സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം-ലോഗോസ് ക്വിസ് : No. 9

Sathyadeepam

ക്വിസ് മാസ്റ്റര്‍: സി. ജീസ്മരിയ FCC

പ്രഭാഷകന്‍ 27:3 പ്രകാരം ആരുടെ ഭവനമാണ് അതിവേഗം നശിക്കുന്നത്?

ദൈവഭക്തിയില്‍ ദൃഢതയും തീക്ഷ്ണതയും ഇല്ലാത്തവന്റെ ഭവനം.

മഹനീയ അങ്കിപോലെ ധരിക്കേണ്ടത് എന്ത്?

നീതി

രഹസ്യം പാലിക്കാത്തവന് നഷ്ടപ്പെടുന്നത് എന്ത്?

വിശ്വസ്തത

പ്രഭാഷകന്‍ 27:22 അനുസരിച്ച് തിന്മ നിനയ്ക്കുന്നത് ആര്?

കണ്ണ് ചിമ്മുന്നവന്‍

കെണിയില്‍ കുടുങ്ങുകയും മരണത്തിനുമുമ്പ് വേദന വിഴുങ്ങുകയും ചെയ്യുന്നതാരെ?

ഭക്തന്‍ വീഴുമ്പോള്‍ ആനന്ദിക്കുന്നവനെ

നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നത് എപ്പോള്‍?

അയല്‍ക്കാരന്റെ തിന്മകള്‍ ക്ഷമിച്ചാല്‍

ജീവിതാന്ത്യം ഓര്‍ത്ത് അവസാനിപ്പിക്കേണ്ടതെന്ത്?

ശത്രുത

സമാധാനത്തില്‍ കഴിഞ്ഞിരുന്ന അനേകരെ നശിപ്പിച്ച ശപിക്കപ്പെട്ടവര്‍ ആരെല്ലാം?

പരദൂഷകനും ഏഷണിക്കാരനും

എന്തിന്റെയാണ് നുകം ഇരുമ്പും ചങ്ങല പിച്ചളയുമായുള്ളത്?

അപവാദത്തിന്റെ

പ്രഭാഷകന്‍ 28:25 അനുസരിച്ചു അളന്നുതൂക്കി ഉപയോഗിക്കേണ്ടത് എന്ത്?

വാക്ക്‌

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17