Baladeepam

പ്രാർ‌ത്ഥന

Sathyadeepam

സാന്ത്വന പ്രകാശമേ നയിച്ചാലും
എന്നെ വലയം ചെയ്യുന്ന ഇരുട്ടില്‍
എന്നെ നീ നയിച്ചാലും
ഇരുണ്ട രാത്രി, വീടോ അതിദൂരത്ത്!
എന്നെ നീ നയിച്ചാലും
എന്‍റെ ചുവടുകളെ നീ കാക്കുക.
ദൂരക്കാഴ്ചയല്ല ഞാന്‍ തേടുന്നത്,
അടുത്തൊരു കാല്‍വയ്പ്, അതുമാത്രം മതി.
ഞാന്‍ ഇവ്വിധമായിരുന്നില്ല.
നീ എന്നെ നയിക്കണമെന്നു
ഞാന്‍ പ്രാര്‍ത്ഥിച്ചതുമില്ല.
എന്‍റെ മാര്‍ഗ്ഗം സ്വയം കണ്ടെത്താമെന്നു
ഞാന്‍ വ്യാമോഹിച്ചു.
എന്നാല്‍ ഇനി നീ തന്നെ എന്നെ നയിച്ചാലും.
പകലിന്‍റെ പകിട്ടു കണ്ടു ഞാന്‍ ഭ്രമിച്ചുപോയി.
ഉള്ളില്‍ ഭീതി പുകഞ്ഞിട്ടും
അഹങ്കാരം എന്‍റെ മനസ്സിനെ ഭരിച്ചു.
അതു പോകട്ടെ,
ഇനി നീ തന്നെ എന്നെ ഭരിക്കണം.

ജോണ്‍ ഹെന്‍റി ന്യൂമാന്‍

ക്രൈസ്തവ പുരാവസ്തുശാസ്ത്രത്തിന് വിശ്വാസത്തിന്റെ വളര്‍ച്ചയില്‍ പ്രമുഖസ്ഥാനം - ലിയോ പതിനാലാമന്‍ പാപ്പ

സഭയിലെ ഐക്യം ഐകരൂപ്യമല്ല, വ്യത്യസ്തതകളെ സ്വീകരിക്കലാണ് - ഫാ. പസൊളീനി

നീതിയെ ശിക്ഷയിലേക്ക് ചുരുക്കരുത്

വിശുദ്ധ വൈന്‍ബാള്‍ഡ് (702-761) : ഡിസംബര്‍ 18

വിശുദ്ധ ലാസര്‍ (1-ാം നൂറ്റാണ്ട്) : ഡിസംബര്‍ 17