നീതി ജലം പോലെ ഒഴുകട്ടെ; സത്യം ഒരിക്കലും വറ്റാത്ത നീര്‍ച്ചാലുപോലെയും.ആമോസ് 5:24
മനസ്‌കരിക്കാനുള്ള വചനം മനനം ചെയ്ത് നടക്കുകയായിരുന്നു. അതാ മുന്നില്‍ Disrupt Iniquity എന്ന് ആവര്‍ത്തിച്ച് എഴുതിയ ടീ ഷര്‍ട്ട് ധരിച്ച ഒരു യുവാവ്! ഒരു മാത്രയില്‍ അനേകം ചിന്തകളുടെ പ്രവാഹം! ചിലപ്പോള്‍ അങ്ങനെയാണ്. വേദപുസ്തകത്തി ലൂടെയും നിഘണ്ടുവിലൂടെയും കവിതകളിലൂടെയും സംസാരി ക്കുന്ന പരിശുദ്ധാത്മാവ് 'ടീ ഷര്‍ട്ട് ലിറ്ററേച്ചര്‍' മുഖേനയും സംസാരി ക്കും! അവിടുത്തെ സ്‌നേഹവാത്സല്യങ്ങള്‍ക്ക് ശതകോടി നമസ്‌കാ രം. gross injustice ആണ് Iniquity. അന്യായം, അകൃത്യം, അനീതി, അധര്‍മ്മം, നേരുകേട്, കുറ്റം, പാപം എന്നൊക്കെ അര്‍ത്ഥമുണ്ട്. അത് തടയപ്പെടേണ്ടതാണ്. കാരണം അത് സിസ്റ്റത്തെ തകര്‍ക്കുന്നു. അതില്‍ വിളയാടുന്നവരെത്തന്നെ വിനാശത്തിലാഴ്ത്തുന്നു. നമ്മു ടെ രാഷ്ട്രത്തിന്റെയും സഭയുടെയും വേദികളിലൊക്കെ പ്രചണ്ഡ നൃത്തമാടുന്നത് കലര്‍പ്പില്ലാത്ത ഇനിക്വിറ്റിയാണ്.
തന്റെ ശരീരമായ സഭയില്‍ നീതി ജലംപോലെയും സത്യം തെളിനീര്‍ച്ചോലപോലെയും പ്രവഹിക്കുമെന്ന് യേശു സ്വപ്നം കണ്ടിരു ന്നു. നീതിയാണ് ദൈവരാജ്യത്തിന്റെ കവാടം. അതിലൂടെയല്ലാതെ സമാധാനവും സന്തോഷവും ഭരണം നടത്തുന്ന ആ രാജ്യത്തേക്ക് (റോമാ 14:17) പ്രവേശിക്കാനാവില്ല. നമ്മുടെ സഭയില്‍ ഇന്ന് ഇതൊ ന്നുമില്ല എന്നതാണ് ദുഃഖകരമായ സത്യം. ജീവിതം സത്യത്തിന്റെ നിത്യമുദ്രയാക്കിയതിന് യേശുവിനെ കുരിശിലേറ്റിയ സെന്‍ഹെദ്രീന്‍ സംഘത്തെ ഓര്‍മ്മിപ്പിക്കുന്ന സഭാ നേതൃത്വത്തോട് പറയാനുള്ളത് ഇതാണ്: ഒടുങ്ങാത്ത പകയും വെറുപ്പും ശത്രുതയും മൂലം നിങ്ങള്‍ ക്രൂശിക്കുകയും കൊലപ്പെടുത്തുകയും കുഴിമാടത്തില്‍ അടക്കുകയും ചെയ്‌തോളൂ. എന്നാല്‍ ഞങ്ങളുടെ സ്വാതന്ത്ര്യത്തെയും ഉയിര്‍പ്പിനെയും നവജീവനെയും ആര്‍ക്കും തടയാനാവില്ല. ഊര്‍ജ്ജസ്വലമായ ഒരു പ്രാദേശികസഭയെ കല്ലറയിലെ സഭയാക്കാന്‍ നിങ്ങള്‍ എത്ര ശ്രമിച്ചാലും ദൈവം അതിനെ പുനരുത്ഥാനസഭയാക്കി മാറ്റും എന്നത് മറക്കരുത്. അവനവന്റെയും അപരന്റെയും ആത്മരക്ഷ ഉറപ്പാക്കാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ടവര്‍ 'സഭയുടെ ആത്മരക്ഷ' തന്നെ അപകടത്തിലാക്കുകയാണ് ചെയ്യുന്നത്. എലിഫാസ് ജോബിനോട് പറഞ്ഞത് തന്നെയാണ് ആവര്‍ത്തിക്കാനുള്ളത്: 'അനീതി ഉഴുത് തിന്മ വിതയ്ക്കുന്നവന്‍ അതുതന്നെ കൊയ്യുന്നതാണ് ഞാന്‍ കണ്ടിട്ടുള്ളത്' (ജോബ് 4:8). നിങ്ങളോട് വെറുപ്പില്ല; ദുഃഖവും സഹതാപവും മാത്രം.