വരികള്‍ക്കിടയില്‍

ട്രംപിന്റെ തിരിച്ചുവരവില്‍ അമേരിക്ക ലോകത്തെ വെറുപ്പിക്കുമോ?

മുണ്ടാടന്‍ കെ.
  • മുണ്ടാടന്‍

അമേരിക്കയുടെ 47-ാമത്തെ പ്രസിഡണ്ടായി ഡോണാള്‍ഡ് ട്രംപ് രണ്ടാം ഘട്ടം തിരിച്ചു വന്നപ്പോള്‍ അതിന്റെ ധനാത്മകവും നിഷേധാത്മക വുമായ പ്രതികരണം ലോകത്തിലെങ്ങും അലയടിച്ചു. അമേരിക്കയില്‍ നിന്നും ഏതാനും ഇന്ത്യാക്കാരെ കൈവിലങ്ങും കാല്‍വിലങ്ങുമായി ഇവിടേക്കു തിരിച്ചയപ്പോള്‍ മോദി സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും പ്രതികരണങ്ങളും വളരെ തണുത്തതായിരുന്നു. മോദിയുടെ ഇന്ത്യയും മറ്റു രാജ്യങ്ങളും ട്രമ്പിനെ ഭയഭക്തി ബഹുമാനത്തോടെ യാണ് നോക്കി കാണുന്നത്. ഉള്ളില്‍ നീരസ മുണ്ടെങ്കിലും മറ്റു പല കാര്യങ്ങളും ഓര്‍ത്ത് അവര്‍ മൗനം ഭജിക്കുകയാണ്.

ട്രംപിന്റെ പോക്ക് അപകടത്തിലേക്കാണെന്ന ചിന്ത അമേരിക്കക്കാരുടെ പോലും ഉറക്കം കെടുത്തുന്നു. അത്രയ്ക്ക് ധാര്‍ഷ്ട്യത്തോടെയാണ് ട്രംപിന്റെ ആദ്യത്തെ പ്രസ്താവനകളൊക്കെ. കാനഡയെ അമേരിക്കയിലെ

ഒരു സംസ്ഥാനമാക്കാം ഗാസയെ ലോകോത്തര ടൂറിസ്റ്റ് കേന്ദ്രമാക്കാം എന്നൊക്കെയുള്ള ജല്പനങ്ങള്‍ പുലമ്പിയ ട്രംപിന് അധികാരത്തിന്റെ ധാര്‍ഷ്ട്യം തലയ്ക്കുപിടിച്ചിട്ടുണ്ടോ എന്നു പലരും സംശയിക്കുന്നു.

ഇനി അമേരിക്കയുടെ രാജ്യാന്തര പോളിസികളെല്ലാം നിശ്ചയിക്കുന്നത് ഈ ബിസിനസ്സ് ''ടൈക്കൂണ്‍''സാകുമെന്ന വിമര്‍ശനം ഇതിനകം ശക്തമാണ്. മസ്‌ക്, സക്കര്‍ബര്‍ഗ്, ബെസോസ് എന്നീ മൂന്നു ശതകോടിശ്വരന്മാരുടെ ഒന്നിച്ചുള്ള സമ്പത്ത് ഒരു ട്രില്യന്‍ യു എസ് ഡോളറിനു മുകളിലാണ്.

സാമ്പത്തികമായി അമേരിക്കയെ മുമ്പോട്ടു കൊണ്ടുപോകാന്‍ മറ്റു രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലെത്തുന്ന ഉരുക്ക്, അലൂമിനിയം തുടങ്ങിയവയ്ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമുത്തുമെന്ന പ്രസ്താവനയും അമേരിക്കയില്‍ നിയമാനുസൃതമല്ലാതെ താമസിക്കുന്ന കുടിയേറ്റക്കാരെ പുറത്താക്കുന്ന രീതികളുമെല്ലാം ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യത്തിന്റെ ആദര്‍ശങ്ങളെയും മനുഷ്യാവകാശ മൂല്യങ്ങളെയും കാറ്റില്‍ പറത്തുമോ എന്ന ഭയം ജനാധിപത്യത്തെ സ്‌നേഹിക്കുന്ന ലോകപൗരന്മാരുടെ ആശങ്കയായി മാറികഴിഞ്ഞു.

നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അമേരിക്കയുടെയും ലോകത്തിന്റെയും സാമൂഹിക സാമ്പത്തിക രാഷ്ട്രിയ രംഗത്തു വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ട്രംപിസത്തിന്റെ പശ്ചാത്തലത്തിലുമാണ് 2025 ജനുവരി 20 ന് വാഷിംഗ്ടണ്ണിലെ ''റോറ്റുന്‍ഡ കാപ്പിറ്റോളില്‍'' (Captiol Rotunda) ഡോണാള്‍ഡ് ട്രംപ് ശക്തനായ അമേരിക്കന്‍ പ്രസിഡണ്ട് എന്ന ഖ്യാതിയോടെ അധികാര കസേരയിലെത്തുന്നത്. പതിവിനു വിപരിതമായി ആ സ്ഥാനാരോഹണ ചടങ്ങില്‍ ലോകം ശ്രദ്ധിച്ചത് അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ടവരും അതിസമ്പന്നരുമായ അതിഥി കളെയാണ്. ടെസ്‌ല, സപെയ്‌സ് ഏക്‌സ് സി ഇ ഒ എലോന്‍ മസ്‌ക്, മെറ്റ സി ഇ ഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ്, അല്‍ഫബെറ്റ് സി ഇ ഒ സുന്ദര്‍ പിച്ചൈ, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് എന്നിവരായിരുന്നു ഏറ്റവും പ്രധാനപ്പെട്ട സീറ്റുകളില്‍. ചരിത്രത്തിലാദ്യമാണ് അമേരിക്കന്‍ പ്രസിഡണ്ടിന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ മുന്‍നിരയില്‍ ലോകത്തിലെ ഏറ്റവും സമ്പന്നരായവരുടെ സാന്നിധ്യം കാണപ്പെടുന്നത്. ട്രംപിന്റെ അമേരിക്കയെ ഇനി ഭരിക്കുന്നത് ലോകത്തിലെ ഏറ്റവും സാമ്പത്തിക ശക്തികളായ ബിസിനസ്സുകാരായിരിക്കും എന്ന സൂചനയാണ് ഇത്. ഇനി അമേരിക്കയുടെ രാജ്യാന്തര പോളിസികളെല്ലാം നിശ്ചയിക്കുന്നത് ഈ ബിസിനസ്സ് ''ടൈക്കൂണ്‍''സാകുമെന്ന വിമര്‍ശനം ഇതിനകം ശക്തമാണ്. മസ്‌ക്, സക്കര്‍ബര്‍ഗ്, ബെസോസ് എന്നീ മൂന്നു ശതകോടിശ്വരന്മാരുടെ ഒന്നിച്ചുള്ള സമ്പത്ത് ഒരു ട്രില്യന്‍ യു എസ് ഡോളറിനു മുകളിലാണ്. പക്ഷേ, 2009 മുതല്‍ അമേരിക്കയിലെ ഫെഡറല്‍ മിനിമം കൂലി മാറ്റമി ല്ലാതെ തുടരുകയും ചെയ്യുന്നു.

മുന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ തന്റെ ഒരു പ്രസംഗത്തില്‍ വരാനിരിക്കുന്ന രണ്ടാം ട്രംപിന്റെ ഭരണത്തില്‍ അധികാരം ആരുടെ കൈയിലായി രിക്കും എന്നതിനെ വിശേഷിപ്പിച്ചത് ''ടെക് ഇന്‍ഡസ്ട്രിയല്‍ കോംപ്ലെക്‌സ്'' (Tec Industrial Complex) എന്നായിരുന്നു.

1961-ല്‍ ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഐസോനവര്‍ സ്ഥാനമൊഴിഞ്ഞ പ്പോള്‍ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞ, ഇനി വരുന്നത് 'Military Industrial Complex' ന്റെ ഭരണമാണെന്നതിന്റെ തുടര്‍ച്ചയാണ് ബൈഡന്റെ പ്രസ്താവന.

തൊഴിലിന്റെ സ്വാഭാവം, തൊഴിലാളികളുടെ സമത്വം, തൊഴിലിന്റെയും തൊഴിലാളി കളുടെയും വൈവിധ്യങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്ന

DEI (Diversity, Equity, Inclusion and Accessiblity) ഈ പോളിസിയാണ് അമേരിക്കയെ എല്ലാ രാജ്യക്കാര്‍ക്കും എല്ലാ വര്‍ഗക്കാര്‍ക്കും പ്രിയം നിറഞ്ഞ രാജ്യമാക്കിയത്. പക്ഷേ ട്രംപ്

ഈ പോളിസിയോട് അത്ര പ്രതിപത്തിയുള്ള വ്യക്തിയല്ല. ട്രംപിന്റെ അമേരിക്കയില്‍ ഇനി ആണും പെണ്ണും മാത്രമേ ഉള്ളൂ, ട്രാന്‍സ് ജെന്‍ഡേഴ്‌സിന് ഇടമുണ്ടാകില്ല, വെളുത്തവരും കറുത്തവരും എന്ന വേര്‍തിരിവും തിരിച്ചുവരാം. പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള വിടവ് വര്‍ധിക്കാം.

  • ഫുള്‍സ്റ്റോപ്പ്

എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും കാരുണ്യവും, മനുഷ്യാവകാശ മൂല്യങ്ങളും ധാരാളമായി ഒഴുകുന്നതുമായ അമേരിക്കയെയാണ് എല്ലാവര്‍ക്കും ഇഷ്ടം. സ്ഥാനാരോഹണത്തിന്റെ പ്രാര്‍ഥനാ ശുശ്രൂഷയില്‍ വാഷിംഗ്ടണ്ണിലെ എപ്പിസ്‌കോപ്പല്‍ സഭയയുടെ ബിഷപ് മരിയാന്‍ ബുഡേ ട്രംപിനോട് പരസ്യമായി പറഞ്ഞത്, ''അങ്ങയുടെ വരവില്‍ പലരും ഭയത്തിലാണ്. അവരുടെ ഭയമകറ്റുക. കുടിയേറ്റക്കാര്‍ കുറ്റവാളികളല്ല, അവര്‍ നമ്മുടെ നല്ല അയല്‍ക്കാരാണ്. അവര്‍ ഉള്‍ക്കൊള്ളുന്ന മതസമൂഹങ്ങളിലെ ഏറ്റവും വിശ്വസ്തരായ അംഗങ്ങളാണ്''. ട്രംപിന് പക്ഷേ ഈ ഉപദേശം അത്ര പിടിച്ചില്ല എന്നാണ് വാര്‍ത്ത.

ജീവിതകഥ

ക്രിസ്തുവിന്റെ സുഹൃത്തുക്കളായതിനാല്‍ വൈദികര്‍ സന്തോഷമുള്ളവരായിരിക്കണം : ലിയോ മാര്‍പാപ്പ

ദമാസ്‌കസ്: കൂട്ട മൃതസംസ്‌കാരത്തിന് പാത്രിയര്‍ക്കീസുമാര്‍ നേതൃത്വം നല്‍കി

ക്ഷമയും പരസ്പര വിശ്വാസവും സഭയില്‍ ഐക്യം വളര്‍ത്തുന്നു

ഗ്രഹാം സ്റ്റെയിന്‍സ് കേസിലെ പ്രതി ക്രൈസ്തവവിശ്വാസം സ്വീകരിച്ചു