോദ്യം ഉണ്ട്. അതിനു ഉത്തരം നല്‍കുവാന്‍ സഹായിക്കുന്ന നാല് ഘടകങ്ങളും ഇവയാണ്: പരസ്പരമുള്ള ശ്രവണം, പൊതുലക്ഷ്യങ്ങൾക്കാ യുള്ള കൂട്ടായ്മ, ഒരുമിച്ച് സേവിക്കാനും പ്രവര്‍ത്തി ക്കാനുമുള്ള സന്നദ്ധത, സുവിശേഷത്തിന് സാക്ഷ്യം വഹിക്കാന്‍ ആവശ്യപ്പെടുന്ന രക്തസാക്ഷിത്വം.

ഭൂമിയില്‍ ദൈവരാജ്യത്തിന്റെ സാന്നിധ്യത്തിന്റെ അടയാളങ്ങളായി മാറുവാന്‍ സന്യസ്തര്‍ക്കു സാധിക്കട്ടെ.

  • (സെപ്റ്റംബര്‍ 21 നു, ഇറ്റലിയിലെ കപ്പൂച്ചിന്‍ ക്ലാരിസ്റ്റ് സന്യാസിനി ഫെഡറേഷന്‍ അംഗങ്ങള്‍ക്ക്, അനുവദിച്ച കൂടിക്കാഴ്ചയില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

logo
Sathyadeepam Online
www.sathyadeepam.org