കഥകള്‍ / കവിതകള്‍

തോമസിന്നവിശ്വാസം

ഡോ. ജോര്‍ജ് ഇരുമ്പയം

ഇല്ല സംശയം തെല്ലും

തോമസിന്നവിശ്വാസം

ഹൃത്തിൽ നിന്നാവിർഭാവം

പൂണ്ടതാണെന്നുള്ളതിൽ

* ചിന്തകൻ കലാകാരൻ

തോമസിൻ മനം, മൃത-

നുയിർത്തെഴുന്നുൾക്കൊള്ളുവാൻ

ചേറ്റുമേ വഴങ്ങീലാ

* ശീലമേലിരുന്നവൻ

ശിലതൻ കാഠിന്യത്തോ-

ടെതിർക്കും നേരം ചൊന്നാൻ

യേശുവെ ദർശിക്കയു-

മവന്റെ മുറിവിലെൻ

വിരൽ ചേർക്കയും ചെയ്താൽ

വിശ്വാസം സുനിശ്ഛിതം!

രാത്രിയിലവർ കൂട്ടം

കൂടിയങ്ങിരിക്കവേ

യേശു വന്നവർ മധ്യേ

നിന്നുകൊണ്ടവിശ്വാസി

ശിഷ്യനെ വിളിച്ചവ-

ന്നംഗുലിപിടിച്ചുതൻ

മുറിവിൽ കടത്തുമ്പോൾ

മമകർത്താവും ദൈവം

താനുമെന്നവൻ വിറ

പൂണ്ടുകൊണ്ടുരിയാടി.

കണ്ടതുകൊണ്ടല്ലോ, നീ

വിശ്വസിച്ചെന്നാൽ ഭാഗ്യം

കാണാതെ വിശ്വസിപ്പോർ-

ക്കെന്നുടൻ തിരുമൊഴി!

ദൈവവിശ്വാസം, കാണാ-

താകയാൽ ഭാഗ്യം നേടും

നമ്മളെന്നന്തർനാദം!

യേശുവേ കനിഞ്ഞാലും.

* തോമസ് കലാകാരനായിരുന്നെന്നു വാൾതോർത്ത

* വാൾതോർത്ത

വിശുദ്ധ ജോണ്‍ ക്രിസോസ്തം (349-407) : സെപ്തംബര്‍ 13

പ്രളയ ദുരിതാശ്വാസം ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കി

ലിയോ പാപ്പയുടെ ആദ്യ ചാക്രിക ലേഖനത്തിന്റെ ഔദ്യോഗിക മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു

കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൻ്റെ വിശ്വാസ ചരിത്രവും പൈതൃകവും

ജോൺ പുത്തേഴത്ത് അനുസ്മരണം കൊച്ചിയിൽ