വാക്‌സിനേഷന്‍ ക്രൈസ്തവകാഴ്ചപ്പാടില്‍

വാക്‌സിനേഷന്‍ ക്രൈസ്തവകാഴ്ചപ്പാടില്‍

വാക്‌സിന്‍ എടുക്കണമോ വേണ്ടയോ എന്നതിനെക്കുറിച്ചു ള്ള സംവാദം ലോകം മുഴുവനും നടന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് 19 എന്ന മഹാമാരി വരുത്തി വച്ചിരിക്കുന്ന ജീവനാശ വും സാമ്പത്തിക നഷ്ടവും കണക്കുകള്‍ക്കതീതമാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. എന്നിട്ടും വാക്‌സിനെതിരായി ട്ടുള്ള പിരിമുറുക്കം ഇപ്പോഴും ശക്തമാണ്. മതത്തിന്റെയും ശാസ്ത്രത്തിന്റെയും ഒരു ന്യൂന പക്ഷം ഇതിനുവേണ്ടി ശക്ത മായി വാദിക്കുന്നുണ്ട് എന്നതും സത്യമാണ്. മതപരമായ കാരണ ത്താല്‍ ഏകദേശം അയ്യായിര ത്തോളം അധ്യാപകര്‍ വാക്‌സിന്‍ വേണ്ട എന്നു പറയു മ്പോള്‍ മതത്തെയും ശാസ്ത്ര ത്തെയും ബന്ധിക്കുന്ന ധാര്‍മ്മി കത അവിടെ ഒരു ചോദ്യചിഹ്ന മാകുന്നു. വ്യക്തിസ്വാതന്ത്ര്യം എന്ന ധാര്‍മികതയാണ് ഇവിടെ തര്‍ക്കവിഷയം.

സ്വാതന്ത്ര്യം എന്നത് ഒരു ആന്തരിക നന്മയാണ്. നമ്മുടെ അസ്തിത്വത്തിന്റെ പ്രകാശന മാണത്. ക്രൈസ്തവ കാഴ്ച പ്പാടില്‍ അതൊരു ഗുണവത്തായ അധികാരമാണ്; തിരഞ്ഞെടു ക്കാനും തീരുമാനിക്കാനുമുള്ള നല്ല അധികാരം. വിശുദ്ധഗ്രന്ഥ ഭാഷ്യമനുസരിച്ച് ദൈവം നമ്മെ സൃഷ്ടിച്ച നിമിഷത്തില്‍ തന്നെ നമുക്ക് നല്‍കിയ അധികാര മാണത്: 'ആദിയില്‍ കര്‍ത്താവ് മനുഷ്യനെ സൃഷ്ടിച്ചു; അവനു സ്വാതന്ത്ര്യവും നല്‍കി' (പ്രഭാ. 15:14). അങ്ങനെ ചിന്തിക്കു മ്പോള്‍ നമ്മുടെ ഇച്ഛാശക്തി യുടെ അധികാരമാണ് സ്വാത ന്ത്ര്യം. നമ്മെ നാമാക്കി മാറ്റുന്ന ബുദ്ധിയോടൊപ്പമുള്ള ഒരു ആത്മീയശേഷിയാണത്. നമ്മുടെ ഓരോ പ്രവര്‍ത്തികളു ടെയും ചിന്തകളുടെയും വാക്കു കളുടെയും മനോഭാവത്തിന്റെ യും ഉത്തരവാദിയാണ് ആ ആത്മീയ യാഥാര്‍ത്ഥ്യം. അത് നമ്മുടെ സ്വയം നിര്‍ണ്ണയാധി കാരമാണ്. നമ്മുടെ തീരുമാന ത്തിലും തിരഞ്ഞെടുപ്പിലുമാണ് അത് പ്രകടമാകുന്നത്.

പക്ഷെ, ഇവിടെ ഒരു പ്രശ്‌നമുണ്ട്. സ്വയം നിര്‍ണ്ണയാ ധികാരത്തില്‍ കേന്ദ്രീകൃതമായ സ്വാതന്ത്ര്യം ശൂന്യവും ഏകപ ക്ഷീയവുമായ സ്വാതന്ത്ര്യമാണെ ന്നാണ് ചിന്തകര്‍ പറയുന്നത്. ഇവിടെ സ്വാതന്ത്ര്യമെന്നത് 'ഞാന്‍ ചിന്തിക്കുന്നത് ഞാന്‍ ചെയ്യും' എന്ന മനോഭാവമാണ്. ഇത് ഏകപക്ഷീയമാണ്. ഇങ്ങ നെയുള്ള സ്വാതന്ത്ര്യം ശൂന്യവു മാണ്. കാരണം, നന്മകളെ ക്രമീകരിക്കാനോ ധാര്‍മ്മിക മൂല്യങ്ങളെ സ്ഥിരീകരിക്കാനോ പറ്റാത്ത ഒരു സ്വാതന്ത്ര്യമാണി ത്. മനുഷ്യന്റെ വളര്‍ച്ച എന്ന് പറയുന്നത് സ്വാതന്ത്ര്യത്തിന്റെ പരിണാമമാണ്. 'എനിക്ക് തോന്നുന്നത് ഞാന്‍ ചെയ്യും' എന്ന സ്വയം നിര്‍ണ്ണയാധികാര ത്തില്‍ നിന്നും പരിവര്‍ത്തനം ഉണ്ടാകുമ്പോഴാണ് വ്യക്തി സ്വാതന്ത്ര്യം വളരുകയും പക്വത പ്രാപിക്കുകയും ചെയ്യുക. തിര ഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സ്വയം തിരിച്ചറിവായി മാറും അപ്പോള്‍. അത് ധാര്‍മ്മിക സ്വാതന്ത്ര്യമായി മാറും. ധാര്‍മ്മിക സ്വാതന്ത്ര്യമെന്നത് നന്മയ്ക്കുള്ള സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യം നന്മയാല്‍ പൊതിയുന്ന സ്വാതന്ത്ര്യമാണ്. നന്മതിന്മകളെക്കുറിച്ചുള്ള വ്യക്തമായ ബോധ്യത്തില്‍ നിന്നാണ് ഇങ്ങനെയുള്ള സ്വാതന്ത്ര്യം ഉടലെടുക്കുക. ബുദ്ധിയും ഇച്ഛാശക്തിയും നന്മയെ ആഗ്രഹിക്കുന്ന നിമിഷ ത്തില്‍ വ്യക്തിസ്വാതന്ത്ര്യം ധാര്‍മ്മികമാകും.

സ്വയം നിര്‍ണ്ണയാധികാരത്തിന്റെ പേരില്‍ വാക്‌സിനോട് വിമുഖത കാണിച്ച്, അത് നമ്മളോട് ആവശ്യപ്പെടുന്ന ഉത്തരവാദിത്വവും ബാധ്യതയും നിരസിക്കുന്നവര്‍ ആവിഷ്‌കരിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ യുക്തി രഹിതവും വികൃതവുമായ മുഖം മാത്രമാണ്. ഇവിടെ നമ്മള്‍ നമ്മളോടുള്ള ഉത്തരവാദിത്വത്തെ തന്നെ അവഗണിക്കുകയാണ്. കോവിഡ് 19-ന് എതിരെയുള്ള വാക്‌സിനെടുക്കുകയെന്നത് മറ്റുള്ളവര്‍ക്ക് നല്‍കാവുന്ന സ്‌നേഹസമ്മാനമാണെന്ന് പറഞ്ഞത് ഫ്രാന്‍സിസ് പാപ്പയാണ്.

ധാര്‍മ്മികമായ സെന്‍സിറ്റീവ് വിഷയങ്ങളില്‍ വ്യക്തിസ്വാത ന്ത്ര്യത്തെ കേവലമൊരു നിശ്ചയ ദാര്‍ഢ്യമായി വെട്ടിക്കുറയ്ക്കു ന്ന വ്യക്തികളും നേതാക്കളും സംഘടനകളും പ്രസ്ഥാനങ്ങളും പാര്‍ട്ടികളും ഇന്ന് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. സ്വയം നിര്‍ണ്ണയാധികാരത്തിന്റെ പേരില്‍ വാക്‌സിനോട് വിമുഖത കാണിച്ച്, അത് നമ്മളോട് ആവശ്യപ്പെടുന്ന ഉത്തരവാദിത്വ വും ബാധ്യതയും നിരസിക്കു ന്നവര്‍ ആവിഷ്‌കരിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ യുക്തി രഹിതവും വികൃതവുമായ മുഖം മാത്രമാണ്. ഇവിടെ നമ്മള്‍ നമ്മളോടുള്ള ഉത്തരവാദിത്വ ത്തെ തന്നെ അവഗണിക്കുക യാണ്. മറ്റുള്ളവരുടെ ആരോഗ്യ ത്തെ സംരക്ഷിക്കാനുള്ള കടമ നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന കാര്യം മനഃപ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുക യാണ്.

ശാസ്ത്രം പറയുന്നത് വാക്‌സിന്‍ വൈറസിന്റെ വ്യാപ നത്തെ പ്രതിരോധിക്കുമെന്നാ ണ്. അതിന് വൈറസ് ബാധ യുടെ മാരകമായ അനന്തരഫല ങ്ങളെ തടയാനും പരിമിതപ്പെടു ത്താനും സാധിക്കുമെന്നും പറയുന്നുണ്ട്. അങ്ങനെയാണെ ങ്കില്‍ വാക്‌സിനേഷന്‍ ഒരു ധാര്‍മ്മികബാദ്ധ്യതയും ഉത്തര വാദിത്വവുമാണ്. വാക്‌സിന്‍ എടുക്കാതെ ഒട്ടിച്ചേര്‍ന്ന് നിന്നു പരസ്പരം മരണം സമ്മാനിക്കു ന്നതിനേക്കാള്‍ ധാര്‍മ്മികമായ സൗന്ദര്യം ജീവന്‍ നിലനിര്‍ ത്താന്‍ ശ്രമിക്കുന്ന വാക്‌സിനേ ഷനു തന്നെയല്ലേ? അപ്പോഴും ഒരു കാര്യം അവഗണിക്കുന്നില്ല, എല്ലാ ധാര്‍മ്മികബാദ്ധ്യതയും ആരംഭിക്കുന്നത് ശരിയായതും ന്യായവുമായ വിവരങ്ങളില്‍ നിന്നാണ്. വാക്‌സിന്റെ കാര്യ ത്തിലും അത് ബാധകമാണ്. വാക്‌സിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ അധികാരികള്‍ നമുക്ക് നല്‍കിയിട്ടുണ്ടോ?

വാക്‌സിന്‍ എടുക്കുക എന്ന ധാര്‍മ്മിക ബാദ്ധ്യത ഒരു നിയമ പരമായ കടമയല്ലായിരിക്കാം. വ്യാവഹാരികമായ സാഹചര്യ ങ്ങളില്‍ ഇത് ഒരു സങ്കീര്‍ണ്ണമായ വിഷയം തന്നെയാണ്. നിയമ പ്രകാരം ആരെയും നിര്‍ബന്ധി ച്ച് വാക്‌സിന്‍ എടുപ്പിക്കാന്‍ സാധിക്കില്ല. അപ്പോഴും ഇതൊരു ധാര്‍മ്മിക കടമയ ല്ലെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. മരണം വിതയ്ക്കുന്ന വൈറസിന്റെ മുമ്പില്‍ മനസ്സാക്ഷിയുടെ സ്വരമാണ് ശ്രവിക്കേണ്ടത്. അങ്ങനെയാകു മ്പോള്‍ നമ്മള്‍ കടപ്പെട്ടിരിക്കു ന്നത് നിയമത്തിനു മുമ്പിലല്ല, ദൈവത്തിന്റെ മുമ്പിലാണ്. അതുകൊണ്ടുതന്നെ വാക്‌സിന്‍ എടുക്കാതിരിക്കുക എന്നത് ഒരു കുറ്റമാകില്ല, പക്ഷേ ധാര്‍മിക മായ കാഴ്ചപ്പാടില്‍ അത് തിന്മ യും പാപവുമാകാം.

വാക്‌സിനേഷന്റെ കാര്യ ത്തില്‍ രണ്ടു ധാര്‍മ്മിക തത്ത്വ ങ്ങളാണ് നമ്മുടെ മുമ്പിലുള്ളത്: സ്വയം നിര്‍ണ്ണയ തത്ത്വവും പൊതുനന്മയുടെ തത്ത്വവും (Principle of Self-determination and Principle of Common Good). സമൂഹത്തിന്റെ, പൊതു ജനാരോഗ്യത്തിന്റ നന്മയ്ക്കായി ഈ രണ്ടു തത്ത്വങ്ങളും നമ്മള്‍ ഒന്നിച്ചു നിര്‍ത്തണം. നമ്മുടെ നിശ്ചയദാര്‍ഢ്യങ്ങള്‍ സ്വയം കേന്ദ്രീകൃതമാകരുത്. പൊതു നന്മയിലുള്ള നിസ്സംഗത മറ്റുള്ള വര്‍ക്ക് ദോഷമായി പരിണമി ക്കാം. ആ നിസ്സംഗത ധാര്‍മ്മിക മായ കാഴ്ചപ്പാടില്‍ വലിയ കുറ്റം തന്നെയാണ്. അതിനെ മത വിചാരങ്ങള്‍ കൊണ്ടൊ ആത്മീയാനുഭവങ്ങള്‍ കൊണ്ടൊ വെള്ളപൂശാന്‍ ശ്രമിക്കുന്നത് മാനവികതയോട് ചെയ്യുന്ന വലിയ ദ്രോഹമായിരിക്കും.

ഒരു ജനാധിപത്യ സമ്പ്രദായ ത്തില്‍ നിയമാനുസൃതമായ കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതു പോലെ തന്നെയാണ് പൊതുനന്മയിലധി ഷ്ഠിതമായ ധാര്‍മ്മികതയും. ഈ ധാര്‍മ്മികത ഓരോരുത്ത രുടെ മനോധര്‍മ്മമനുസരിച്ച് പ്രയോഗിക്കാവുന്ന സംഗതിയല്ല എന്ന കാര്യവും ഓര്‍ക്കണം. കോവിഡ് 19-ന് എതിരെയുള്ള വാക്‌സിനെടുക്കുകയെന്നത് മറ്റുള്ളവര്‍ക്ക് നല്‍കാവുന്ന സ്‌നേഹസമ്മാനമാണെന്ന് പറഞ്ഞത് ഫ്രാന്‍സിസ് പാപ്പയാണ്. സ്‌നേഹത്തിന് അതിന്റേതായ ബന്ധങ്ങളുണ്ട്, സമ്മാനത്തിന് അതിന്റേതായ കടമകളും. ഇവ രണ്ടും നിയമ ത്തിന് മുകളിലുള്ള യാഥാര്‍ത്ഥ്യ ങ്ങളാണ്. ഇവയെ നിയമത്തിന്റെ ചട്ടകൂട്ടില്‍ നമുക്ക് ചേര്‍ത്ത് വയ്ക്കാന്‍ സാധിക്കില്ല. അതു കൊണ്ടുതന്നെ വാക്‌സിനേഷ നെ വികാരത്തിന്റെ തലത്തില്‍ കാണേണ്ട കാര്യമായി കരുത രുത്. പൊതുനന്മയോടുള്ള സ്‌നേഹത്തെ പ്രതിയുള്ള ധാര്‍മ്മിക ഉത്തരവാദിത്വമായി കരുതണം. സ്‌നേഹത്താല്‍ സ്വയം നിര്‍ണ്ണയിക്കപ്പെടുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രതിഫലനമായി അത് മാറണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org