പാപ്പ പറയുന്നു

പ്രകൃതിയെ സംരക്ഷിക്കുക നമ്മുടെ ഉത്തരവാദിത്വം

Sathyadeepam

പ്രകൃതിയെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം മനുഷ്യവംശം ഏറ്റെടുക്കണം. പ്രകൃതിയില്‍ നിന്നു നാം ധാരാളം സ്വീകരിച്ചു. അതിനെ സൗഖ്യപ്പെടുത്തുകയും സംരക്ഷിക്കുകയും മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യേണ്ടതു നമ്മുടെ കടമയാണ്. പകര്‍ച്ചവ്യാധിയുടെ അനന്തരകാലത്ത് ഇതു കൂടുതല്‍ പ്രധാനമാണ്. ഒരു പ്രതിസന്ധിയില്‍ നിന്നു പുറത്തു കടക്കുന്ന നമ്മള്‍ ഒരിക്കലും അതിനു മുമ്പുള്ള നമ്മളായിരിക്കില്ല. ഒന്നുകില്‍ മുമ്പത്തേക്കാള്‍ മോശമായോ അല്ലെങ്കില്‍ ഭേദമായോ ആണു നാം പ്രതിസന്ധിയില്‍ നിന്നു പുറത്തു വരിക.

പരിസ്ഥിതിയെ സംബന്ധിച്ച് എപ്പോഴും ജനങ്ങളോടു സത്യം പറയാന്‍ ലോകനേതാക്കള്‍ തയ്യാറാകണം. ധീരതയോടെ പ്രവര്‍ത്തിക്കുകയും നീതി നടപ്പാക്കുകയും വേണം. ദൈവം നമുക്കു നല്‍കിയിരിക്കുന്ന ജൈവവൈവിദ്ധ്യത്തോടു വലിയ ആദരവോടെയും ശ്രദ്ധയോടെയും ഇടപെടണം.

(ഭൗമദിനത്തോടനുബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഉച്ചകോടിക്കയച്ച വീഡിയോ സന്ദേശത്തില്‍ നിന്ന്. ഉച്ചകോടിയില്‍ 40 രാഷ്ട്രനേതാക്കള്‍ പങ്കെടുത്തു.)

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്