LOGOS QUIZ

സാമുവൽ [ആമുഖം]

പാർട് - 02

Sathyadeepam
  • ദാവീദിന്റെ പുത്രന്റെ പേര്?

    - അബ്‌സലോം

  • ദാവീദിന്റെ സിംഹാസനം തട്ടിയെടുക്കാന്‍ ശ്രമിച്ചത്‌ ആരെല്ലാം?

    - സാവൂളിന്റെ മകന്‍ ഇഷ്ബാലും സ്വന്തം മകന്‍ അബ്‌സലോമും

  • ബാഹ്യശത്രുക്കളായ ആരെയെല്ലാം തോല്‍പ്പിച്ചാണ് ദാവീദ് രാജ്യത്ത് സമാധാനം സ്ഥാപിച്ചത്?

    - ഫിലിസ്ത്യര്‍, അമലേക്യര്‍, മൊവാബിയര്‍, എദോമ്യര്‍, എന്നിവരെ

  • ബാഹ്യശത്രുക്കളായ ഫിലിസ്ത്യര്‍, അമലേക്യര്‍, മൊവാബിയര്‍, എദോമ്യര്‍ എന്നിവരെ തോല്‍പ്പിച്ച് ദാവീദ് രാജ്യത്ത് സ്ഥാപിച്ചത് എന്ത്?

    - സമാധാനം

  • രാജ്യത്ത് സമാധാനം സ്ഥാപിച്ചത് ആര്?

    - ദാവീദ്

  • എവിടെയാണ് ഐശ്വര്യം കളിയാടിയത്?

    - ഇസ്രായേലില്‍

  • ഐശ്വര്യം കൈവന്നപ്പോള്‍ ദാവീദ് ആഗ്രഹിച്ചത് എന്ത്?

    - കര്‍ത്താവിന് ഒരു ആലയം പണിയാന്‍

  • ഐശ്വര്യം കൈവന്നപ്പോള്‍ കര്‍ത്താവിന് ഒരു ആലയം പണിയാന്‍ ആഗ്രഹിച്ചത് ആര്?

    - ദാവീദ്

  • ദാവീദ് കര്‍ത്താവിന് ഒരു ആലയം പണിയാന്‍ ആഗ്രഹിച്ചപ്പോള്‍ കര്‍ത്താവ് ആര് വഴിയാണ് അതു വിലക്കിയത്?

    - നാഥാന്‍ പ്രവാചകന്‍ വഴി

  • നാഥാന്‍ വഴി കര്‍ത്താവ് ദാവീദിന് നല്‍കിയ വാഗ്ദാനം എന്ത്?

    - ദാവീദിന്റെ സിംഹാസനം എന്നേക്കും നിലനില്‍ക്കുമെന്ന വാഗ്ദാനം

  • വരാനിരിക്കുന്ന രക്ഷകന്‍ ദാവീദിന്റെ പുത്രനായിരിക്കുമെന്ന വിശ്വാസത്തിന്റെ ഉറവിടം എന്താണ്?

    - ദാവീദിന്റെ സിംഹാസനം എന്നേക്കും നിലനില്‍ക്കും എന്ന വാഗ്ദാനം

  • ദാവീദ് എങ്ങനെയുള്ള രാജാവ് ആയിരുന്നു?

    - നീതിനിഷ്ഠനായ

  • നീതിനിഷ്ഠനായ രാജാവായിരുന്നു എങ്കിലും എന്താണ് ദാവീദിന്റെ ജീവിതത്തില്‍ ഉണ്ടായത്?

    - ബലഹീനതയുടെ നിമിഷങ്ങള്‍

  • ആരുടെ ജീവിതത്തിലാണ് ബലഹീനതയുടെ നിമിഷങ്ങള്‍ ഉണ്ടായത്?

    - ദാവീദിന്റെ

  • ഊറിയായുടെ ഭാര്യ?

    - ബത്‌ഷെബാ

  • ഊറിയായുടെ ഭാര്യയായ ബത്‌ഷെബായെ സ്വന്തമാക്കാന്‍ ദാവീദ് കാട്ടിയ വന്‍ചതി ആരുടെ ശക്തമായ വിമര്‍ശനത്തിന് വിഷയമായി?

    - നാഥാന്റെ

  • നാഥാന്റെ ശക്തമായ വിമര്‍ശനത്തിനു വിധേയനായി തെറ്റു മനസ്സിലാക്കിയ ദാവീദ് എന്ത് ചെയ്തു?

    - ഉള്ളുരുകി അനുതപിച്ചു

  • ദാവീദിന് ബത്‌ഷെബായില്‍ ജനിച്ച പുത്രന്‍?

    - സോളമന്‍

  • സോളമന്റെ മാതാപിതാക്കന്മാര്‍ ആരെല്ലാം?

    - ദാവീദും ബത്‌ഷെബായും

  • ദാവീദിന് ശേഷം കിരീടവകാശിയായി തീര്‍ന്നത് ആര്?

    - സോളമന്‍

  • ദൈവഹിതത്തിന് വിരുദ്ധമായി ദാവീദ് ചെയ്തത് എന്ത്?

    - ജനസംഖ്യയെടുത്തു

  • ദൈവഹിതത്തിനു വിരുദ്ധമായി ജനസംഖ്യ എടുത്തതിന് ദാവീദിനു കിട്ടിയ ശിക്ഷ എന്ത്?

    - മഹാമാരി

  • മഹാമാരി ശിക്ഷയായി ലഭിക്കാന്‍ കാരണമെന്ത്?

    - ദൈവഹിതത്തിന് വിരുദ്ധമായി ജനസംഖ്യ എടുത്തതുകൊണ്ട്

  • സാമുവല്‍ രണ്ടാം പുസ്തകത്തിന്റെ അവസാനഭാഗത്ത് കാണുന്ന ദാവീദിന്റെ യാചന എന്ത്?

    - മഹാമാരിയില്‍ നിന്നു ജനത്തെ രക്ഷിക്കണമേ

എഫ്‌സിആർഎ ഭേദഗതി ബിൽ: ഇന്ത്യ-യു.എസ് ബന്ധത്തിൽ പ്രത്യാഘാതമുണ്ടാകുമെന്ന് യു.എസ് കോൺഗ്രസ് അംഗം

കടല്‍ ക്ഷോഭത്തില്‍പെടുന്നവര്‍ക്കായുള്ള തിരച്ചില്‍ കാര്യക്ഷമമാക്കണം: കെസിബിസി

വിശുദ്ധ ഡോമിനിക്ക് ഗസ്മാന്‍  (1170-1221) : ആഗസ്റ്റ് 8

സത്യദീപം ചരിത്രം

സംവാദങ്ങൾ സാധ്യമാക്കിയ വാരിക