കാഴ്ചയ്ക്കപ്പുറം

നിര്‍മ്മിത ബുദ്ധിയുടെ ലോകം

ബോബി ജോര്‍ജ്ജ്‌
  • ബോബി ജോര്‍ജ്ജ്

ശാസ്ത്രസാങ്കതിക മേഖലയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച നടക്കുന്ന ഒരു വിഷയം, നിര്‍മ്മിത ബുദ്ധിയുടെ (Artificial Intelligence AI) വരവ് നമ്മെ എങ്ങനെയൊക്കെ ബാധിക്കും എന്നാണ്. ഏതൊരു പുതിയ ടെക്‌നോളജിയും വരുമ്പോള്‍, ഈയൊരു ആശങ്ക മനുഷ്യനെ ബാധിക്കാറുണ്ട്. പുതിയ സാങ്കേതിക വിദ്യകള്‍ എപ്പോഴും നിലവിലുള്ള സാഹചര്യങ്ങളെ കാര്യമായി മാറ്റി എന്നിരിക്കും. മനുഷ്യരുടെ തൊഴിലിട ങ്ങള്‍, ദൈനംദിന ജീവിതം തുടങ്ങിയ എല്ലാറ്റിനെയും അത് ബാധിക്കും. പക്ഷെ മുന്‍കാലങ്ങളെ അപേക്ഷിച്ചു, നിര്‍മ്മിത ബുദ്ധിയില്‍ വന്നുകൊണ്ടിരി ക്കുന്ന മുന്നേറ്റങ്ങള്‍ ഒരുപക്ഷെ മനുഷ്യരാശിയുടെ ഗതി തന്നെ തിരിച്ചുവിടാന്‍ പ്രാപ്തമാണ് എന്നിടത്താണ് അതിന്റെ പ്രാധാന്യം അടങ്ങിയിരിക്കുന്നത്. നമ്മുടെ പ്രധാന പ്പെട്ട ആശങ്കകള്‍ എന്തൊക്കെയാണ്? ഒന്നാമതായി, നിര്‍മ്മിത ബുദ്ധിയുടെ വന്‍തോതിലുള്ള ഉപയോഗം, വിദ്യാഭ്യാസം എന്ന പ്രക്രിയയെ എങ്ങനെയാണ് ബാധിക്കുന്നത്? തൊഴില്‍ മേഖലയില്‍ ഇതുണ്ടാക്കുന്ന പ്രത്യാഘാതം എന്താണ്? മനുഷ്യന്റെ പ്രവര്‍ത്തികളെയും സമൂഹത്തിന്റെ നിലനില്‍പ്പിനെയും ഒക്കെ ഇത് എങ്ങനെ ബാധിക്കുന്നു?

നിര്‍മ്മിത ബുദ്ധിയെക്കുറിച്ച് അറിയാത്തവരും, അറിയുന്നവരും എന്ന മട്ടില്‍ ഒരു വേര്‍തിരിവ് ഏതാണ്ട് വന്നു കഴിഞ്ഞു. AI സാക്ഷരത എന്ന ആശയം ഒരു യാഥാര്‍ഥ്യമാണ്. ഒരു സാധാരണ മനുഷ്യന്, ചിന്തിക്കാന്‍ പറ്റുന്നതിലും വേഗത്തിലാണ്, ഇന്ന് നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകളും, കണ്ടുപിടിത്തങ്ങളും ഓരോ ദിവസ വും ഉണ്ടായി വരുന്നത്. Open AI എന്ന കമ്പനി 2022 ല്‍ ChatGPT പുറത്തിറക്കുന്നതോടെയാണ്, സാധാരണക്കാര്‍ പെട്ടെന്ന്, നിര്‍മ്മിത ബുദ്ധിയുടെ അനന്തസാദ്ധ്യതകള്‍ മനസ്സിലാക്കുന്നത്. ChatGPT എന്ന് കേള്‍ക്കാതെ ഒരുപക്ഷെ ഇന്ന് ഒരു ദിവസം പോലും കടന്നു പോകുന്നില്ല.

നിര്‍മ്മിത ബുദ്ധിയെക്കുറിച്ച് അറിയാത്തവരും, അറിയുന്നവരും എന്ന മട്ടില്‍ ഒരു വേര്‍തിരിവ് ഏതാണ്ട് വന്നു കഴിഞ്ഞു. എ ഐ സാക്ഷരത എന്ന ആശയം ഒരു യാഥാര്‍ഥ്യമാണ്. ഒരു സാധാരണ മനുഷ്യന്, ചിന്തിക്കാന്‍ പറ്റുന്നതിലും വേഗത്തിലാണ്, ഇന്ന് നിര്‍മ്മിതബുദ്ധിയുടെ സാധ്യതകളും കണ്ടുപിടിത്തങ്ങളും ഓരോ ദിവസവും ഉണ്ടായി വരുന്നത്.

ഏതൊക്കെ മേഖലകളില്‍ നിര്‍മ്മിത ബുദ്ധി വന്നാലും, സര്‍ഗാത്മകതയുടെ മേഖലകളില്‍ അത് പെട്ടെന്ന് വരില്ല എന്ന ഒരു ബോധത്തെ ഇത് മാറ്റിമറിച്ചു. ചിത്രങ്ങള്‍ വരയ്ക്കുന്ന, ലേഖനം ഒക്കെ എഴുതുന്ന ഒരു സാങ്കേതിക വിദ്യ മനുഷ്യന്റെ ഭാവനയ്ക്കപ്പുറമായിരുന്നു. ഒരു പക്ഷെ ചരിത്രത്തില്‍ ഏറ്റവും കുറച്ചു സമയം കൊണ്ട് ഏറ്റവും ജനപ്രീതി ആര്‍ജ്ജിച്ച ഒരു സോഫ്റ്റ്‌വെയര്‍ ആയി ChatGPT മാറി. പുറത്തിറക്കി രണ്ടു മാസം കൊണ്ട് നൂറു മില്യണ്‍ ആളുകളാണ് ഇതുപയോഗിച്ചു തുടങ്ങിയത്. അത് ഒരു റെക്കോര്‍ഡ് ആയിരുന്നു. സാങ്കേതിക വിദ്യ പുരോഗമിക്കുന്നത് പല കാര്യങ്ങളും മനുഷ്യന് എളുപ്പ മാക്കുന്നതിലൂടെയാണ്. ഉപയോഗിക്കുന്നയാള്‍ കൊടുക്കുന്ന നിര്‍ദേശങ്ങള്‍ക്ക് (Prompt) അനുസരിച്ചു എഴുതുകയും വരക്കുകയും ചുരുക്കെഴുത്ത് (Summary) ഉണ്ടാക്കുകയും തര്‍ജ്ജമ ചെയ്യുകയും ഒക്കെ ചെയ്യുന്ന ഒരു ടൂള്‍ (tool) ഉണ്ടാകുമ്പോ അത് വിദ്യാഭ്യാസം എന്ന പ്രക്രിയയെ തന്നെ കാര്യമായി മാറ്റി മറിക്കും. അതാണ് നമ്മള്‍ ഇന്ന് കണ്ടു കൊണ്ടിരിക്കുന്നത്.

അറിവ് എന്നത്, നിരന്തരമായ പരിശ്രമത്തിലൂടെ മനുഷ്യന്‍ ഉണ്ടാക്കി യെടുക്കുന്ന ഒന്നാണ്. ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവും അങ്ങനെ തന്നെ. ഈ ഒരു അധ്വാന ത്തെ മറികടന്നുകൊണ്ടാണ്, നിര്‍മ്മിത ബുദ്ധിയുടെ ടൂള്‍സ് വരുന്നത്. അതു കൊണ്ടു തന്നെ ഇവ ഏറ്റവും ആവേശ ത്തില്‍ ഏറ്റെടുത്ത ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ആയിരുന്നു. ഇന്ന് വിദഗ്ധര്‍ ചിന്തിക്കുന്നത്, ChatGPT പോലുള്ള വിദ്യകള്‍ കുട്ടികളുടെ പഠനം എന്ന പ്രക്രിയയെ എങ്ങനെ പ്രതികൂലമായി ബാധിക്കും എന്ന് കൂടിയാണ്. ഒന്നിനെക്കുറിച്ചും ചിന്തിക്കേണ്ട ആവശ്യമില്ല എന്നത് ഒരു പ്രത്യേക സാഹചര്യമാണ്. അറിവുള്ളവനെ സംബന്ധിച്ചിട ത്തോളം ഒരു പക്ഷെ ഇത്തരം ടൂള്‍സ് അവരുടെ അറിവിനെ വികസിപ്പിക്കുന്ന ഒന്നാണ്. പക്ഷെ അറിവില്ലാത്തവര്‍ ഇത്തരം ടൂള്‍സ് നിരന്തരമായി ഉപയോഗിക്കുമ്പോള്‍ കാലക്രമേണ നഷ്ടപ്പെടുന്നത് ചിന്തിക്കാനും, തീരുമാനം എടുക്കാനും, മൗലികമായ ആശയങ്ങള്‍ രൂപീകരിക്കാനും ഉള്ള കഴിവാണ്. ഈ കഴിവുകള്‍ വികസിക്കപ്പെടുന്നില്ല എങ്കില്‍ വിദ്യാഭ്യാസം തന്നെ അര്‍ഥശൂന്യമായി മാറുന്നു. എഴുത്ത് എന്ന പ്രക്രിയയ്ക്ക് നമ്മുടെ ചിന്തകളെ വികസിപ്പിക്കുന്ന തില്‍ പ്രത്യേക പ്രാധാന്യം ഉണ്ട്. പലപ്പോഴും നമ്മുടെ മനസ്സില്‍ ഉടലെടുക്കുന്ന അവ്യക്തമായ ഒരാശയം, നിശ്ചിതമായ ഒരു രൂപം ആര്‍ജ്ജിക്കു ന്നത് അത് എഴുതപ്പെടുമ്പോള്‍ മാത്രമാണ്. നിര്‍മ്മിത ബുദ്ധിയുടെ ടൂള്‍സ് തടസ്സപ്പെടുത്തുന്നത് ഈ പ്രക്രിയയെ ഒക്കെ ആണ്. അതുകൊണ്ടാണ് കുട്ടികളുടെ നിര്‍മ്മിത ബുദ്ധി ഉപയോഗത്തില്‍ കൂടുതല്‍ ജാഗ്രത വേണ്ടത്.

നിര്‍മ്മിത ബുദ്ധി മാറ്റി മറിക്കുന്ന മറ്റൊരു മേഖല തൊഴിലിന്റെയാണ്. ഒരേസമയം, അത് അനേകം തൊഴിലുകള്‍ ഇല്ലാതാക്കുകയും അതോടൊപ്പം പുതിയവ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ആവര്‍ത്തന സ്വഭാവം ഉള്ള ലക്ഷക്കണക്കിന് തൊഴിലുകള്‍, AI യുടെ വരവോടെ അപ്രത്യക്ഷമാകുമെന്നു കരുതപ്പെടുന്നു. അതെ സമയം, മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങളായ സര്‍ഗാത്മകത, അനുകമ്പ, മറ്റു മനുഷ്യരുമായി ചേര്‍ന്ന് പോകാനുള്ള കഴിവ് ഇവയൊക്കെ AI ക്കു പെട്ടെന്ന് നീക്കം ചെയ്യാന്‍ പറ്റാത്തതായി മാറുന്നു. ഇന്ന് അടിയന്തരമായി ചെയ്യേണ്ട ഒരു സംഗതി, ഇപ്പൊ ഉള്ള അനേകം തൊഴിലുകള്‍ AI യുടെ സഹായത്തോടെ കൂടുതല്‍ കാര്യക്ഷമായി ചെയ്യുവാനുള്ള പരിശീലനം കൊടുക്കുക എന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ ചിന്തിച്ചു തുടങ്ങിയില്ലെങ്കില്‍, AI മൂലം തൊഴില്‍ നഷ്ടപ്പെട്ടു പോകുന്ന ആളുകളുടെ കൂട്ടത്തിലേക്കു വീണ്ടും ആയിരക്കണക്കിന് കുട്ടികളെ ചേര്‍ക്കുക എന്ന പ്രക്രിയ ആയിരിക്കും നടക്കുക.

ജനാധിപത്യ വ്യവസ്ഥകളെ, പ്രക്രിയയെ തന്നെ തകിടം മറിക്കാന്‍ വളരെ സമര്‍ഥമായി എ ഐ ടൂള്‍സ് കൊണ്ട് സാധിക്കും എന്ന അവസ്ഥയുണ്ട്. ആര്‍ക്കും ആരെയും വിശ്വാസം ഇല്ലാത്ത അവസ്ഥ വളരെ ഭീതിജനകമായ ഒന്നാണ്. ഒരു സമൂഹത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഒന്നാണ് അത്.

ഇതിനെല്ലാം ഇടയില്‍, സര്‍ക്കാരുകളും ചിന്തകരും ശാസ്ത്രജ്ഞരും ഒക്കെ ചിന്തിക്കേണ്ട ഒന്നാണ്, നിര്‍മ്മിത ബുദ്ധി യുടെ ധാര്‍മ്മികമായ ഉപയോഗം എന്നത്. ഒരു സമൂഹത്തെ പരസ്പരം ബന്ധിതമായി, സഹകരണത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത് അന്യോന്യം ഉള്ള വിശ്വാസമാണ്. ജനാധിപത്യ വ്യവസ്ഥയുടെ ആണിക്കല്ലും ഈ വിശ്വാസമാണ്. പക്ഷെ ഇന്ന് ഈ വിശ്വാസം തകര്‍ക്കപ്പെടുന്ന രീതിയിലേക്ക് AI യുടെ സാധ്യതകള്‍ മാറുന്നുണ്ട്. നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതും വായിക്കു ന്നതും ഒക്കെ ഒരു മെഷീന്‍ പറയുന്നതാണോ, അതോ ഒരു മനുഷ്യന്‍ ആണോ എന്ന ചോദ്യം വളരെ പ്രസകതമാണ്. ജനാധിപത്യ വ്യവസ്ഥകളെ, പ്രക്രിയയെ തന്നെ തകിടം മറിക്കാന്‍ വളരെ സമര്‍ഥമായി AI ടൂള്‍സ് കൊണ്ട് സാധിക്കും എന്ന അവസ്ഥയുണ്ട്. ആര്‍ക്കും ആരെയും വിശ്വാസം ഇല്ലാത്ത അവസ്ഥ വളരെ ഭീതിജനകമായ ഒന്നാണ്. ഒരു സമൂഹത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഒന്നാണ് അത്.

നിര്‍മ്മിത ബുദ്ധി നാം ഇതുവരെ കാണാത്ത ഒരു ടെക്‌നോളജിയാണ്. ഒരു പക്ഷെ നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറം അത് അനുദിനം വ്യാപിക്കുകയും ചെയ്യുന്നു. മനുഷ്യന്റെയും, ലോകത്തിന്റെയും നന്മയും, പുരോഗതിയും ടെക്‌നോളജി വഴി സാധ്യമാകണം എങ്കില്‍ അതിനെ അര്‍ഹിക്കുന്ന ജാഗ്രതയോടെ തന്നെ നാം സമീപിക്കേണ്ടതുണ്ട്. നാം സൃഷ്ടിക്കുന്നവ നമ്മെ തന്നെ വിഴുങ്ങുന്ന അവസ്ഥ ഉണ്ടാകരുത്. ലോകത്തെ ഒരു വലിയ ഭൂരിപക്ഷം, പ്രത്യേകിച്ച് ഒന്നും ചിന്തിക്കാനോ ഇടപെടാനോ സാധ്യത ഇല്ലാതെ, അറിവും സമ്പത്തും ഉള്ള ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ ഉപകരണങ്ങള്‍ മാത്രം ആകുന്ന അവസ്ഥ ഒഴിവാക്കേണ്ടതുണ്ട്.

  • ലേഖകന്റെ ബ്ലോഗ്: www.bobygeorge.com

കൊച്ചിയിലെ കപ്പലൊച്ചകള്‍ [14]

വചനവെളിച്ചം വിതറിയ വൈദികന്‍

വചനമനസ്‌കാരം: No.195

നിര്‍മ്മിത ബുദ്ധിയുടെ വളര്‍ച്ചയില്‍ ധാര്‍മ്മികതയ്ക്കും ആത്മീയതയ്ക്കും സ്ഥാനം കൊടുക്കണം: പാപ്പാ

സൃഷ്ടിയുടെ പരിപാലനത്തിലൂടെ മാത്രമേ സമാധാനം സംസ്ഥാപിക്കുവാന്‍ സാധിക്കുകയുള്ളൂ: പാപ്പാ