
ലിയോ പതിനാലാമന്‍ മാര്‍പാപ്പ യുടെ മാതൃരാജ്യമായ അമേരിക്കയിലെ അദ്ദേഹത്തിന്റെ പൗരത്വം നിലനിര്‍ത്താന്‍ സഹായകരമായ ഒരു ബില്‍ യു എസ് കോണ്‍ഗ്രസില്‍ അവതരി പ്പിച്ചു. അമേരിക്കന്‍ പൗരന്മാര്‍ മാര്‍പാപ്പയാകുന്ന പക്ഷം ആ കാലയളവില്‍ നികുതികളില്‍ നിന്ന് ഇളവു നല്‍കുകയും പൗരത്വം തുടരുകയും ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഈ ബില്‍.
റിപ്പബ്ലിക്കന്‍ അംഗമായ ജെഫ് ഹര്‍ഡ് ആണ് ബില്‍ അവതരിപ്പിച്ചത്. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ലിയോ പതിനാലാമന്റെ അമേരിക്കന്‍ പൗരത്വം സംബന്ധിച്ച നിയമപരമായ സങ്കീര്‍ണ്ണതകള്‍ മറി കടക്കാന്‍ ഈ നിയമനിര്‍മ്മാണം സഹായിക്കുമെ ന്നാണ് കരുതപ്പെടുന്നത്. ആദ്യമായാണ് ഒരു അമേരിക്കന്‍ പൗരന്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നത്.
ലോകമാകെയുള്ള നൂറുകോടി യിലധികം കത്തോലിക്കരെ നയിക്കാന്‍ വിളിക്കപ്പെടുന്ന ഏതൊരു അമേരിക്ക ക്കാരനും ഭാവിയില്‍ പൗരത്വ ത്തിന്റെയും നികുതികളുടെയും പേരിലുള്ള അനാവശ്യഭാരങ്ങള്‍ ഒഴിവാക്കാന്‍ ഈ നിയമനിര്‍മ്മാണം സഹായിക്കുമെന്ന് ജെഫ് പറഞ്ഞു.
പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്ന സമയത്ത് ലിയോ പതിനാലാമന് അമേരിക്കയുടെയും പെറുവിന്റെയും പൗരത്വം ഉണ്ടായിരുന്നു.
തിരഞ്ഞെടുപ്പിനുശേഷം അമേരിക്കന്‍ പൗരത്വം ഉയര്‍ത്തുന്ന നിയമപരമായ സാങ്കേതിക പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ ചിലര്‍ പാപ്പ അദ്ദേഹത്തിന്റെ അമേരിക്കന്‍ പാസ്‌പോര്‍ട് ഒഴിവാക്കണം എന്ന അഭിപ്രായം മുന്നോട്ടുവച്ചു. എല്ലാ വര്‍ഷവും നികുതി വിവരങ്ങള്‍ സമര്‍പ്പിക്കുക, വരുമാനവും ആസ്തി കളും വെളിപ്പെടുത്തുക തുടങ്ങിയവ അമേരിക്കന്‍ പൗരത്വം നിലനിര്‍ത്താന്‍ ആവശ്യമായ കാര്യങ്ങളാണ്.
മാര്‍പാപ്പ എന്ന നിലയില്‍, വത്തിക്കാന്റെ വരുമാന വും ആസ്തികളും മാര്‍പാപ്പയുടെ ഉടമസ്ഥതയില്‍ വരും എന്നതായിരുന്നു ഇതിലെ സാങ്കേതികത്വം. ഇതെല്ലാം ഒഴിവാക്കുക എന്നതാണ് പുതിയ നിയമനിര്‍മ്മാണം കൊണ്ട് ഉദ്ദേശിക്കുന്നത്.