രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷമുള്ള കുർബാന അർപ്പണ രീതികളുടെ വളർച്ചയും സഭകളുടെ സഭാത്മകയാത്രയും

രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷമുള്ള കുർബാന അർപ്പണ രീതികളുടെ വളർച്ചയും സഭകളുടെ സഭാത്മകയാത്രയും
The growth of the Eucharistic celebration methods and the ecclesial journey of the churches after the Second Vatican Council
Published on
  • ആമുഖം

നാം ഉപയോഗിക്കുന്ന വാക്കുകൾ ചിലപ്പോൾ നമ്മെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് വിശുദ്ധ കുർബാനയെക്കുറിച്ച് സംസാരിക്കുമ്പോൾ, അപൂർണമായ ധാരണകൾ തെറ്റായ പദപ്രയോഗങ്ങളിലൂടെ ഉറച്ചുപോകാൻ സാധ്യതയുണ്ട്. ഇന്ന് സീറോ മലബാർ സഭയിൽ കുർബാനയുടെ അർപ്പണ രീതിയെക്കുറിച്ച് ഉയരുന്ന പല തർക്കങ്ങളുടെയും പിന്നിൽ ഇത്തരം ആശയക്കുഴപ്പം കാണാം. മറ്റ് സഭകളിലും ഇതിന്റെ ചില രൂപങ്ങൾ കാണാൻ കഴിയും. പ്രശ്നം ഭാഷയിൽ മാത്രമല്ല. ചില വാക്കുകൾ സത്യത്തിന്റെ ഒരു ഭാഗം മാത്രം വ്യക്തമാക്കു മ്പോൾ, വലിയൊരു ഭാഗം മറച്ചുവയ്ക്കുന്നു. അതുകൊണ്ട്, കുർബാനയെക്കുറിച്ചുള്ള ഇന്നത്തെ ചർച്ച മനസ്സിലാക്കാൻ അതിന്റെ ചരിത്രത്തിലേക്കും ദൈവശാസ്ത്രത്തിലേക്കും തിരിഞ്ഞു നോക്കേണ്ടതുണ്ട്.
  • 1. കുർബാന അർപ്പണത്തിലെ ദിക്ക് ദർശനം/ദിശാ ഭിമുഖീകരണം

കുർബാന അർപ്പണത്തിലെ ദിക്ക് - ദർശനത്തിന്റെ/ ദിശാഭിമുഖീകരണത്തിന്റെ ചരിത്രം ജനങ്ങളെ കൂടാതെ യുള്ള കുർബാനയും ജനങ്ങളോടൊപ്പം ഉള്ള കുർബാനയും എന്നാണ് ഏറെ നൂറ്റാണ്ടുകൾ വേർതിരിക്ക പ്പെട്ടിരുന്നത്. ആദ്യത്തേത് (low mass) സാധാരണയായി അർപ്പിക്കപ്പെടുകയും രണ്ടാമത്തേത് (solemn mass) അപൂർവമായി മാത്രം ആഘോഷിക്കുകയും ചെയ്തിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം ജനങ്ങളോടൊപ്പം ഉള്ള കുർബാനയുടെ പ്രാധാന്യം വീണ്ടെടുക്കപ്പെട്ടതിനുശേഷം കുർബാന അർപ്പണ സ്ഥലത്തെ കുറിച്ചുള്ള പുനർവിചിന്തന ത്തിന്റെ ഫലമായി അൾത്താര വീണ്ടും ബലിയർപ്പണത്തിന്റെ കേന്ദ്ര സ്ഥാനത്തായി. വശങ്ങളിലെ അൾത്താരകളുടെ പ്രാധാന്യം നഷ്ടപ്പെടുകയും പ്രധാന അൾത്താരയുടെ രൂപം മാറുകയും ചെയ്തു.ദൈവാരാധനയ്ക്കുള്ള ദിശാഭിമുഖീകരണത്തിന്റെ/ദിക്ക്-ദർശനത്തിന്റെ ഈ ചരിത്രം മനസ്സിലാക്കാൻ ഒരു സുപ്രധാന രേഖ പരിശോധിക്കേണ്ടതുണ്ട്.

സത്യത്തിന്റെ ഒരു ഭാഗം മാത്രം വ്യക്തമാക്കുമ്പോൾ, വലിയൊരു ഭാഗം മറച്ചുവയ്ക്കുന്നു. അതുകൊണ്ട്, കുർബാനയെക്കുറിച്ചുള്ള ഇന്നത്തെ ചർച്ച മനസ്സിലാക്കാൻ അതിന്റെ ചരിത്രത്തിലേക്കും ദൈവശാസ്ത്രത്തിലേക്കും തിരിഞ്ഞു നോക്കേണ്ടതുണ്ട്.

  • 2. ദൈവാലയ നിർമ്മാ ണത്തിനുള്ള ചാൾസ് ബറോമി യോയുടെ “നിർദേശങ്ങൾ”

1577- ൽ പുറത്തിറക്കിയ തന്റെ കൃതിയിൽ മിലാനിലെ ആർച്ചുബിഷപ്പായ വിശുദ്ധ ചാൾസ് ബറോമിയോ ദൈവാലയ നിർമ്മാണത്തെ ക്കുറിച്ച് വിശദമായ നിർദേശങ്ങൾ നൽകുന്നുണ്ട്. ചില വ്യത്യാസങ്ങൾ ഒക്കെ കാണാമെങ്കിലും പൊതുവേ ദേവാലയത്തിന്റെ ദൈവാരാധന ദിശ (ദിക്ക് ദർശനം) കിഴക്കോട്ട് (ad orientem) ആയിരിക്കണ മെന്ന് അദ്ദേഹം നിർദേശിക്കുന്നു. ഈ ഗ്രന്ഥത്തിന്റെ കാലം മുതൽ കത്തോലിക്കാ ദേവാലയങ്ങളിൽ അൾത്താരയിൽ ദിവ്യകാരുണ്യ സക്രാരി സ്ഥാപിക്കുന്ന രീതി വ്യാപകമായി. ദേവാലയ ഘടനയിൽ തന്നെ ഉണ്ടായ ഈ മാറ്റം ‘കർത്താവിങ്കലേക്കു’ തിരിയുന്ന ഒരു ‘ആരാധനാ ദിശ’ / ‘ദിക്ക് ദർശനം’ രൂപപ്പെടുത്തി. അൾത്താരയിലെ സക്രാരിയുടെ സ്ഥാനത്തെക്കുറിച്ച് ഇത്തര മൊരു നിലപാട് സ്വീകരിക്കാൻ വിശുദ്ധബലിയിലെ യഥാർത്ഥ സാന്നിധ്യത്തെക്കുറിച്ചുള്ള (real presence) പ്രൊട്ടസ്റ്റന്റ് നിലപാടും കാരണമായിട്ടുണ്ട്.അത് ഒരുതരത്തിൽ വിശ്വാസ സമർത്ഥനപരം കൂടിയാണ് (apoloegeticlal).

  • 3. സക്രാരി

പരിശുദ്ധ കുർബാന സൂക്ഷിക്കുന്ന സ്ഥലത്തെ നാമിപ്പോൾ വിശേഷിപ്പിക്കുന്ന സക്രാരി (Tabernacle) എന്ന പദത്തിന്റെ ബൈബിൾ ഉത്‌ഭവത്തിൽ നിന്ന് തുടങ്ങാം. ലാറ്റിൻ വുൾഗാത്തെയുടെ പരിഭാഷയിൽ നിന്നാണ് ഈ വാക്ക് വന്നത്. അതിൽ 473 തവണ ഈ വാക്ക് ഉപയോഗിക്കുന്നുണ്ട്. പഴയ നിയമത്തിൽ 449 തവണയും പുതിയ നിയമത്തിൽ 24 തവണയും. ഇതിന്റെ പ്രാഥമിക അർത്ഥം കൂടാരം എന്നാണ്.

“സക്രാരി” എന്ന വാക്കിന്റെ വേരുകൾ ബൈബിളിലെ “കൂടാരം” എന്ന ആശയത്തിലാണ്. പഴയ നിയമത്തിൽ ദൈവം തന്റെ ജനത്തിന്റെ ഇടയിൽ വസിക്കുന്നതിന്റെ പ്രധാന അടയാളമായിരുന്നു കൂടാരം. ഇസ്രായേൽ ജനത മരുഭൂമിയിലൂടെ സഞ്ചരിച്ചപ്പോൾ ദൈവസാന്നിധ്യത്തിന്റെ അടയാളമായി കൂടാരം അവരോടൊപ്പം ഉണ്ടായിരുന്നു. പിന്നീട് ദൈവാലയം ദൈവസാന്നിധ്യത്തിന്റെ പ്രധാന ഇടമായി. ദേവാലയ നിർമ്മാണവുമായി ബന്ധപ്പെട്ട് ദാവീദിന്റെയും സോളമന്റെയും വിവരണങ്ങളിൽ ഈ കൂടാരം എന്ന പദം കാണപ്പെടുന്നുണ്ട്.പ്രവാചകഗ്രന്ഥങ്ങളിലും സങ്കീർത്തനങ്ങളിലും ഈ വാക്ക് ആവർത്തിക്കപ്പെടുന്നുണ്ട്. പുതിയ നിയമത്തിൽ കൂടാരം എന്ന പദത്തിന്റെ ഉപയോഗം മൂന്ന് അർത്ഥതലങ്ങളിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. 1. രൂപാന്തരീകരണ വേളയിൽ (കൂടാരം എന്ന അർത്ഥത്തിൽ തന്നെ) 2. പൗലോസിലും പത്രോസിലും തീർത്ഥാടന ജീവിതത്തിന്റെ രൂപകം എന്ന നിലയിൽ 3. ഹെബ്രായര്‍ക്കുള്ള ലേഖനത്തിലും വെളിപാടിലും ഒന്നാം കല്പനയിലെ കൂടാരം എന്ന പരാമർശം.

വചന ശുശ്രൂഷയിൽ നാം പ്രസംഗപീഠത്തിന് ചുറ്റും നിൽക്കുന്നു. ദിവ്യകാരുണ്യ ശുശ്രൂഷയിൽ നാം ബലിപീഠത്തിന് ചുറ്റും നിൽക്കുന്നു. സീറോ മലബാർ കുർബാന അർപ്പണ പാരമ്പര്യത്തെയും ഒന്നിപ്പിക്കാൻ കഴിയുന്ന ഭാഷ ഇതാണ്.

  • 3.1. ദൈവത്തിന്റെ സാന്നിധ്യവും പെസഹാ രൂപവും

സക്രാരിയെക്കുറിച്ചുള്ള രചനകളിൽ ‘ഇസ്രയേലിന്റെ കൂടാരം/ ആലയം’ എന്ന പ്രയോഗം ദൈവസാന്നിധ്യത്തെ ക്കുറിക്കുന്ന മധ്യകാല ദൈവശാസ്ത്രത്തിന് വഴിതെളിച്ചു. ദേവാലയത്തെ ക്രിസ്തുവിന്റെ ശരീരമായും ശരീരത്തെ ദൈവാത്മാവിന്റെ ആലയമായും മനസ്സിലാക്കുന്നതിനൊപ്പം നൂറ്റാണ്ടുകളിലൂടെ സക്രാരി എന്ന സങ്കല്പം വികസിച്ചു വന്നു. അതേസമയം ദേവാലയത്തിനുള്ളിലെ ഒരു പുതിയ അതിവിശുദ്ധ സ്ഥലം എന്ന പോലെയുള്ള ഒരു സ്ഥാനം കൈവരിക്കാനും ഇടവന്നു. നിയമപരവും ദേവാലയ വാസ്തുവിദ്യാപരവുമായ മാനങ്ങളിൽ ഈ മാറ്റം ബലിയർപ്പണ രീതിയെ ഒരു പരിധി വരെ പിറകോട്ട് വലിച്ചിട്ടുണ്ട്. കാരണം അത് ‘ദൈവസാന്നിധ്യത്തെ’ കേവലം ‘കൂദാശ വാക്യങ്ങളുടെ ഉച്ചാരണം വഴി രൂപപ്പെടുന്ന ഒരു ശാശ്വത വിശുദ്ധ ഉത്പന്നമായി’ മാത്രം പരിഗണിക്കാൻ ഇടയാക്കി. ഒപ്പം ട്രിഡെൻറ്റൈൻ രീതിയിൽ സക്രാരിയുടെ പ്രാധാന്യം രൂപപ്പെട്ടു. കൂദാശ ചെയ്യപ്പെട്ട അപ്പം സൂക്ഷിക്കുന്ന ചെറു ദേവാലയമായി സക്രാരിയെ മനസ്സിലാക്കി തുടങ്ങി. പിന്നീട് അത് ദേവാലയ വാസ്തുവിദ്യകളുടെ ഭാഗമാവുകയും പ്രധാന അൾത്താരയുടെ മുകളിൽ സക്രാരിക്ക് സ്ഥാനം ലഭിക്കുകയും ചെയ്തു. ഇവിടെ യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ കൗദാശിക ശരീരവും സഭയാകുന്ന ശരീരവും തമ്മിൽ വേർപിരിയുന്നുണ്ട്. ഇത് ദൈവ ശാസ്ത്രപരമായ ചോദ്യമുണർത്തുന്നു. - കുർബാന അർപ്പണത്തിന്റെ അനുഷ്ഠാനക്രമത്തിന്റെ ആന്തരിക ഘടനയായി വെളിപ്പെടുന്നതിനു പകരം കൂദാശപരമായ ശരീരത്തിലുള്ള വിശ്വാസം കൊണ്ട് പകരം വയ്ക്കപ്പെടുന്നു.

ഇവിടെ യഥാർത്ഥത്തിൽ സംഭവിക്കുന്നത് ‘ക്രിസ്തുവിന്റെ ശരീരത്തിന്റെ സഭാപരമായ’ (ദൈവജനകൂട്ടായ്മ) മാനത്തെ അവഗണിച്ച് ‘കൗദാശിക ശരീരത്തിന്റെ സത്യത്തിൽ മാത്രം’ (ദിവ്യകാരുണ്യം) എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കുന്നു.

സഭാത്മകമായ തലം അങ്ങനെ വിസ്മരിക്കാവുന്നതല്ല.

  • 3.2. രണ്ടാം വത്തിക്കാൻ കൗൺസിലിനു മുൻപു പയസ് പന്ത്രണ്ടാമൻ പാപ്പയുടെ നിർദേശങ്ങൾ

ദിവ്യകാരുണ്യ നിക്ഷേപത്തിന്റെ ഇടമായ സക്രാരിക്കു മുമ്പിൽ അർപ്പിക്കപ്പെടുന്ന രീതിയിൽ രൂപീകരിക്കപ്പെട്ട ട്രിഡെൻറ്റൈൻ കുർബാന മാതൃക, ബലിയർപ്പണത്തെയും ദിവ്യകാരുണ്യ ദൈവശാസ്ത്രത്തെയും ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്. ഈ അർപ്പണരീതി സക്രാരിയുടെ പ്രാമുഖ്യത്തിനുള്ള കാരണവും ന്യായീകരണവും ആയി മനസ്സിലാക്കാവുന്നതാണ്.

രണ്ടാം വത്തിക്കാൻ കൗൺസിലിന് മുമ്പുള്ള കാലഘട്ടത്തിലും ആരാധനാക്രമത്തെക്കുറിച്ച് വലിയ ചിന്തകൾ ആരംഭിച്ചിരുന്നു. 1956-ൽ പീയൂസ് പന്ത്രണ്ടാമൻ മാർപ്പാപ്പ അന്താരാഷ്ട്ര ആരാധനാക്രമ കോൺഗ്രസിന് നൽകിയ സന്ദേശം ഈ മാറ്റത്തിന്റെ പ്രധാന രേഖകളിലൊന്നാണ്. ഈ രേഖയിൽ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കാം.

എ) അൾത്താരയും സക്രാരിയും തമ്മിലുള്ള വ്യത്യാസം അന്ന് വ്യക്തമായി ചർച്ച ചെയ്യപ്പെട്ടിരുന്നില്ല. സക്രാരിക്ക് വലിയ പ്രാധാന്യം തുടർന്നും ഉണ്ടായിരുന്നു.കാരണം സക്രാരി ശാശ്വത സാന്നിധ്യത്തിന്റെ ഇടമായിരുന്നു. അത് അൾത്താരയ്ക്ക് മുകളിൽ തുടരണമായിരുന്നു.

ആരാധനക്രമ കർമ്മം മാമ്മോദീസ സ്വീകരിച്ച എല്ലാവരുടെയും പ്രവൃത്തി ആയതിനാൽ കുർബാന അർപ്പണത്തിൽ ഉടനീളം എല്ലാവരും ആദ്യം വചനപീഠത്തിന് ചുറ്റുമായും പിന്നീട് ബലിപീഠത്തിന് ചുറ്റുമായും നിൽക്കണം.

ബി) ശാശ്വത സാന്നിധ്യത്തിന് മുൻപിൽ ആണ് ബലിയർപ്പണം എന്നതിൽ ഒരു വൈരുധ്യമുണ്ട്.കൂട്ടായ്മയുടെ പ്രവർത്തനം കൊണ്ട് എന്നതിനേക്കാൾ കൂദാശ കൊണ്ടാണ് ക്രിസ്തുവിന്റെ ശരീരമുണ്ടാകുന്നതെന്ന ദൈവശാസ്ത്ര ചിന്ത അന്ന് കൂടുതൽ ബലം നേടിയിരുന്നു.പിന്നീട് അത് മനസ്സിലാക്കപ്പെട്ടുവെങ്കിലും ഇന്ന് 70 വർഷങ്ങൾക്ക് ശേഷവും അവ്യക്തത തുടരുന്നുണ്ട്.

കുർബാന അർപ്പിക്കുന്നതും ദിവ്യകാരുണ്യം സൂക്ഷിക്കുന്നതും തമ്മിലുള്ള വ്യത്യാസം പൂർണ്ണമായി വ്യക്തമാക്കപ്പെട്ടിരുന്നില്ല.

സി) ഈ രേഖയ്ക്ക് മൂന്ന് വർഷം മുമ്പ് 1953-ൽ പീയൂസ് പന്ത്രണ്ടാമൻ കുർബാനയ്ക്കുള്ള ഉപവാസനിയമത്തിൽ മാറ്റം വരുത്തി. ഇത് ചെറിയൊരു നിയമപരിഷ്കാരമായി തോന്നിയേക്കാം. എന്നാൽ അതിന് വലിയ ദൈവശാസ്ത്രപരമായ ഫലമുണ്ടായി.

ഉപവാസത്തിന്റെ സമയം മാറ്റിയതോടെ വൈകുന്നേരങ്ങളിലും കുർബാന അർപ്പിക്കാൻ സാധിച്ചു. അതോടെ കുർബാന വ്യക്തിപരമായ ഭക്തിയുടെ ഒരു പ്രവൃത്തി മാത്രമല്ലെന്നും, വിശ്വാസികൾ ഒരുമിച്ചുചേരുന്ന /സഭയെ കെട്ടിപ്പടുക്കുന്ന പ്രവൃത്തിയാണെന്നും കൂടുതൽ വ്യക്തമായി. ദിവ്യകാരുണ്യ സ്വീകരണം കുർബാന അർപ്പണത്തിന്റെ പൂർത്തീകരണമായി മാറുമ്പോൾ കുർബാന ജനങ്ങൾക്കുവേണ്ടി ഉള്ളതാണെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. ആ സ്വീകരണത്തിലൂടെ എല്ലാവരും ക്രിസ്തുവിന്റെ ശരീരമായി മാറുന്നു.

  • 4. കുർബാന അർപ്പണത്തെക്കുറിച്ചുള്ള മധ്യകാല ആധുനിക ദൈവശാസ്ത്ര ചിന്തകൾ

നമ്മുടെ ഹൃദയങ്ങളിലും ശരീരങ്ങളിലും അടിച്ചേൽപ്പിച്ച കുർബാന അനുഭവത്തിന്റെ ഏകപക്ഷീയമായ വായന ഒരുപക്ഷേ അല്പം ആഴത്തിൽ പതിഞ്ഞുകിടക്കുന്നതാണ്. ആരാധനക്രമ കർമ്മത്തിലെ അപ്പം മുറിക്കൽ ക്രിസ്തുവിന്റെ സഭാപരമായ ശരീരത്തെ കെട്ടിപ്പടുക്കുന്നതിനായി ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ ഉൾക്കൊള്ളാൻ ഉള്ളതല്ല മറിച്ച് ക്രിസ്തുവിന്റെ കൗദാശിക ശരീരത്തെ കാത്തുസൂക്ഷിക്കുന്നതിനായി സക്രാരിയിൽ ശാശ്വതമായി സൂക്ഷിക്കാനുള്ളതാണെന്ന വിശ്വാസത്തിലേക്ക് ഇത്തരം ചിന്തകൾ ഒരാളെ നയിച്ചേക്കാം.സക്രാരിയെ ഒരു തിരുശേഷിപ്പ് പേടകമായി പ്രതീകപ്പെടുത്തുക വഴി ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ സംജാതമാകേണ്ട സഭാപരമായ കൂട്ടായ്മയെ ദിവ്യകാരുണ്യ ആരാധനകൊണ്ട് പകരംവയ്ക്കുന്ന ഒരു ഭാവവും ഉണരുന്നുണ്ട്.

കുർബാന സ്വീകരണത്തെ സഹായിക്കുക എന്ന സക്രാരിയുടെ ദൗത്യത്തെ നിഷേധിക്കുന്നിടത്തോളം എത്തുന്ന അമിതമായ പ്രതീകാത്മകതയും ഭക്തിയും കുർബാനയുടെ ദൈവ ശാസ്ത്രത്തെ സംബന്ധിച്ച് നിസ്സാരമായ ഒരു വിഷയമല്ല.

കുർബാന സ്വീകരണ ക്രമം എപ്പോഴും സക്രാരിയിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന അപ്പത്തിൽ നിന്നല്ല മറിച്ച് ബലിപീഠത്തിൽ മുറിക്കപ്പെടുന്നവയിൽ നിന്ന് ആരംഭിക്കണമെന്നാണെന്നും മനസ്സിലാക്കേണ്ടതുണ്ട്.

വചനവും കൂദാശയും ആണ് അഭിമുഖീകരണത്തിന്റെ കേന്ദ്രം. കിഴക്കോട്ട് തിരിയുകയോ കുരിശിലേക്ക് നോക്കുകയോ എന്നതിലുപരി, കർത്താവ് വചനപീഠത്തിൽ നിന്ന് സംസാരിക്കുന്നു, കർത്താവ് ബലിപീഠത്തിൽ നിന്ന് പ്രവൃത്തിക്കുന്നു എന്നതിലേക്കാണ് ശ്രദ്ധ തിരിക്കേണ്ടത്.

  • 5. നവീന മാതൃകയിലേ ക്കുള്ള പരിവർ ത്തനം (സ്ഥലം, ആരാധനയുടെ ദിശാഭിമുഖീകരണം / ദിക്ക് - ദർശനം, കുർബാനയുടെ ദൈവശാസ്ത്രം)

1964-ൽ ആരാധനാക്രമ പരിഷ്കരണത്തിന്റെ ഭാഗമായി, അൾത്താര, ഭിത്തിയിൽനിന്ന് മാറ്റി സ്ഥാപിക്കാനും അതിനു ചുറ്റും സഞ്ചരിക്കാൻ കഴിയുന്ന വിധത്തിൽ ഒരുക്കാനും നിർദേശം ഉണ്ടായി. (Altare exstruatur a pariete seiunctum, ut facile circumiri et in eo celebratio versus populum peragi possit) അങ്ങനെ പുരോഹിതന്റെയും ജനങ്ങളുടെയും നിൽപ്പ് അഭിമുഖമായി വന്നു.

എങ്കിലും “ജനങ്ങൾക്ക് അഭിമുഖമായി കുർബാന അർപ്പണം” നടത്തുക എന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ കൂടുതൽ വിചിന്തനം അർഹിക്കുന്ന ഒന്നാണ്. 1964 രേഖ അനുസരിച്ച് ജനങ്ങൾക്ക് അഭിമുഖമായ കുർബാന (missa versus populum) ബലിപീഠത്തിന് അഭിമുഖമായ കുർബാന (missa versus altare) എന്നിവയെ വിപരീത വ്യാഖ്യാനങ്ങളായി കാണാൻ കഴിയില്ല. പക്ഷേ കൗൺസിലിനു ശേഷം ഇവ രണ്ടും രണ്ട് പ്രതീകാത്മക രൂപങ്ങളായി വലിയ സംവാദങ്ങൾക്ക് വഴി വച്ചു എന്നത് സത്യമാണ്.

ഈ രണ്ടു പാരമ്പര്യങ്ങൾക്ക് ഇടയിൽ ഒരു ആന്തരിക ‘മധ്യസ്ഥത’ നിർദേശിച്ചേക്കാവുന്ന ഘടകം സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു.

ജനാഭിമുഖ കുർബാനയും അൾത്താരാഭിമുഖ കുർബാനയും കുർബാനയുടെ രണ്ടു വ്യത്യസ്ത വിശ്വാസങ്ങളല്ല. കുർബാനയുടെ കേന്ദ്രം അൾത്താര തന്നെയാണ്. ജനങ്ങളും പുരോഹിതനും അൾത്താരയ്ക്ക് ചുറ്റും ഒന്നിക്കുന്നതിലൂടെ, അവർ പരസ്പരം മാത്രം നോക്കുന്നവരല്ല. അവർ ഒരുമിച്ച് ക്രിസ്തുവിന്റെ അൾത്താരയിലേക്കാണ് നോക്കുന്നത്. കാരണം ബലിപീഠം കാർമികനും ജനങ്ങൾക്കും ഇടയിൽ നിൽക്കുന്നു.

ജനാഭിമുഖത്തിന് എതിരായ വിമർശനങ്ങൾ ഉണ്ട്. ചുറ്റും നിൽക്കുന്ന ജനങ്ങൾ തങ്ങളെ തന്നെ ദൈവത്തിലേക്ക് തുറക്കുന്നതിനു പകരം തമ്മിൽ തമ്മിൽ തുറക്കുന്ന ഭാവത്തിലാണ് നിൽക്കുന്നത് (അല്ലെങ്കിൽ അവർ അവരിൽ തന്നെ അടഞ്ഞു പോകുന്നു) എന്നതാണ് അതിലൊന്ന്. പക്ഷേ ഇത് ദുർബലമായ വാദം ആണെന്നാണ് തോന്നുന്നത്.കാരണം അൾത്താരാഭിമുഖം പ്രധാനമാണ് എന്ന് വാദിക്കുന്നവർക്ക് ബലിക്കിടയ്ക്ക് ജനങ്ങളിലേക്ക് തിരിയേണ്ടി വരും.

ബലിപീഠത്തിന് സമീപേ ജനങ്ങൾ നിൽക്കെ ബലിപീഠത്തെ അഭിമുഖീകരി ക്കുന്നവർ (circum stantes - ചുറ്റും നിൽക്കുന്നവർ)എന്ന യാഥാർത്ഥ്യം അനുഭവിക്കുന്നു. അവർ ഒരേസമയം അൾത്താരാഭിമുഖവും ജനാഭിമുഖവുമാണ്.

പക്ഷേ ഇത്തരം ദൈവശാസ്ത്ര പ്രശ്നങ്ങൾക്ക് കൃത്രിമ പരിഹാരങ്ങൾ തേടി പോകേണ്ടതില്ല. ദൈവ ശാസ്ത്രപരമായി ഇപ്പോഴും കൃത്യതയില്ലാത്ത ഭാഷയിലൂടെ രഹസ്യമായി അവതരിപ്പിക്കപ്പെട്ട രണ്ട് സാധ്യതകൾക്കിടയിൽ ഉള്ള ബദലിന് അപ്പുറത്തേക്ക് നാം നീങ്ങണമെന്ന് പറയാം.

കൗൺസിലിനുശേഷമുള്ള ജനാഭിമുഖ ദിവ്യബലിയുടെ വീണ്ടെടുക്കൽ അൾത്താരയെ അവഗണിച്ചിട്ട് വരുന്നതല്ല; മറിച്ച് അൾത്താരയിലേക്കും ജനങ്ങളിലേക്കും ഉള്ള ഇരട്ട രീതിയിലുള്ള എന്നാൽ പരസ്പര വിരുദ്ധം അല്ലാത്ത ദിക്ക് ദർശനത്തെ/ ദിശാഭിമുഖീകരണത്തെ) ഒരൊറ്റ പ്രവർത്തിയിൽ അത് ഒന്നിപ്പിക്കുന്നു. ആരാധന കർമ്മത്തിൽ ബലിപീഠത്തെ ചുറ്റാൻ കഴിയുമെങ്കിൽ ബലിപീഠത്തിലേക്കുള്ള അഭിമുഖീകരണവും ജനങ്ങളിലേക്കുള്ള അഭിമുഖീകരണവും ഒരേ പ്രവൃത്തിയിൽ സാധ്യമാക്കാം.ഇതിൽ നിന്ന് വ്യത്യസ്തമായി കാർമികനും മുഴുവൻ സമൂഹവും ചുമരിൽ നിന്ന് വേർപ്പെടുത്താത്ത ഒരു ബലിപീഠത്തെ അഭിമുഖീകരിക്കുമ്പോൾ വ്യത്യസ്തമായ സാഹചര്യം ഉയർന്നുവരുന്നു. അത് ഇടയ്ക്കിടെയുള്ള പുനർജനാഭിമുഖ പ്രക്രിയയുടെ (reorientation versus populum) ആവശ്യകത ഉയർത്തുന്നു.

  • 6. ദൈവശാസ്ത്രപര മായ വ്യക്തതയും ഭാഷയുടെ മാറ്റവും

എ) അൾത്താരാഭിമുഖം- ജനാഭിമുഖം എന്നിവ തമ്മിലുള്ള സംഘർഷം 1964-ലെയും 2002-ലെയും (General Instructions of Roman Misaal) രേഖകളുടെ ലക്ഷ്യങ്ങൾക്ക് പുറത്തുള്ള ഒരു ധ്രുവീകരണത്തിൽ നിന്നാണ് ഉണ്ടാകുന്നത്. യഥാർത്ഥ ചോദ്യം ഇതാണ്. ബലിപീഠം കേന്ദ്ര സ്ഥാനത്ത് ആണെങ്കിൽ ഒരാൾ ബലിപീഠത്തിനു മുൻപിൽ ആണോ അതോ ചുറ്റിലും ആണോ എന്ന് ചോദിക്കുന്നതിൽ അർത്ഥമുണ്ടാകാം. നിയമങ്ങൾ നിഷ്കർഷിക്കുന്നതുപോലെ ബലിപീഠത്തിന്റെ സ്ഥാനം കേന്ദ്രം ആണെങ്കിൽ എല്ലാവരും ബലിപീഠത്തിലേക്ക് അഭിമുഖീകരിക്കപ്പെടുന്നു- കാർമികനും ജനങ്ങളും.ഇതിനുള്ള ബദൽ ജനാഭിമുഖമോ അൾത്താരാഭിമുഖമോ അല്ല.മറിച്ച് അൾത്താരഭിമുഖത്തെ ശരിയായി മനസ്സിലാക്കുക എന്നുള്ളതാണ്. ബലിപീഠമാണ് കേന്ദ്രസ്ഥാനത്ത് എങ്കിൽ എല്ലാവരും ബലിപീഠത്തിലേക്ക് തിരിയും. കാരണം എല്ലാവരും circumstantes (അൾത്താരയ്ക്ക് ചുറ്റും നിൽക്കുന്നവരും), circumeuntes (ചുറ്റും നടക്കുന്നവരും) ആയിരിക്കും. എല്ലാവരും ബലിപീഠത്തിന് അരികിൽ നിൽക്കുന്നവരും ചുറ്റും നീങ്ങുന്നവരും ആയിരിക്കും.

ബി) സഭയുടെ ചരിത്രം ദുഷ്കരമായ പരിവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കൃത്രിമ പരിഹാരങ്ങളിലൂടെ പരിവർത്തനം ഉരുത്തിരിയില്ല. റോമൻ റീത്തിൽ ആരാധന ക്രമ പരിഷ്കരണം മൂലം ഉണ്ടായ സംഘർഷങ്ങൾ പരിഹരിക്കാൻ പരിഷ്കരിച്ച റോമൻ റീത്തും മുൻപത്തെ പരിഷ്കരിക്കാത്ത റീത്തും ഒരേ ഇടവകയിൽ നടത്താൻ അനുവദിച്ചതു കൊണ്ട് സാധ്യമാകാതിരുന്നതു പോലെ, ഒരേ കുർബാനയ്ക്കുള്ളിൽ, ഒരു ഭാഗം ജനങ്ങളിലേക്കും, ഒരു ഭാഗം അൾത്താരയിലേക്കും അഭിമുഖമായി അർപ്പിച്ചുകൊണ്ട് യഥാർത്ഥ സമാധാനം കണ്ടെത്താൻ കഴിയില്ല. വചന ശുശ്രൂഷയ്ക്കും ദിവ്യകാരുണ്യ ശുശ്രൂഷയ്ക്കും ഇടയിൽ അഭിമുഖീകരണത്തെ വിഭജിക്കുന്ന പരിഹാരം ചരിത്രപരമായ അടിത്തറ ഇല്ലാത്തതും വസ്തുതാപരമല്ലാത്തതുമായ ഒരു സങ്കല്പമാണ്. വചന ശുശ്രൂഷ സ്ഥാപനപരമായി പ്രസംഗ പീഠവുമായി ബന്ധപ്പെട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്, ബലിപീഠവുമായി അല്ല എന്നതിരിക്കെ; വചന ശുശ്രൂഷ അൾത്താരയ്ക്ക് അഭിമുഖമായി ആയിരുന്നു എന്ന് ചിന്തിക്കുന്നത് വിചിത്രം ആയിരിക്കും.വചന ശുശ്രൂഷ ഒരിക്കലും അൾത്താരാഭിമുഖമല്ല.എന്നിരുന്നാലും വചനത്തിന്റെയും ദിവ്യകാരുണ്യത്തിന്റെയും ക്രമങ്ങൾക്ക് വ്യത്യസ്ത അഭിമുഖീകരണങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നത് ശരിയാണ്. എന്നാൽ ഇത് കുർബാനയുടെ ഉത്ഭവത്തോടെ തന്നെയുള്ളതാണ്. ഒരു സൂനഹദോസ് തീരുമാനത്തിൽ നിന്നുണ്ടായതല്ല.

വചന ശുശ്രൂഷയിൽ നാം പ്രസംഗപീഠത്തിന് ചുറ്റും നിൽക്കുന്നു. ദിവ്യകാരുണ്യ ശുശ്രൂഷയിൽ നാം ബലിപീഠത്തിന് ചുറ്റും നിൽക്കുന്നു. സീറോ മലബാർ കുർബാന അർപ്പണ പാരമ്പര്യത്തെയും ഒന്നിപ്പിക്കാൻ കഴിയുന്ന ഭാഷ ഇതാണ്.

കൗൺസിലിനുശേഷമുള്ള ജനാഭിമുഖ ദിവ്യബലിയുടെ വീണ്ടെടുക്കൽ അൾത്താരയെ അവഗണിച്ചിട്ട് വരുന്നതല്ല; മറിച്ച് അൾത്താരയിലേക്കും ജനങ്ങളിലേക്കും ഉള്ള ഇരട്ട രീതിയിലുള്ള എന്നാൽ പരസ്പര വിരുദ്ധം അല്ലാത്ത ദിക്ക് ദർശനത്തെ/ ദിശാഭിമുഖീകരണത്തെ) ഒരൊറ്റ പ്രവർത്തിയിൽ അത് ഒന്നിപ്പിക്കുന്നു.

സി) ‘അഭിമുഖമായി’ ‘മുമ്പിൽ’ അല്ലെങ്കിൽ ‘ലേക്ക്’ തുടങ്ങിയ പ്രയോഗങ്ങൾ ഉപയോഗിച്ച് നാം ചിന്തിക്കരുത്. (നിർഭാഗ്യവശാൽ സിനഡൽ രേഖകളിൽ പോലും ഇത് ഉപയോഗിച്ചിട്ടുണ്ട്.) മറിച്ച് ചുറ്റും’, ‘ചുറ്റും നിൽക്കുക’, ‘ചുറ്റും നീങ്ങുക’ തുടങ്ങിയ പദപ്രയോഗങ്ങൾ ഉപയോഗിച്ച് ചിന്തിക്കണം. അടിസ്ഥാനരഹിതമായ എതിർപ്പിന്റെ യുക്തിയെ തരണം ചെയ്യാൻ കഴിയുന്ന ശരിയായ കാഴ്ചപ്പാടാണ് ഇത്. ആരാധനാക്രമ പരിഷ്കരണത്തിന്റെ അർത്ഥം വീണ്ടെടുക്കുന്നതിനും ഒരു പൊതു യാത്രയുടെ യുക്തിക്കുള്ളിൽ നിലനിൽക്കുന്നതിനും കൂട്ടായ്മയ്ക്കുള്ള വ്യവസ്ഥകൾ താഴ്ന്ന തരത്തിലുള്ള ഒരു വിട്ടുവീഴ്ചയിലൂടെ അല്ല മറിച്ച് സഭയുടെ പൊതുയാത്രയുടെ ഭാവത്തിൽ ആഴപ്പെടുത്തി കൊണ്ടാണ് സൃഷ്ടിക്കേണ്ടത്. അപ്പോൾ ‘അൾത്താരയിലേക്ക്’ എന്നത് ‘ജനങ്ങളിലേക്ക്’ എന്നതിന് എതിരാവുകയില്ല. ആരാധനക്രമ കർമ്മം മാമ്മോദീസ സ്വീകരിച്ച എല്ലാവരുടെയും പ്രവൃത്തി ആയതിനാൽ കുർബാന അർപ്പണത്തിൽ ഉടനീളം എല്ലാവരും ആദ്യം വചനപീഠത്തിന് ചുറ്റുമായും പിന്നീട് ബലിപീഠത്തിന് ചുറ്റുമായും നിൽക്കണമെന്ന് അത് ആവശ്യപ്പെടുന്നു. ജനങ്ങളാണ് ഈ ഇരട്ട ചുറ്റും നിൽക്കലിന്റെ വിഷയം. ആരും ആർക്കും പുറം തിരിയുന്നില്ല.ബലിയർപ്പണം ഒരു ഭാഗം ജനങ്ങളിലേക്കും മറ്റൊരു ഭാഗം ബലിപീഠത്തിലേക്കും ആയിരിക്കണം എന്നത് എങ്ങനെയാണ് ഉൾക്കൊള്ളാൻ കഴിയുക? മറിച്ച് എല്ലാ മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും മാമ്മോദീസ സ്വീകരിച്ച വിശ്വാസികൾക്കും അവരുടെ കുർബാനയിൽ ആദ്യം വചനപീഠത്തിനും പിന്നീട് ബലിപീഠത്തിനും ചുറ്റുമായി ഒന്നിക്കാൻ സാധിക്കുന്ന തരത്തിൽ ആഴത്തിലുള്ള ഒരു കൂട്ടായ്മ കൊണ്ടുവരാൻ നാം ശ്രമിക്കണം. വചനവും കൂദാശയും ആണ് അഭിമുഖീകരണത്തിന്റെ കേന്ദ്രം. കിഴക്കോട്ട് തിരിയുകയോ കുരിശിലേക്ക് നോക്കുകയോ എന്നതിലുപരി, കർത്താവ് വചനപീഠത്തിൽ നിന്ന് സംസാരിക്കുന്നു, കർത്താവ് ബലിപീഠത്തിൽ നിന്ന് പ്രവൃത്തിക്കുന്നു എന്നതിലേക്കാണ് ശ്രദ്ധ തിരിക്കേണ്ടത്. അവിടുന്ന് ക്രൂശിക്കപ്പെട്ടവനും ഉത്ഥാനം ചെയ്തവനുമാണ്. വരാനിരിക്കുന്ന കർത്താവും ഇപ്പോഴുള്ളവനായി നാം ആരാധിക്കുന്ന കർത്താവും ഭാവിയിൽ വരാനിരിക്കുന്നവനായി നാം കാത്തിരിക്കുന്ന കർത്താവും അവിടുത്തെ വചനത്തിലൂടെ സമൂഹ കൂട്ടായ്മയിൽ ജീവിക്കുന്നു. അവിടുത്തെ ശരീരത്തിലൂടെയും രക്തത്തിലൂടെയും അവിടുത്തെ മരണം പ്രഖ്യാപിക്കുകയും യുഗാന്തത്തിൽ അവിടുത്തേക്കായി കാത്തിരിക്കുകയും ചെയ്യുന്നു.

ഡി) ഭാഷയിലെ ഒരു വലിയ മാറ്റം എതിർപ്പുകൾക്ക് അപ്പുറത്തേക്ക് നീങ്ങാനും രണ്ടാം വത്തിക്കാൻ കൗൺസിൽ തുറന്ന പാതയിലൂടെ ഒന്നിച്ച് യാത്ര ചെയ്യാനും നമുക്കിടയാക്കുന്നു.അത് കുർബാനയുടെ അനുഷ്ഠാന കർമ്മത്തിൽ ദൈവജനത്തിന്റെ മുഴുവൻ സജീവ പങ്കാളിത്തത്തിലെ (actuosa participatio), വലിയ തുറവിയിലേക്ക് നയിക്കുന്നു. ഒരേ ആരാധനാക്രമം (ഒരേ തക്സ ഉപയോഗിച്ച്) ഭാഗികമായി വ്യത്യസ്തമായ കർമ്മങ്ങളിലൂടെ ആഘോഷിക്കുന്ന ചിലരെ ക്ഷമയോടെ അംഗീകരിച്ചുകൊണ്ട് പരസ്പരം കരുണ കാണിക്കാൻ അപ്പോൾ സാധിക്കും.

ഈ വൈവിധ്യങ്ങൾക്കിടയിലെ ക്ഷമയാണ് വളർത്തിയെടുക്കേണ്ട പുണ്യം. എന്റെ അഭിപ്രായത്തിൽ, കൃത്രിമവും വ്യാജവുമായ ഒരു കൂട്ടായ്മ സൃഷ്ടിക്കുന്നതിനായി എല്ലാവരുടെയും ആരാധനാക്രമത്തെയും പരിഷ്കരണ യാത്രയെയും മാറ്റി മറിക്കാൻ കൃത്രിമ ആരാധനക്രമ ബദലുകൾ സൃഷ്ടിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു മാർഗമാണ്.

ജനാഭിമുഖ കുർബാനയും അൾത്താരാഭിമുഖ കുർബാനയും കുർബാനയുടെ രണ്ടു വ്യത്യസ്ത വിശ്വാസങ്ങളല്ല. കുർബാനയുടെ കേന്ദ്രം അൾത്താര തന്നെയാണ്. ജനങ്ങളും പുരോഹിതനും അൾത്താരയ്ക്ക് ചുറ്റും ഒന്നിക്കുന്നതിലൂടെ, അവർ പരസ്പരം മാത്രം നോക്കുന്നവരല്ല. അവർ ഒരുമിച്ച് ക്രിസ്തുവിന്റെ അൾത്താരയി ലേക്കാണ് നോക്കുന്നത്. കാരണം ബലിപീഠം കാർമികനും ജനങ്ങൾക്കും ഇടയിൽ നിൽക്കുന്നു.

  • കുർബാന യർപ്പണത്തിന്റെ കേന്ദ്രബിന്ദു എന്താണ്?

ഈ ചോദ്യത്തിന് ഉത്തരം നൽകാൻ, അൾത്താരക്കും ജനങ്ങൾക്കുമിടയിൽ ഒരു ധ്രുവീകരണം സൃഷ്ടിക്കുന്നത് സഹായകരമല്ല. കൂദാശയും സഭയും തമ്മിൽ ഒരു സംഘർഷം സൃഷ്ടിക്കുന്നത് സഹായകരമല്ല. കുർബാനയർപ്പണവും കുർബാന സ്വീകരണവും തമ്മിൽ ഒരു സംഘർഷം സൃഷ്ടിക്കുന്നത് സഹായകരമല്ല.

അങ്ങനെയെങ്കിൽ, നമ്മുടെ ചോദ്യത്തിന്റെ കേന്ദ്രബിന്ദു ഇതാണ്: പ്രപഞ്ച യുഗാന്ത്യ ശാസ്ത്രമെന്ന നിലയിലും, “കിഴക്ക്” എന്ന നിലയിലും, സത്യസാന്നിധ്യം എന്ന നിലയിലുമുള്ള കർത്താവാണ് ദൈവാലയ കെട്ടിട നിർമ്മിതിയുടെ മാനദണ്ഡം.

ഇ) ബലിപീഠമെന്ന നിലയിലുള്ള കർത്താവാണ് കുർബാനയർപ്പണത്തിന്റെ കേന്ദ്രം; എന്നാൽ ക്രിസ്തുവിന്റെ ശരീരത്തിന്റെ യഥാർത്ഥ സാന്നിധ്യത്തിന്റെ കൂദാശ കൂടിയാണ് കർത്താവ്, അത് സക്രാരിയിലേക്കുള്ള അഭിമുഖീകരണത്തിന് വഴിതുറക്കുന്നു.

എഫ്) ജനങ്ങളെന്ന നിലയിലുള്ള കർത്താവ് - അതായത്, ക്രിസ്തുവിന്റെ സഭാപരമായ ശരീരമെന്ന നിലയിൽ - കുർബാനയർപ്പണത്തിന്റെ ലക്ഷ്യമാണ്: ദിവ്യകാരുണ്യപ്രാർത്ഥനയുടെ അനുഷ്ഠാനപരമായ പൂർത്തീകരണമാണ് ദിവ്യകാരുണ്യ സ്വീകരണ ചടങ്ങ്.

ആഘോഷം ആർക്ക് അഭിമുഖമായാണോ നടത്തപ്പെടുന്നത് ആ “ജനം”, കൂദാശയിൽ നിന്നുള്ള ഒരു ശ്രദ്ധ തിരിക്കലല്ല, മറിച്ച് രഹസ്യത്തിന്റെ പൂർത്തീകരണമാണ്, പെസഹാ സംഭവത്തിന്റെ ലക്ഷ്യസ്ഥാനമാണ്. എല്ലാ കുർബാനയും കിഴക്ക് നിന്ന്, അൾത്താരയിലേക്ക്, ജനങ്ങളിലേക്കുള്ള നീക്കത്തിൽ പൂർത്തിയാകുന്നു. അതിനാൽ കിഴക്കോട്ട് തിരിഞ്ഞ് ആരംഭിക്കാം; ബലിപീഠത്തെ ബഹുമാനിക്കണം; പ്രസംഗപീഠത്തെ അഭിമുഖീകരിച്ച് വചനം ശ്രവിക്കണം; ബലിപീഠത്തിന് ചുറ്റും ആയി നിൽക്കണം. ഇതൊന്നും പരസ്പരവിരുദ്ധമല്ല. അപ്രകാരം, അൾത്താരയിലേക്ക് എന്നതും ജനങ്ങളിലേക്ക് എന്നതും ഒന്നുതന്നെയാണ്, കാരണം ക്രിസ്തുവിന്റെ ശരീരം - കൂദാശയായും സഭയായും - ഒന്നുതന്നെയാണ്.

കുർബാനയെ ജനങ്ങളിലേക്കുള്ള ഒരു ഭാഗമായും അൾത്താരയിലേക്കുള്ള ഒരു ഭാഗമായും വിഭജിക്കുന്നത് ഒരു വ്യതിചലനമാണ്. ഒരു മധ്യസ്ഥത കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും, അത് ഒരു സ്തംഭനാവസ്ഥ സൃഷ്ടിക്കാനും സഭയുടെ മനഃസാക്ഷി പക്വത പ്രാപിക്കുന്നത് തടയാനും സാധ്യതയുണ്ട്. നീക്കം “ജനങ്ങളിൽ നിന്ന് അൾത്താരയിലേക്ക്” ആകാൻ കഴിയില്ല, മറിച്ച്, എന്തെങ്കിലും ഉണ്ടെങ്കിൽ, “അൾത്താരയിൽ നിന്ന് ജനങ്ങളിലേക്ക്” മാത്രമായിരിക്കും എന്നതിനാൽ ഇത് കൂടുതൽ സത്യമാണ്. “ജനങ്ങളിലേക്ക്” എന്നത് പ്രാഥമികമായി വചനപ്രഘോഷണത്തെ ക്കുറിച്ചല്ല, മറിച്ച് ദിവ്യകാരുണ്യ സ്വീകരണ ചടങ്ങിനെക്കുറിച്ചാണ്.

കുർബാനയുടെ ആത്യന്തികമായ അർത്ഥം ക്രിസ്തുവിന്റെ സഭാപരമായ ശരീരമാണ്. കുർബാനയെ “ജനങ്ങളെ” അഭിമുഖീകരിക്കുന്നതായി നാം ചിന്തിക്കുക മാത്രമല്ല വേണ്ടത്; ഉത്ഥിതന്റെ ശരീരമായി സ്വയം അംഗീകരിക്കുന്ന “സമ്മേളിച്ച ജനങ്ങളെ” കുർബാനയായി നാം അംഗീകരിക്കുകയും വേണം.

അവസാനമായി, വിശുദ്ധ അഗസ്റ്റിൻ ഒരു പെന്തക്കോസ്ത് തിരുനാളിൽ നടത്തിയ സുവിശേഷപ്രഘോഷണത്തിൽ നിന്നുള്ള വാക്കുകൾ ഉപയോഗിച്ച് പറഞ്ഞാൽ: “കാണുന്നതെന്തോ അതായി നിങ്ങൾ മാറുക; എന്താണോ നിങ്ങൾ അത് സ്വീകരിക്കുക.” ഇതാണ് കുർബാനക്രമത്തിന്റെ സത്യമെങ്കിൽ, ആരാധനയുടെ ദിക്ക് - ദർശനത്തെക്കുറിച്ചുള്ള കടുത്ത തർക്കങ്ങൾ രണ്ടാം വത്തിക്കാൻ കൗൺസിലിനോടുള്ള എതിർപ്പിന്റെ രൂപങ്ങളായും സാരാംശത്തിൽ “പിന്തിരിപ്പൻ” ആശങ്കകൾ മാത്രമായും പ്രത്യക്ഷപ്പെടുന്നു.

  • ഇന്റർനാഷണൽ ലിറ്റർജിക്കൽ സിമ്പോസിയത്തിൽ പ്രൊഫസർ അന്ദ്രെയ ഗ്രില്ലോ അവതരിപ്പിച്ച പ്രബന്ധത്തിന്റെ സ്വതന്ത്ര പരിഭാഷയാണിത്. ഇംഗ്ലീഷ് പൂർണ്ണരൂപം വായിക്കാൻ ഈ ക്യു ആർ കോഡ് സ്കാൻ ചെയ്യുക.

logo
Sathyadeepam Online
www.sathyadeepam.org