ബൗദ്ധീക ചിന്താഗതിയില്‍ മാറ്റം വരണം: ഡോ വര്‍ഗീസ് മൂലന്‍

വ്യത്യസ്ത വിഷയങ്ങളില്‍ ലോക റെക്കോര്‍ഡ് നേടിയവരെ ആദരിച്ചു
ബൗദ്ധീക ചിന്താഗതിയില്‍ മാറ്റം വരണം: ഡോ വര്‍ഗീസ് മൂലന്‍
Published on

കൊച്ചി : ആബാ സ്‌പൈസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും ചാവറ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന് വിവിധ രംഗങ്ങളില്‍ ലോക റെക്കോര്‍ഡുകള്‍ നേടിയ വിദ്യാര്‍ഥികളെ അവാര്‍ഡ് നല്‍കി ആദരിച്ചു. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന സമ്മേളനം ഇന്ത്യ കോമണ്‍വെല്‍ത്ത് ട്രേഡ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. വര്‍ഗീസ് മൂലന്‍ ഉദ്ഘാടനം ചെയ്തു.

നമ്മുടെ വിദ്യാഭ്യാസ ചിന്താരീതിയില്‍ മാറ്റം വരണമെന്നും പഠന വിഷയങ്ങള്‍ക്കുമപ്പുറത്തേക്ക് കുട്ടികളുടെ ബൗദ്ധിക ചിന്ത വളര്‍ത്തി അവരെ പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് നയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ അധ്യക്ഷത വഹിച്ചു.

അബാ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ഡോ. കിഷോര്‍ ലാല്‍ ആമുഖപ്രഭാഷണം നടത്തി. കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ വി പി കൃഷ്ണകുമാര്‍ സുവനീര്‍ പ്രകാശനം ചെയ്യതു. ഇതോടൊപ്പം ലോക റെക്കോര്‍ഡുകളുടെ അവതരണവും ഉണ്ടായിരുന്നു.

logo
Sathyadeepam Online
www.sathyadeepam.org