മാത്യു ഇല്ലത്തുപറമ്പില്‍
പുതിയ വിശ്വാസപരിശീലനവര്‍ഷം ആരംഭിക്കുകയായി. നമ്മുടെ രൂപതകളില്‍ ശ്രദ്ധാപൂര്‍വം നടക്കുന്ന മഹത്തായ ശുശ്രൂഷയാണിത്. വിശ്വാസപരിശീലനത്തിന് സമയവും അധ്വാനവും ശ്രദ്ധയും മാറ്റിവയ്ക്കുന്ന നമ്മുടെ മതാധ്യാപകരെ നാം നമിക്കണം. പ്രതിഫലവും തക്കതായ അംഗീകാരവും സ്വീകരിക്കാതെയാണ് അവര്‍ വിശ്വാസപ്രബോധകര്‍ എന്ന ഈ ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കു ന്നത്. എടുത്തു പറയേണ്ട കാര്യമാണ്, പല വിധത്തില്‍ നമ്മുടെ വിശ്വാസപരിശീലനരംഗം നവീകരിക്കപ്പെടുന്നുണ്ട്. എന്നിട്ടും ഈ പരിശീലനത്തിന്റെ ഉദ്ദേശിക്കുന്ന ഫലങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളില്‍ വേണ്ടത്ര പ്രകടമാകു ന്നുണ്ടോ എന്ന് സംശയമാണ്. അതിനാല്‍ വിശ്വാസപരിശീലനത്തിന്റെ ഫലസിദ്ധി വര്‍ധിപ്പിക്കാന്‍ അധ്യാപ കര്‍ക്ക് ശ്രദ്ധിക്കാവുന്ന മൂന്ന് പ്രായോഗിക തലങ്ങള്‍ മുന്നോട്ടു വയ്ക്കുകയാണ്.
ഒന്ന്, പാഠപുസ്തകം മാത്രം പഠിപ്പിച്ച് അവസാനിപ്പിക്കുന്ന അധ്യാപകരുണ്ട്. പാഠപുസ്തകത്തില്‍ നിന്ന് കുഞ്ഞുങ്ങളുടെ തലച്ചോറിലേക്ക് അറിവു പകരാന്‍ ശ്രമിക്കുന്നവരാണവര്‍. അതില്‍ തെറ്റില്ല. പക്ഷേ ആ രീതിക്ക് പല കുറവുകളുമുണ്ട്. പാഠപുസ്തക ത്തിലെ ഉള്ളടക്കം ചോര്‍ന്നുപോകാതെ പാഠപുസ്തത്തിനു പുറത്തേക്ക് വിശ്വാസവിഷയങ്ങള്‍ കൊണ്ടുവരു മ്പോഴാണ് അധ്യാപനം മികച്ചതാകു ന്നത്.
നീണ്ട ലേഖനങ്ങള്‍ അവര്‍ വായിക്കാന്‍ മടിക്കുന്നു. ഒരു റീല്‍സിന്റെ നീളമേ പലരുടെയും ഏകാഗ്രതയ്ക്കുള്ളൂ. എന്നു പറഞ്ഞാല്‍ അനുഭവമായി മാറാത്ത മിക്ക കാര്യങ്ങളും അവര്‍പോലും അറിയാതെ അവര്‍ തിരസ്‌ക്കരിക്കും.
അതുകൊണ്ട് അധ്യാപകര്‍ സ്വയം ചോദിക്കേണ്ട ചോദ്യമുണ്ട്, വിദ്യാര്‍ഥി കളുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍ പാഠപുസ്തകമല്ലാതെ മറ്റ് എന്തുണ്ട് കൈയ്യില്‍? പാഠഭാഗത്തെ സമകാലീന ജീവിതത്തോടും കുട്ടികളുടെ ചോദ്യങ്ങളോടും ബന്ധിപ്പിക്കാന്‍ പറ്റിയതെല്ലാം അധ്യാപകരുടെ കൈവശമുണ്ടാകണം. പ്രസക്തമായ ബൈബിള്‍ വാക്യങ്ങള്‍, അവരുടെ വ്യക്തിപരമായ അനുഭവങ്ങള്‍, സ്വന്തം ബോധ്യങ്ങള്‍, മറ്റുള്ളവരുടെ ജീവിത കഥകള്‍, സമകാലീന വാര്‍ത്തകള്‍, സാഹിത്യഭാഗങ്ങള്‍, ചരിത്ര സംഭവ ങ്ങള്‍, വിശുദ്ധരുടെ ജീവിതങ്ങള്‍, യുവജനങ്ങള്‍ സാധാരണ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ തുടങ്ങി പലതും വിശ്വാസ പരിശീലകരുടെ കൈവശം ഉണ്ടാകണം.
ഇതൊന്നും വിശ്വാസത്തിന്റെ ഉള്ളടക്ക ത്തിനു പകരം വയ്ക്കാനുള്ളതല്ല. മറിച്ച്, ആ ഉള്ളടക്കത്തെ സമര്‍ഥമായി കൈമാറ്റം ചെയ്യാനുള്ള ഉപാധികളും മാധ്യമങ്ങളുമാണ്. ഇതിനൊന്നും മിനക്കെടാത്ത അധ്യാപകര്‍ ക്ലാസുമുറിയിലെ കാലഹരണപ്പെട്ട നാണയങ്ങള്‍ മാത്രമാണ്.
രണ്ട്, ഇപ്പോഴത്തെ കുഞ്ഞുങ്ങളുടെ ലോകം അതിമാത്രം അനുഭവപരമാണ്. നിറങ്ങളും സ്വരങ്ങളും മണങ്ങളും സ്പര്‍ശവും വഴി അവര്‍ പലതും പഠിച്ചുകൊണ്ടിരിക്കുന്നു. അമൂര്‍ത്തമായ ചിന്താരീതി പലര്‍ക്കും വഴങ്ങുന്നുമില്ല. നീണ്ട ലേഖനങ്ങള്‍ അവര്‍ വായിക്കാന്‍ മടിക്കുന്നു. ഒരു റീല്‍സിന്റെ നീളമേ പലരുടെയും ഏകാഗ്രതയ്ക്കുള്ളൂ. എന്നു പറഞ്ഞാല്‍ അനുഭവമായി മാറാത്ത മിക്ക കാര്യങ്ങളും അവര്‍പോലും അറിയാതെ അവര്‍ തിരസ്‌ക്കരിക്കും. രസിപ്പിക്കുന്ന കാര്യങ്ങളില്‍ പലരുടെയും മനസ്സ് ഉടക്കിക്കിടക്കുന്നു.
കൊറിയന്‍ സംഗീതവും ഐ പി എല്‍ മത്സരങ്ങളും സാമൂഹിക മാധ്യമങ്ങളും രസക്കൂട്ടുകളാ ക്കുന്ന കുട്ടികളുടെ മനസ്സ് വിശ്വാസകാര്യ ങ്ങളിലേക്ക് എങ്ങനെ പിടിച്ചെടുക്കാം എന്നതാണ് അധ്യാപകരുടെ മുന്നിലെ പ്രധാന വെല്ലുവിളി. വിശ്വാസം, ശരണം, ഉപവി എന്നിവയിലെ 'ആത്മീയ രസം' അനുഭവിക്കാന്‍ തുടങ്ങിയാലേ കുട്ടികള്‍ വിശ്വാസപരിശീലന ക്ലാസുകളില്‍ തങ്ങളുടെ മനസ്സ് തുറക്കൂ.
നിര്‍ഭാഗ്യവശാല്‍, ഭയപ്പെടുത്തി കുട്ടികളെ വിശ്വാസം പഠിപ്പിക്കാമെന്നും പേടിപ്പിച്ച് അവരെ സ്വര്‍ഗത്തില്‍ എത്തിക്കാമെന്നും കരുതുന്ന അധ്യാപകരും അച്ചന്മാരും ചുരുക്കമായെങ്കിലും ഉണ്ട്. ചില പള്ളികളില്‍ കുട്ടികള്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് ശ്വാസമടക്കിപ്പിടിച്ചാ ണെന്ന് തോന്നാറുണ്ട്.
വ്യക്തിപരമായ ആത്മീയബോധ്യങ്ങളും അനുഭവങ്ങളും ഉള്ള അധ്യാപകര്‍ക്കേ കുട്ടികളുടെ മനസ്സ് കീഴടക്കാനും അവരുടെ ഹൃദയത്തില്‍ ഈശോയെ പ്രതിഷ്ഠിക്കാനും കഴിയൂ. അല്ലാത്തവര്‍ക്ക് ഇത് സാമാന്യം അസാധ്യ മായ ലക്ഷ്യമാണെന്ന് പറയേണ്ടിവരും. അങ്ങനെ വിശ്വാസകാര്യങ്ങള്‍ അനുഭവ പ്രധാനമായി സംസാരിക്കുന്നയാള്‍ കേവലം അധ്യാപകനില്‍നിന്ന് ക്ലാസ്മുറി യിലെ സാക്ഷിയായി മാറുന്ന അവസ്ഥയു ണ്ടാകും.
മൂന്ന്, വിശ്വാസപരിശീലനം നടക്കേണ്ടത് സ്‌നേഹകൂട്ടായ്മകളിലാണ്. ഭയപ്പെടുത്തുന്ന അന്തരീക്ഷത്തിലല്ല. നിര്‍ഭാഗ്യവശാല്‍ ഭയപ്പെടുത്തി കുട്ടികളെ വിശ്വാസം പഠിപ്പിക്കാമെന്നും പേടിപ്പിച്ച് അവരെ സ്വര്‍ഗത്തില്‍ എത്തിക്കാമെന്നും കരുതുന്ന അധ്യാപകരും അച്ചന്മാരും ചുരുക്കമായെങ്കിലും ഉണ്ട്. ചില പള്ളികളില്‍ കുട്ടികള്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് ശ്വാസമടക്കിപ്പിടിച്ചാ ണെന്ന് തോന്നാറുണ്ട്. നിരതെറ്റാതെ നില്‍ക്കണം, പുസ്തകം നിശ്ചിത ഉയരത്തില്‍ പിടിക്കണം, തൊണ്ട കീറുന്ന സ്വരത്തില്‍ പ്രാര്‍ഥന ചൊല്ലണം... ഇങ്ങനെ പോകുന്നു ചിട്ടകള്‍.
അച്ചടക്കം വേണ്ട എന്നല്ല. ഉറപ്പായും അടുക്കും ചിട്ടയും വേണം. എന്നാല്‍ കുട്ടികളിലെ നൈസര്‍ഗിക ഭാവങ്ങള്‍ മുഴുവന്‍ ചോര്‍ത്തിക്കളഞ്ഞ് അവരെ വെറും കല്ലുമുഖമായി മാറ്റുന്ന പള്ളിയിലെ പട്ടാളച്ചിട്ട കുട്ടികള്‍ ദൈവത്തെയും സഭയെയും വെറുക്കാന്‍ ഇടയാക്കും.
വിശ്വാസപരിശീലനത്തിനു വരുമ്പോള്‍ കുട്ടികളില്‍നിന്നും പലതും പഠിക്കാനുണ്ട് എന്ന് മനസ്സിലാക്കിയിട്ടുള്ളവരാണ് മികച്ച വിശ്വാസപരിശീലകര്‍. അവര്‍ നല്ല നിലത്ത് വിത്തെറിയുന്ന വിതക്കാരാണ്. അല്ലാത്ത വര്‍ എറിയുന്നത് കാക്കയും പറവയും കൊണ്ടുപോകും.