സിറിയക് വർക്കി
ദിനസരികുറിപ്പുകളിലൂടെ വലിച്ചിഴക്കപ്പെട്ടും
പ്രണയവും പ്രതീക്ഷയും തിരിച്ചെടുക്കപ്പെട്ടും
അരുമയുടെ അക്ഷരപ്പിഴയിൽ നേർക്കാഴ്ച തിരഞ്ഞും
വംശവൃക്ഷത്തിലെ ശാപ വേതാളത്തെ ചുമന്നും
ജ്ഞാന സുഷുപ്തിയിലമ്പേറ്റന്ധനായും
ലഹരിയുടെ ഓട്ടക്കുടങ്ങളിൽ പകയുടെ പല്ലു കൊഴിച്ചും
കനാവു കൊയ്ത നിലങ്ങളിൽ കാലാ പെറുക്കിയും
കാലത്തിൽ നിന്നു കഥാപാത്രത്തിലേക്കു ചുരമിറങ്ങിയും
തന്ത്രം മറന്നും ആയുധമൊഴിഞ്ഞും
സ്മൃതിയറയിൽ കള്ളപ്പൂച്ച കൊതികരഞ്ഞും
വെയിലരണ്ട വീഥിയിലൊടിയന്റെ ലാക്കറിഞ്ഞും
ജരയിൽ നൂൽ വിളുമ്പിൽ ബൊമ്മയാടുന്നിവൻ