
യുദ്ധബാധിതമായ ഉക്രെയ്‌നില്‍ നിന്നുള്ള മുന്നൂറോളം കുട്ടികള്‍ റോമില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഇറ്റാലിയന്‍ കത്തോലിക്ക സഭയുടെ ജീവകാരുണ്യ വിഭാഗമായ കാരിത്താസ് ഇറ്റലിയാണ് ഈ സന്ദര്‍ശനം ഏര്‍പ്പാട് ചെയ്തത്.
വത്തിക്കാന്‍ ജീവനക്കാരുടെ കുട്ടികളുടെ വേനല്‍ക്കാല ക്യാമ്പിനോട് ബന്ധപ്പെട്ടായിരുന്നു ഇവരുടെയും സന്ദര്‍ശനം. ക്യാമ്പിലെ കുട്ടികളെയും മാര്‍പാപ്പ സന്ദര്‍ശിക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്തു.
തന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളും മാര്‍പാപ്പ അവരുമായി പങ്കുവച്ചു. ''വ്യത്യസ്തതകള്‍ക്കെല്ലാം അതീതമായി പരസ്പരം ബഹുമാനിക്കുക, പാലങ്ങള്‍ പണിയുക, സൗഹൃദങ്ങള്‍ സൃഷ്ടിക്കുക.
നമുക്കെല്ലാം സുഹൃത്തുക്കളും സഹോദരങ്ങളും ആകാന്‍ കഴിയും. അത് പ്രധാനപ്പെട്ടതാണ്,'' മാര്‍പാപ്പ ഉക്രെയ്‌നില്‍ നിന്നുള്ള കുട്ടികളോടു പറഞ്ഞു. യേശു നമ്മെയെല്ലാം വിളിച്ചിരി ക്കുന്നത് സുഹൃത്തുക്കളാകാനാണ്.
പരസ്പരാദരവിന്റെ പാഠങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ നാം പഠിക്കണം. അപരന്‍ നമ്മെപ്പോലെ തന്നെയുള്ള ഒരാളാണെന്ന് മനസ്സിലാക്കണം - പാപ്പ വിശദീകരിച്ചു.