കാഴ്ച്ചവസ്തു വണക്കവസ്തു ആകുമ്പോള്‍

കാഴ്ച്ചവസ്തു വണക്കവസ്തു ആകുമ്പോള്‍
സുപ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പുതുതായി പ്രതിഷ്ഠിക്കപ്പെട്ട പിച്ചളയില്‍ തീര്‍ത്ത പൂവന്‍കുലയുടെ മാതൃക ഈയിടെ വിവാദമായ പശ്ചാത്തലത്തില്‍ കാഴ്ചവസ്തു വണക്കവസ്തുവാകുന്നതിലെ അപകടത്തെക്കുറിച്ച് സൂചിപ്പിക്കുന്നത് ഉചിതമെന്നു കരുതുന്നു.

സഭയില്‍ വിശ്വാസികള്‍ക്ക് ആരാധനാവിഷയമായി ഒന്നു മാത്രമേയുള്ളൂ. അത് ദൈവം മാത്രം. എന്നാല്‍ വിശ്വാസികള്‍ വണങ്ങുന്ന, ബഹുമാനമര്‍പ്പിക്കുന്ന പല കാര്യങ്ങളുണ്ട്. സ്ഥല ങ്ങള്‍, തിരുസ്വരൂപങ്ങള്‍, തിരുശേഷിപ്പുകള്‍, ഐക്കണുകള്‍ എന്നിവയെല്ലാം അവയില്‍പ്പെടുന്നു. എന്നാല്‍ ഒരു തീര്‍ത്ഥാടന കേന്ദ്രത്തിലെ സമര്‍പ്പണവസ്തു ആയതുകൊണ്ടുമാത്രം ഒരു കാര്യ വും വണക്കവിഷയങ്ങള്‍ക്കുള്ള പവിത്രത ആര്‍ജിക്കുന്നില്ല. കാള കള്‍ ബലിയര്‍പ്പിക്കപ്പെട്ടിരുന്ന ഇസ്രായേലില്‍ സ്വര്‍ണ്ണകാളക്കുട്ടി യെ ഉണ്ടാക്കി ആരാധനയ്ക്കായി പ്രതിഷ്ഠിച്ചത് ഘോരപാപമായി മാറി (നിയമാ. 9:9-21). കേവലം കാഴ്ച്ചവസ്തു ആരാധനയുടെ യോ വണക്കത്തിന്റെയോ വിഷയ മായിക്കൂടാ.

ദൈവത്തിനുള്ള ആരാധന യും വിശുദ്ധര്‍ക്കും വിശുദ്ധ വസ്തുക്കള്‍ക്കുമുള്ള വണക്കവും തമ്മില്‍ ഭേദം കല്പിക്കാത്ത മനു ഷ്യരുണ്ട്. അവ തമ്മിലുള്ള കൃത്യമായ വ്യത്യാസം മനസ്സിലാക്കാ തെ കത്തോലിക്കരെ വിഗ്രഹാരാധകരായി ആക്ഷേപിക്കുന്നവരു മുണ്ട്. അതിനിടയില്‍ ക്രിസ്തീയ വിശ്വാസവുമായോ വിശുദ്ധരുമാ യോ ഒരു ബന്ധവുമില്ലാത്ത വസ്തുക്കളെ വിശുദ്ധയിടങ്ങളില്‍ കയറ്റിനിര്‍ത്തുന്നത് അനേകംപേരുടെ ഹൃദയങ്ങളില്‍ നിന്ന് സത്യ വിശ്വാസം ഇറങ്ങിപ്പോകാന്‍ ഇട യാക്കും.

വിശ്വാസകാര്യങ്ങളില്‍ നാം ഉതപ്പുകൊടുത്തുകൂടാ; നാം അത് ഉദ്ദേശിക്കുന്നില്ലെങ്കിലും അതിനുള്ള സാഹചര്യവും ഉണ്ടാക്കിക്കൂടാ.

ഒരു വസ്തുവിനെ വണക്ക വിഷയമാക്കി മാറ്റുന്നത് പവിത്രമായ (sacred) രണ്ട് സംഗതികളാണ്. ഒന്ന്, അതിന്റെ പവിത്രമായ ഉറവിടം. അതായത്, വണക്കവ സ്തുവിന്, ക്രിസ്തുവിനോടോ വിശുദ്ധരോടോ നേര്‍ ബന്ധം ഉണ്ടാകണം. അത്തരത്തില്‍ നേര്‍ ബന്ധമില്ലാ ത്ത കാര്യങ്ങളും ചിലപ്പോഴെങ്കിലും വണക്കവിഷയങ്ങ ളായി മാറിപ്പോയ ചരിത്രമുണ്ട്. പക്ഷേ അതൊരു അപ ചയമാണ്. അത്തരംപഴയ തെറ്റുകള്‍ക്ക് നാം പുതുവഴി തുറക്കരുതല്ലോ. രണ്ട്, പവിത്രമായ ലക്ഷ്യം. വണക്ക വിഷയം വിശ്വാസികളെ ക്രിസ്തുവിലേക്കും ആഴമുള്ള ദൈവാനുഭവത്തിലേക്കും അടുപ്പിക്കണം. അതിനു ഉപ യുക്തമല്ലാത്ത വണക്കങ്ങളൊക്കെയും വിശ്വാസവഴി യിലെ ആചാരഭാരങ്ങള്‍ മാത്രമാണ്.

ദൈവകല്പന പ്രകാരം മോശയുണ്ടാക്കിയ പിച്ചളസര്‍പ്പ മാണെങ്കിലും, വിശ്വാസവ്യതിചലനത്തിനു നിമിത്തമാകുന്നുണ്ടെങ്കില്‍, ദൈവജനത്തിന് അതു വേണ്ട. ദൈവത്തിന്റെ മഹത്വത്തിനു മങ്ങലേല്പ്പിക്കുന്ന കാര്യങ്ങ ളെല്ലാം വിശ്വാസ സമൂഹത്തിന് തീരാബാധ്യതകളായി മാറും.

വണക്കവിഷയങ്ങള്‍ ആരാധനാമൂര്‍ത്തികളോ തെറ്റി ദ്ധാരണയുടെ ഉറവിടമോ ആയി മാറിപ്പോകാതെ നോ ക്കാന്‍ സഭയ്ക്ക് കടമയുണ്ട്. സത്യവിശ്വാസത്തില്‍നിന്ന് അകന്നാല്‍ വണക്കവിഷയങ്ങള്‍ അപകടകാരികളാണ്. ദൈവത്തിനെതിരെ പിറുപിറുത്ത ഇസ്രായേല്ക്കാരെ ദൈവം ആഗ്നേയസര്‍പ്പങ്ങള്‍ അയച്ച് കൊല്ലാന്‍ തുടങ്ങി. ജനം നിലവിളിച്ചു. മോശ ദൈവസമക്ഷം മധ്യസ്ഥനായി മാറി. ദൈവം മോശയോട് കല്പിച്ചു, ഒരു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തുക. അതില്‍ നോക്കു ന്നവര്‍ മരിക്കുകയില്ല (സംഖ്യ. 21:5-9). ഈ പിച്ചള സര്‍പ്പ മാണോ അവരെ രക്ഷിച്ചത്? അല്ല. അവരുടെ വിശ്വാസമാണ് രക്ഷിച്ചത്. അതായത്, പാമ്പുകടിയേറ്റവര്‍ സാധാരണ ഭീതിയോടെ നോക്കാന്‍ പോകുന്നത് കടിയേറ്റ ഭാഗത്തേക്കാണ്. എന്നാല്‍ വിഷംതീണ്ടിയ മുറിപ്പാടിലേക്ക് നോക്കാതെ ദൈവത്തിന്റെ വാക്കുകേട്ട് പിച്ചള സര്‍പ്പത്തെ നോക്കിയവരാണ് രക്ഷപെട്ടത്. എന്നാല്‍ പിന്നീട് ഈ പിച്ചളസര്‍പ്പം ഇസ്രായേലിന്റെ ആരാധനാ വിഷയമായി മാറി. അവര്‍ അതിന്റെ മുമ്പില്‍ ധൂപം അര്‍പ്പിച്ചു. പക്ഷേ നീതിമാനായ ഹെസക്കിയ രാജാവ് ആ ഓട്ടുസര്‍പ്പത്തെ തകര്‍ത്തു കളഞ്ഞു (2 രാജാ. 18:4). ദൈവകല്പന പ്രകാരം മോശയുണ്ടാക്കിയ പിച്ചളസര്‍പ്പ മാണെങ്കിലും, വിശ്വാസവ്യതിചലനത്തിനു നിമിത്തമാ കുന്നുണ്ടെങ്കില്‍, ദൈവജനത്തിന് അതു വേണ്ട. ദൈവ ത്തിന്റെ മഹത്വത്തിനു മങ്ങലേല്പ്പിക്കുന്ന കാര്യങ്ങളെല്ലാം വിശ്വാസ സമൂഹത്തിന് തീരാബാധ്യതകളായി മാറും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org