CATplus

സാബത്ത്

Sathyadeepam

യഹൂദരുടെ ഒരടയാളമാണ് സാബത്ത് ആചരണം. പരിച്ഛേദനം പോലെ വിശുദ്ധമായ ഒരാചാരം. സമ്പൂര്‍ണ്ണ വിശ്രമത്തിന്റെ ദിനമാണത്. ആഴ്ചയുടെ ഏഴാംദിവസമാണ് സാബത്ത്. ദൈവം ലോകസൃഷ്ടി പൂര്‍ത്തിയാക്കിയതിന്റെ ഓര്‍മ്മദിനം (ഉല്‍പ. 2:2). ദൈവംതന്നെയാണ് സാബത്ത് ആചരിക്കാന്‍ കല്പ്പിച്ചത് (പുറ 20:8-11; 34:21). അന്ന് സിന ഗോഗില്‍ പോകുക, വിശുദ്ധഗ്രന്ഥം പഠിക്കുക, വിശ്രമിക്കുക എന്നിവയേ ഒരു യഹൂദന്‍ ചെയ്യാന്‍ പാടുള്ളൂ. അന്നു ചെയ്യാന്‍ അനുവാദമുണ്ടായിരുന്ന കാര്യങ്ങള്‍ എഴുതി പട്ടികയാക്കി പ്രദര്‍ശിപ്പിച്ചിരുന്നു. ഈശോ മനുഷ്യനെ സാബത്തിനെക്കാള്‍ പ്രാധാന്യമുള്ളതായി പരിഗണിച്ചു (മര്‍ക്കോ 2:23; 3:1-6). അവിടുന്ന് സിനഗോഗില്‍ പതിവായി പോയിരുന്നു (മര്‍ക്കോ 1:21; ലൂക്കാ 4:16).

ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [12]

കേരള നവോത്ഥാന ചരിത്രം : പുനര്‍വായനകള്‍

തിരുഹൃദയ തിരുനാളില്‍ പാപ്പ 32 പേര്‍ക്ക് പൗരോഹിത്യം നല്‍കി

ഗണ്ടോള്‍ഫോ കൊട്ടാരം മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു

ജീവിതകഥ