നിരീക്ഷണങ്ങള്‍

സെമിനാരി റേറ്റിംഗും സമൂഹത്തിന്‍റെ പ്രതീക്ഷയും

സെമിനാരിയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് (Summa cum laude) മേടിച്ചയാള്‍ ഇടവക പ്രവര്‍ത്തനത്തില്‍ പിന്നാക്കം പോകുന്നു. ഇടവകയിലെ ബഹുമിടുക്കന്മാരായ വൈദികരുടെ സെമിനാരി റേറ്റിംഗും അത്ര കേമമല്ലായിരുന്നു. ഇതു പെട്ടെന്നു കണ്ടുപിടിച്ച കാര്യമല്ല; ദീര്‍ഘകാലത്തെ നിരീക്ഷണത്തില്‍ നിന്ന് സാമാന്യവല്ക്കരിക്കാന്‍ സാധിച്ച ഒന്നാണ്.

സെമിനാരി ജീവിതം ഏതാണ്ട് അക്കാദമിക് മാത്രം എന്നു പറഞ്ഞാല്‍ തെറ്റില്ല. അക്കാദമിക് അല്ലാത്ത പരിശീലന പരിപാടികള്‍ തുലോം നിസ്സാരമാണ്. ക്ലാസ് ശ്രദ്ധിക്കുക, പുസ്തകം വായിക്കുക, ഉപന്യാസമെഴുതുക, അവ ഹൃദിസ്തമാക്കി പരീക്ഷകളില്‍ അവതരിപ്പിക്കുക – ഇത്തരം കാര്യങ്ങള്‍ മാത്രം പത്തുവര്‍ഷം ചെയ്തിട്ട് അതിനെ വൈദികര്‍ക്കുള്ള പരിശീലനം എന്നു വിളിച്ചാല്‍ ശരിയാകുന്നതെങ്ങനെ?

ഇടവക സമൂഹത്തില്‍ തെളിഞ്ഞു നില്‍ക്കേണ്ട നേതൃത്വം വളരെ പ്രധാനപ്പെട്ടതാണ്. ജനങ്ങളെ ഒരു പ്രത്യേക ലക്ഷ്യത്തിലേക്കു നയിക്കാനും അവരെ സംഘടിപ്പിക്കാനും പരിശീലനം ആവശ്യമാണ്. അവശരും രോഗികളുമായവരെ സന്ദര്‍ശിക്കാനും ശുശ്രൂഷിക്കാനുമായി വൈദികന്‍റെ മനസ്സ് പാകപ്പെടുത്തേണ്ടതാണ്.

അടിച്ചമര്‍ത്തപ്പെട്ടവരോടും അവഗണിക്കപ്പെട്ടവരോടും വൈദികന്‍ കരുണ കാണിക്കണമല്ലോ. സമൂഹത്തിലെ ധാര്‍മ്മികാധഃപതനത്തോട് ശക്തിയായി പ്രതികരിക്കാനും മൂല്യങ്ങളിലുറച്ചു നിന്നുകൊണ്ട് മൂല്യരഹിതരെ കൈപിടിച്ചുയര്‍ത്താനും കഴിയണം.

പരിശീലനത്തിനിടയില്‍ നിര്‍ബന്ധമായി കൊടുക്കുന്ന റീജന്‍സി ഇടവകകളിലാണു നടത്തേണ്ടത്. ഓഫീസുകള്‍, ലൈബ്രറികള്‍, പുസ്തകശാലകള്‍, അരമന, സെമിനാരി മുതലായ സ്ഥലങ്ങളില്‍ ചില ശുശ്രൂഷകള്‍ ചെയ്തതുകൊണ്ട് ഇടവകയുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള പരിശീലനം ലഭിക്കുന്നില്ല

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം