Baladeepam

എനിക്ക് എന്തുകൊണ്ട് ആയിക്കൂടാ?

Sathyadeepam

കല്പന ചൗള പ്രീഡിഗ്രി പാസ്സായി നില്ക്കുന്ന സമയം. അവളുടെ ചിന്തകള്‍ ആകാശം വരെ എത്തിനിന്നതുകൊണ്ടു ബഹിരാകാശമേഖലയിലേക്കു പോകാന്‍ അവള്‍ അതീവമായി ആഗ്രഹിച്ചു. എന്നാല്‍ അവളുടെ മാതാപിതാക്കളും അവള്‍ അതിനായി കടന്നുചെന്ന കോളജുകളും അവള്‍ക്കു മുമ്പില്‍ തടസ്സങ്ങളുടെ ചുവപ്പുകൊടിയാണു കാട്ടിയത്.

ഒടുവില്‍ തന്‍റെ ആഗ്രഹം സഫലീകരിക്കണം എന്ന സ്വപ്നത്തെ ശിരസ്സാ വഹിച്ച് അവള്‍ തന്‍റെ പിതാവുമൊത്ത് കോളജ് പ്രിന്‍സിപ്പലിനെ കാണാന്‍ ചെന്നു. അവിടെ പ്രിന്‍സിപ്പലിന്‍റെ പ്രതികരണം അവളെ തളര്‍ത്തുന്നതായിരുന്നു. "ഇത് ആണ്‍കുട്ടികള്‍ക്കു മാത്രമുള്ള ഫീല്‍ഡാണ്. ഒരു പെണ്‍കുട്ടിയെക്കൊണ്ട് ഇതു സാദ്ധ്യമല്ല." ഇതു കേട്ട ഉടനെ കല്പന ചൗള നല്കിയ മറുപടി എന്നും നമുക്കു പ്രചോദനമേകുന്നതാണ്. "ആണ്‍കുട്ടികള്‍ക്കു ചെയ്യാമെങ്കില്‍ പിന്നെ എനിക്ക് എന്തുകൊണ്ട് ആയിക്കൂടാ?" സത്യത്തില്‍ ആ പെണ്‍കുട്ടിയുടെ മറുപടിയുടെ മുമ്പില്‍ പ്രിന്‍സിപ്പലിന് അവള്‍ക്ക് അഡ്മിഷന്‍ നല്കുക എന്ന പോംവഴിയെ ഉണ്ടായിരുന്നുള്ളൂ.

നമ്മുടെ മനസ്സില്‍ ഉയരേണ്ട ചോദ്യമിതാണ്. അവര്‍ക്ക് അതു സാദ്ധ്യമെങ്കില്‍ എനിക്ക് എന്തുകൊണ്ട് ആയിക്കൂടാ. അവിടെ മഹാന്മാരുടെ പരിധികളെ കീറിമുറിച്ചു പുതിയ ചരിത്രം കുറിക്കുകയാണു വേണ്ടത്.

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)

വെർച്വൽ റിയാലിറ്റി [Virtual Reality]

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 69]

ക്രിസ്മസ് അവരോടൊപ്പം നമ്മള്‍

ഇന്നത്തെ ക്രിസ്തുമസ് വിപണിയിൽ ക്രിസ്തുവിനേക്കാൾ മാർക്കറ്റ് വാല്യൂ സാന്റാക്ലോസിനാണോ?