
അച്ചൻകുഞ്ഞ്
ലൂക്കാ 16:1931
GUYSS...
ഒരു ചെറിയ ഗ്രാമത്തിലുണ്ടായിരുന്നു ഒരു വലിയ വീട്. അതിനുള്ളില്‍ ഒരു വലിയ RICH MAN ജീവിച്ചിരുന്നു... അവന്‍ ഉപയോഗിച്ചിരുന്നത് BRANDED DRESS കളും DELICIOUS FOOD ഉം ആയിരുന്നു... ഓരോ ദിവസവും PARTY, Feast, Musics, Friends, Fun, Luxury!
അവന്റെ വീട്ടുവാതിലിനു പുറത്ത് ഒരാള്‍ കിടന്നിരുന്നു... പാവം ലാസര്‍... ശരീരം മുഴുവന്‍ WOUNDS ആയിരുന്നു... അത് PROPER ആയി CLEAN ചെയ്യാത്തതുകൊണ്ട് നിറയെ PUS ഉം പുഴുക്കളും... FRIENDS എന്നു പറയാന്‍ കുറച്ചു പട്ടികളും... അവര്‍ കുറഞ്ഞപക്ഷം അയാളുടെ മുറിവുകള്‍ എങ്കിലും നക്കി സഹായിച്ചിരുന്നു...
RICHI RICH ന്റെ ഭക്ഷണമേശയില്‍ നിന്ന് എന്തെങ്കിലും WASTE ആയി കിട്ടിയാല്‍ അന്ന് ലാസറേട്ടന് കുശാല്‍ ആയി... അവന്‍ ഒത്തിരി ആഗ്രഹിച്ചിരുന്നു അല്പം വിശപ്പകറ്റാന്‍ ആ വലിയ വീടിനുള്ളില്‍ നിന്നും ഒന്നുകില്‍ ഒരു ചോറിന്റെ തരിയെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്ന്... പക്ഷേ... ആ വാതില്‍ ഒരിക്കലും തുറന്നില്ല.
ഒന്നു നോക്കി പോലും ഇല്ല! നല്ല ഭക്ഷണം കിട്ടിയത് നായ്ക്കള്‍ ക്കാണ്, ലാസറിന് അല്ല.
ഒരു TASK പറഞ്ഞാല്‍ ചെയ്യോ GUYSS... നിങ്ങളുടെ ചുറ്റുപാടില്‍ ലാസറിനെപോലുള്ള ആരെയെങ്കിലും അറിയാമോ? ഒന്ന് EXPLORE ചെയ്യാമോ?
അവര്‍ക്കായി എങ്ങനെ കാരുണ്യത്തിന്റെ വാതില്‍ തുറക്കാമെന്നു വിശ്വാസ പരിശീലന ക്ലാസുകളില്‍ DISCUSS ചെയ്താലോ കൂട്ടുകാരെ...
(Examples: ഞാന്‍ കൊണ്ട് വരുന്ന SNACKS ഒരു കൂട്ടുകാരനൊപ്പം SHARE ചെയ്യാം, എന്റെ പഴയ DRESS DONATE ചെയ്യാം)
ജറുസലേമില്‍ വച്ച് പത്രോസ് ശ്ലീഹായും യാക്കോബ് ശ്ലീഹായും യോഹന്നാന്‍ ശ്ലീഹായും പൗലോസ് ശ്ലീഹായോടും ബാര്‍ണബാസിനോടും പറഞ്ഞ വചനം മനഃപാഠമാക്കാം
''പാവങ്ങളെപ്പറ്റി ചിന്ത വേണം എന്നു മാത്രമേ ഞങ്ങളോട് അവര്‍ ആവശ്യപ്പെട്ടുള്ളൂ. അതുതന്നെയാണ് എന്റെ തീവ്രമായ താല്‍പര്യം'' (ഗലാത്തിയാ 2:10).