LOGOS QUIZ

സാമുവൽ - Chap 01 [1 of 3]

Sathyadeepam
  • 1സാമുവലിന്റെ പുസ്തകം ഒന്നാം അധ്യായത്തിൽ എത്ര വാക്യങ്ങൾ ഉണ്ട്?

    - 28 വാക്യങ്ങൾ

  • സാമുവലിന്റെ പുസ്തകം ഒന്നാം അദ്ധ്യായത്തിൽ എത്ര ശീർഷക ങ്ങൾ ഉണ്ട്?

    - ഒരു ശീർഷകം - സാമുവലിന്റെ ജനനം

  • എല്ക്കാന ഏതു വംശജൻ ആയിരുന്നു?

    - സൂഫ് (1:1)

  • എല്ക്കാന എവിടത്തു കാരനായിരുന്നു?

    - എഫ്രായിം മലനാട്ടിലെ റാമാത്തായീം (1:1)

  • എല്ക്കാനയുടെ പിതാവ്?

    - യറോഹാം (1:1)

  • യറോഹാമിന്റെ പിതാവ്?

    - എലിഹു (1:1)

  • എലിഹുവിന്റെ പിതാവ്?

    - തോഹു (1:1)

  • തോഹുവിന്റെ പിതാവ്?

    - എഫ്രായിംകാരനായ സൂഫ് (1:1)

  • ഏൽക്കാനയ്ക്ക് എത്ര ഭാര്യമാർ ഉണ്ടായിരുന്നു?

    - 2 പേർ (1:2)

  • എൽക്കാനയുടെ ഭാര്യമാർ ആരെല്ലാം?

    - ഹന്നായും, പെനിന്നായും

  • എൽക്കാന ആരെ ആരാധിക്കാനും അവിടുത്തേക്ക് ബലി യർപ്പിക്കുവാനുമായി വർഷം തോറും ഷിലോയിലേക്ക് പോകുമായിരുന്നത്?

    - സൈന്യങ്ങളുടെ കർത്താവിനെ (1:3)

  • എൽക്കാന സൈന്യങ്ങളുടെ കർത്താവിനെ ആരാധിക്കാനും അവിടത്തേക്ക് ബലിയർപ്പിക്കുവാനുമായി വർഷംതോറും തന്റെ പട്ടണത്തിൽ നിന്നും എവിടെയ്ക്കാണ് പോകുമായിരുന്നത്?

    - ഷീലോയിലേക്ക് (1:3)

  • ഏലിയുടെ പുത്രന്മാർ ആരെല്ലാം?

    - ഹോഫ്നിയും, ഫിനഹാസും (1:3)

  • ഏലിയുടെ പുത്രന്മാരായ ഹോഫ്നിയും, ഫിനഹാസും ആരായിരുന്നു?

    - ഷിലോയിലെ കർത്താവിന്റെ പുരോഹിതന്മാർ (1:3)

  • എൽക്കാന തന്റെ ഭാര്യ പെനിന്നായ്ക്കും അവളുടെ പുത്രന്മാർക്കും പുത്രിമാർക്കും ഓഹരി കൊടുത്തിരുന്നത് എപ്പോൾ?

    - ബലിയർപ്പിക്കുന്ന ദിവസം (1:4)

  • ഹന്നായെ കൂടുതൽ സ്നേഹിച്ചിരുന്നെങ്കിലും അവൾക്ക് എന്തു മാത്രമാണ് ഓഹരിയായി എൽക്കാന നൽകിയിരുന്നത്?

    - ഓഹരിയുടെ ഒരംശം മാത്രം (1.5)

  • എൽക്കാന തന്റെ ഭാര്യയായ ഹന്നായ്ക്ക് ഓഹരിയുടെ ഒരംശം മാത്രമേ നൽകിയിരു ന്നുള്ളൂ കാരണമെന്ത്?

    - എന്തെന്നാൽ കർത്താവ് അവളെ വന്ധ്യയാക്കിയിരുന്നു (1:5)

  • വന്ധ്യത നിമിത്തം ഹന്നായെ വേദനിപ്പിച്ചിരുന്നത് ആര്?

    - സപത്നി പെനിന്ന (1:6)

  • ആണ്ടുതോറും കർത്താവിന്റെ ഭവനത്തിലേക്ക് പോയി രുന്നപ്പോഴൊക്കെ ഹന്നായെ പ്രകോപിച്ചുകൊണ്ടിരുന്നത് ആരാണ്?

    - പെനീന്ന (1:7)

  • ആണ്ടുതോറും കർത്താവിന്റെ ഭവനത്തിലേക്ക് പോയിരു ന്നപ്പോഴൊക്കെ തന്നെ പ്രകോപിച്ചതിനാൽ ഹന്ന എന്ത് ചെയ്തു?

    - ഹന്ന കരയുകയും ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്തു (1:7)

“അസ്സീസിയിലെ പൂക്കി”: വെള്ളിത്തിരയിലെ ഫ്രാൻസിസിനെ വായിച്ച് യുവജനങ്ങൾ

ടി. പദ്മനാഭൻ പറയാനുള്ളത് ആർജവത്തോടെ പറയുന്ന എഴുത്തുകാരൻ: വി.ഡി. സതീശൻ

വിശുദ്ധ ലോറന്‍സ് (258) : ആഗസ്റ്റ് 10

വിശുദ്ധ തെരേസ ബനഡിക്ത്ത (വിശുദ്ധ എഡിത്ത് സ്റ്റെയിന്‍) (1891-1942) : ആഗസ്റ്റ് 9

സാമുവൽ [ആമുഖം]