ആരുടെ ഇഷ്ടം പ്രവര്‍ത്തിക്കാനാണ് ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വന്നിരിക്കുന്നത് എന്നാണ് യേശു പറയുന്നത്?
- എന്റെ ഇഷ്ടം പ്രവര്‍ത്തിക്കാനല്ല, എന്നെ അയച്ചവന്റെ ഇഷ്ടം നിറവേറ്റാനാണ് (6:38)
എന്നെ അയച്ചവന്റെ ഇഷ്ടം എന്താണെന്നാണ് യേശു 6:39 ല്‍ പറയുന്നത് ?
- അവിടുന്ന് എനിക്ക് നല്‍കിയവരില്‍ ഒരുവനെപ്പോലും ഞാന്‍ നഷ്ടപ്പെടുത്താതെ, അന്ത്യദിനത്തില്‍ ഉയിര്‍പ്പിക്കണമെന്നതാണ് എന്നെ അയച്ചവന്റെ ഇഷ്ടം (6:39)
യോഹ. 6:40 ല്‍ എന്താണ് എന്റെ പിതാവിന്റെ ഇഷ്ടം എന്ന് യേശു പറയുന്നത്?
- പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന്‍ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം (6:40)
പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്ന വനെ അന്ത്യദിനത്തില്‍ എന്തു ചെയ്യും?
- അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കുകയും ചെയ്യും (6:40)
യഹൂദര്‍ എന്തിനാണ് യേശുവിനെതിരായി പിറുപിറുത്തത്?
- സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വന്ന അപ്പം ഞാനാണ് എന്ന് അവന്‍ പറഞ്ഞതിനാലാണ് പിറുപിറുത്തത് (6:41)
ഇവന്‍ ആരുടെയെല്ലാം മകനല്ലേ എന്നാണ് യഹൂദര്‍ പിറുപിറുത്തത്?
- ഇവന്‍ ജോസഫിന്റെ മകനായ യേശുവല്ലേ? ഇവന്റെ പിതാവിനെയും മാതാവിനെയും നമുക്കറിഞ്ഞു കൂടെ? (6:42)
എന്തെല്ലാമാണ് യഹൂദര്‍ യേശുവിനെതിരെ പിറുപിറുത്തത്?
- ഇവന്‍ ജോസഫിന്റെ മകനായ യേശുവല്ലേ? ഇവന്റെ പിതാവിനെയും മാതാവിനെയും നമുക്കറിഞ്ഞുകൂടെ?
- പിന്നെയെങ്ങനെയാണ് ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്നിരിക്കുന്നു എന്ന് ഇവന്‍ പറയുന്നത്? (6:42)
ആര് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കേലേക്കു വരാന്‍ സാധിക്കുകയില്ല എന്നാണ് യേശു പറയുന്നത്?
- എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ (6:44)
തന്റെ അടുക്കല്‍ വരുന്നവരെ താന്‍ എന്തും ചെയ്യും എന്നാണ് യേശു പറയുന്നത്?
- അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കും (6:44)
പ്രവാചക ഗ്രന്ഥത്തില്‍ എന്ത് എഴുതപ്പെട്ടിരിക്കുന്നു?
- അവരെ ല്ലാവരും ദൈവത്താല്‍ പഠിപ്പിക്കപ്പെട്ടവരാകും (6:45)
ആരെല്ലാം എന്റെ അടുക്കല്‍ വരും എന്ന് 6:45 ല്‍ പറയുന്നു?
- പിതാവില്‍ നിന്നു ശ്രവിക്കുകയും, പഠിക്കുകയും ചെയ്തവരെല്ലാം എന്റെ അടുക്കല്‍ വരുന്നു (6:45)
ആരു മാത്രമാണ് പിതാവിനെ കണ്ടിട്ടുള്ളത്?
- ദൈവത്തില്‍ നിന്നുള്ളവന്‍ മാത്രം (6:46)
സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു ........... നു നിത്യജീവനുണ്ട്?
- വിശ്വസിക്കുന്നവന് (6:47)
ഞാന്‍ ജീവന്റെ അപ്പമാണ് അധ്യായം വാക്യം പറയുക?
- യോഹ. 6:48
നിങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍ വച്ചു മന്നാ ഭക്ഷിച്ചു എങ്കിലും അവര്‍ മരിച്ചു. ഇതാകട്ടെ മനുഷ്യന്‍ ഭക്ഷിക്കുന്നതിനു വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ അപ്പമാണ്. ഇതു ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല. ഏതെല്ലാം വാക്യത്തില്‍ ഈ വചനം പറയുന്നുണ്ട്?
- യോഹ. 6:49-50, 6:58, 6:51
ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്താണ് എന്നാണ് യേശു പഠിപ്പിക്കുന്നത്?
- എന്റെ ശരീരമാണ് (6:51)
ആരെങ്കിലും ഈ അപ്പത്തില്‍ നിന്നു ഭക്ഷിച്ചാല്‍ അവന്‍ ........... 6:51 അനുസരിച്ച് പൂരിപ്പിക്കുക?
- അവന്‍ എന്നേക്കും ജീവിക്കും
ഇതാകട്ടെ മനുഷ്യന്‍ ഭക്ഷിക്കുന്നതിനു വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ അപ്പമാണ്. ഇതു ഭക്ഷിക്കുന്നവന്‍ ........... 6:50 അനുസരിച്ച് പൂരിപ്പിക്കുക?
- മരിക്കുകയില്ല
പിതാക്കന്‍മാര്‍ മന്നാ ഭക്ഷിച്ചു, എങ്കിലും മരിച്ചു. അതുപോലെ യല്ല ഈ അപ്പം. ഇതു ഭക്ഷിക്കുന്നവര്‍ ........... 6:58 അനുസരിച്ച് പൂരിപ്പിക്കുക?
- എന്നേക്കും ജീവിക്കും
തന്റെ ശരീരം നമുക്ക് ഭക്ഷണമായിത്തരാന്‍ ഇവന് എങ്ങനെ കഴിയും എന്നു ചോദിച്ച് തര്‍ക്കമുണ്ടായത് ആര്‍ക്കിടയിലാണ്?
- യഹൂദര്‍ക്കിടയില്‍ (6:52)