LOGOS QUIZ

ഗലാത്തിയ - Chapter 2 [3of3]

Sathyadeepam
  1. അവനോടൊത്ത് കപടമായി പെരുമാറിയത് ആരെല്ലാമാണ്?

    - ബാക്കി യഹൂദന്മാര്‍

  2. അവരുടെ കാപട്യത്താല്‍ ആര് പോലും വഴിതെറ്റിക്കപ്പെട്ടു?

    - ബാര്‍ണബാസ് (2:13)

  3. അവരുടെ പെരുമാറ്റം എങ്ങിനെയുള്ളതായിരുന്നു എന്നാണ് പൗലോസ് പറയുന്നത്?

    - സുവിശേഷസത്യവുമായി പൊരുത്തപ്പെടാത്ത പെരുമാറ്റമായിരുന്നു, അവരുടേത്.

  4. ആരുടെ പെരുമാറ്റമാണ് സുവിശേഷ സത്യവുമായി പൊരുത്തപ്പെടാത്തത്?

    - കേപ്പായുടേയും അവനോടൊപ്പമുള്ള ബാക്കി യഹൂദന്മാരുടേയും

  1. പൗലോസ് കേപ്പായോട് എന്താണ് പറഞ്ഞത്?

    - യഹൂദനായ അവന്‍ വിജാതീയനെപ്പോലെ ജീവിച്ചാല്‍ യഹൂദരെപ്പോലെ ജീവിക്കുവാന്‍ വിജാതീയരെ പ്രേരിപ്പിക്കുവാന്‍ എങ്ങനെ സാധിക്കും? (2:14)

  2. തങ്ങള്‍ എങ്ങിനെ ജനിച്ചവരാണെന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?

    - യഹൂദരായി ജനിച്ചവരാണ്

  3. ഒരുവന്‍ നീതികരിക്കപ്പെടുന്നത് എങ്ങിനെ?

    - യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ (2:15)

  4. ഒരുവന്‍ എന്തിലൂടെ നീതികരിക്കപ്പെടുന്നില്ല എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?

    - നിയമത്തിന്റെ അനുഷ്ഠാനങ്ങളിലൂടെ ഒരുവനും നീതികരിക്കപ്പെടുന്നില്ല.

  1. നാംതന്നെയും യേശുക്രിസ്തുവില്‍ വിശ്വസിച്ചത് എന്തിനുവേണ്ടിയായിരുന്നു?

    - ക്രിസ്തുവിലുള്ള വിശ്വാസംവഴി നീതികരിക്കപ്പെടേണ്ടതിന് (2:16)

  2. ക്രിസ്തുവില്‍ നീതികരിക്കപ്പെടാനുള്ള പരിശ്രമത്തില്‍ നമ്മള്‍ ആരായി കാണപ്പെട്ടു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?

    - പാപികളായി കാണപ്പെട്ടു

  3. ക്രിസ്തുവിനെ എന്തിന്റെ ശുശ്രൂഷകനായി കാണരുത് എന്നാണ് പൗലോസ് പറയുന്നത്?

    - പാപത്തിന്റെ ശുശ്രൂഷകനായി

  4. ഞാന്‍ നിശിപ്പിച്ചവ ഞാന്‍തന്നെ പണിതുയര്‍ത്തുന്നതുവഴി ഞാന്‍ എന്തു ചെയ്യുകയാണെന്നാണ് അദ്ദേഹം പറയുന്നത്?

    - അതിക്രമം കാണിക്കുകയാണ് (2:18)

  1. ദൈവത്തിനായി ജീവിക്കേണ്ടതിന് നിയമത്തിലൂടെ എന്തു ചെയ്തെ ന്നാണ് പൗലോസ് പറയുന്നത്?

    - ദൈവത്തിനായി ജീവിക്കേണ്ടതിന് നിയമത്തിലൂടെ നിയമത്തിന് മൃതനായി (2:19)

  2. താന്‍ ആരോടുകൂടെ ക്രൂശിതനായിരിക്കുന്നു എന്നാണ് ശ്ലീഹാ പറയുന്നത്?

    - ക്രിസ്തുവിനോടുകൂടെ (2:20)

  3. ഇനിമുതല്‍ ആരാണ് പൗലോസില്‍ ജീവിക്കുന്നത്?

    - ക്രിസ്തു (2:20)

  4. തന്റെ ഇപ്പോഴത്തെ ഐഹികജീവിതം എങ്ങിനെയുള്ളതാണെന്നാണ് അദ്ദേഹം പറയുന്നത്?

    - തന്നെ സ്നേഹിക്കുകയും തനിക്കുവേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിക്കുകയും ചെയ്ത ദൈവപുത്രനില്‍ വിശ്വിച്ചുകൊണ്ടുള്ള ജീവിതം.

  1. ആരുടെ കൃപയാണ് പൗലോസ് നിരാകരിക്കാത്തത്?

    - ദൈവത്തിന്റെ കൃപ

  2. ക്രിസ്തുവിന്റെ മരണത്തിന് എങ്ങനെയെങ്കില്‍ നീതികരണമില്ലെന്നാണ് പൗലോസ് പറയുന്നത്?

    - നിയമത്തിലൂടെയാണ് നീതി കൈവരുന്നതെങ്കില്‍ ക്രിസ്തുവിന്റെ മരണത്തിന് നീതികരണമില്ല

  3. ക്രിസ്തുവിന്റെ മരണത്തിന് നീതികരണമില്ലാതാകുന്നത് എപ്പോഴാണ്?

    - നിയമത്തിലൂടെയാണ് നീതി കൈവരുന്നതെങ്കില്‍ (2:21)

വിശുദ്ധ പൊളിക്കാര്‍പ്പ് (2-ാം നൂറ്റാണ്ട്) : ഫെബ്രുവരി 23

വിശുദ്ധ മാര്‍ഗരറ്റ് കൊര്‍ട്ടോണ (1247-1297) : ഫെബ്രുവരി 22

ക്രൈസ്തവ പഠനറിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകള്‍ പ്രഹസനം: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

ഗലാത്തിയ - Chapter 2 [2of3]

സണ്‍ഷൈന്‍ ഹോം ഭവന നിര്‍മ്മാണ പദ്ധതി ആദ്യ വീടിന്റെ താക്കോല്‍ ദാനം നടത്തപ്പെട്ടു