പൗലോസ് ഗലാത്തിയാക്കാര്‍ക്ക് എഴുതിയ ലേഖനത്തിന്റെ രണ്ടാം അധ്യായത്തില്‍ ആകെ എത്ര വാക്യങ്ങളുണ്ട്?
- 21 വാക്യങ്ങള്‍
ഈ അധ്യായത്തിന് എത്ര തലക്കെട്ടുകളാണ് ഉള്ളത്?
- മൂന്ന് തലക്കെട്ടുകള്‍
എത്ര വര്‍ഷങ്ങള്‍ക്കുശേഷമാണ് പൗലോസ് വീണ്ടും ജറുസലേ മിലേക്ക് പോകുന്നത്?
- പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം
പതിനാലു വര്‍ഷങ്ങള്‍ക്കുശേഷം പൗലോസ് ആരോടൊപ്പമാണ് ജറുസലേമിലേക്ക് പോയത്?
- ബാര്‍ണബാസിനോടൊപ്പം
പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം ബാര്‍ണബാസിനോടൊപ്പം പൗലോസ് എങ്ങോട്ടാണ് പോയത്?
- ജറുസലേമിലേക്ക്
ജറുസലേമിലേക്ക് പോകുമ്പോള്‍ ആരെക്കൂടി പൗലോസ് കൊണ്ടുപോയിരുന്നു?
- തീത്തോസിനെ
എന്തനുസരിച്ചാണ് പൗലോസ് ജറുസലേമിലേക്ക് പോയത്?
- ഒരു വെളിപാട് അനുസരിച്ച് (2:2)
ജറുസലേമിലെ പ്രധാനികളുടെ മുന്‍പില്‍ പൗലോസ് എന്താണ് അവതരിപ്പിച്ചത്?
- പൗലോസ് വിജാതീയരുടെ ഇടയില്‍ പ്രസംഗിക്കുന്ന സുവിശേഷം സ്വകാര്യമായി അവതരിപ്പിച്ചു (2:2)
വിജാതീയരുടെ ഇടയില്‍ പ്രസംഗിക്കുന്ന സുവിശേഷം പൗലോസ് ആരുടെ മുന്‍പിലാണ് സ്വകാര്യമായി അവതരിപ്പിച്ചത്?
- ജറുസലേമിലെ പ്രധാനികളുടെ മുന്‍പില്‍
പൗലോസ് ഇപ്രകാരം ചെയ്തത് എന്തിനുവേണ്ടിയായിരുന്നു?
- താന്‍ ഓടുന്നതും ഓടിയതും വ്യര്‍ത്ഥമാകാതിരിക്കാന്‍ (2:2)
പൗലോസിനോടുകൂടെ ഉണ്ടായിരുന്ന ഗ്രീക്കുകാരന്‍ ആരാണ്?
- തീത്തോസ്
ഗ്രീക്കുകാരനായിരുന്നിട്ടും തീത്തോസിനെ എന്തിന് നിര്‍ബന്ധിച്ചില്ല എന്നാണ് പൗലോസ് പറയുന്നത്?
- പരിച്ഛേദനത്തിന്
എന്നാല്‍ തങ്ങള്‍ക്കിടയില്‍ രഹസ്യത്തില്‍ ആര് കടന്നുകൂടി എന്നാണ് പൗലോസ് പറയുന്നത്?
- വ്യാജ സഹോദരന്മാര്‍
അവര്‍ എങ്ങിനെയാണ് പൗലോസിനും കൂട്ടര്‍ക്കുമിടയില്‍ കടന്നുകൂടിയത്?
- യേശുക്രിസ്തുവിലുള്ള തങ്ങളുടെ സ്വാതന്ത്ര്യത്തെ ചൂഷണം ചെയ്തുകൊണ്ട്
യേശുക്രിസ്തുവിലുള്ള പൗലോസിന്റെയും കൂട്ടരുടെയും സ്വാതന്ത്ര്യത്തെ ചൂഷണം ചെയ്തുകൊണ്ട് കടന്നുകൂടിയ വ്യാജസഹോദരന്മാരുടെ ഉദ്ദേശ്യം എന്തായിരുന്നു?
- പൗലോസിനേയും ഒപ്പമുള്ളവരേയും അടിമത്തത്തില്‍ കൊണ്ടെത്തിക്കുക (2:4)
"അവര്‍ക്ക് ഞങ്ങള്‍ നിമിഷനേരത്തേക്ക് പോലും വശപ്പെട്ടില്ല" (2:5) ആര്‍ക്ക് വശപ്പെട്ടില്ല എന്നാണ് പൗലോസ് പറയുന്നത്?
- വ്യാജ സഹോദരന്മാര്‍ക്ക്
എന്തുകൊണ്ടാണ് വശപ്പെടാതിരുന്നത്?
- അത് സുവിശേഷത്തിന്റെ സത്യം എല്ലാവര്‍ക്കുമായി നിലനിറുത്തുന്നതിനുവേണ്ടി
സുവിശേഷത്തിന്റെ സത്യം നിലനിറുത്തേണ്ടിയിരുന്നതുകൊണ്ട് തങ്ങള്‍ ആര്‍ക്ക് വശപ്പെട്ടില്ല എന്നാണ് പൗലോസ് പറയുന്നത്?
- വ്യാജ സഹോദരന്മാര്‍ക്ക്
വ്യാജ സഹോദരന്മാര്‍ എങ്ങനെയുള്ളവര്‍ ആണെന്നാണ് പൗലോസ് പറയുന്നത്?
- തങ്ങള്‍ എന്തോ ആണെന്ന് ഭാവിക്കുന്നവര്‍