ഇന്ത്യയുടെ പ്രസിഡന്റായിരുന്ന സർവപള്ളി രാധാകൃഷ്ണൻ ഇന്ത്യയുടെ കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയിൽ 1946 ഡിസംബർ 11-ന് ചെയ്ത പ്രസംഗത്തിൽ പറഞ്ഞു, “രണ്ടു കാര്യങ്ങൾ സംയോജിപ്പിക്കുന്നതിനുവേണ്ടി ഈ രാജ്യം എപ്പോഴും വാദിച്ചിരുന്നു. പീഡനമുറകളുടെ (Inquisitorial) ഉപയോഗം ഒരിക്കലും നടപ്പിലാ ക്കിയിട്ടില്ല. ഇവിടെ വന്നവരും അഭയം അഭ്യർത്ഥിച്ചവരും, അവർ പാർസികളോ, യഹൂദരോ ക്രൈസ്തവരോ മുസ്ലീംങ്ങളോ ആയിക്കൊള്ളട്ടെ, അവരുടെ മതപരമായ വിശ്വാസം ഉപേക്ഷിക്കാനും ഹിന്ദു സമൂഹത്തിന്റെ മാനവികത എന്നതിലേക്ക് സ്വാംശീകരിച്ചു ഭാഗമാക്കാനോ നിർബന്ധിച്ചിട്ടില്ല.” ഈ അവകാശവാദം എത്ര കണ്ടു വസ്തുതാപരമായി ശരിയാണ് എന്നതു സംശയിക്കുന്നവരുണ്ടാകാം. കേരള ത്തിൽ ഉണ്ടായിരുന്ന ബുദ്ധമതക്കാർ എവിടെ പോയി എന്ന ചോദ്യം പ്രസക്ത മാണ്. ഇവിടെയുള്ള അപ്പൻക്ഷേത്രങ്ങൾ ബുദ്ധമതക്കാരുടെയായിരുന്നു എന്നു പറയപ്പെടുന്നു. അവയൊക്കെ ഹിന്ദു ക്ഷേത്രങ്ങളായത് എങ്ങനെ?
എന്നാൽ ഈ വഴിയല്ല പോകേണ്ടത് എന്നു വലിയ ഉൾക്കാഴ്ച സ്വതന്ത്ര്യ സമര കാലത്തുണ്ടായി എന്നതു ശരിയാണ്. അതാണ് ഇന്ത്യയുടെ സെക്കുലറിസത്തിന്റെ കഥ. ഇന്ത്യയിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വ്യക്തമായ ഭരണമാണ്. ഇന്ത്യൻ ഭരണഘടനയുടെ “സെക്കുലർ” വിശേഷണം മായിച്ചുകളഞ്ഞ് ഇതൊരു ഹിന്ദു രാഷ്ട്രമാക്കലാണ് നടക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലതിലും നില വിലുള്ള മതം മാറ്റ നിരോധന നിയമത്തിന്റെ ലക്ഷ്യവും അതുതന്നെ. എന്നാൽ ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിൽ മനസ്സാക്ഷി സ്വാതന്ത്ര്യം നല്കുന്നു.
സെക്കുലർ എന്ന വാക്കു പാശ്ചാത്യ നാടുകളിൽ ജനാധിപത്യ വ്യവസ്ഥയിൽ ഉണ്ടായത് മതവും രാഷ്ട്രീയവും തമ്മിൽ വേർപെടണം എന്ന കാഴ്ചപ്പാടിലാണ്. അവ തമ്മിൽ വേർപെടാത്തതു മതത്തിനും രാഷ്ട്രീയത്തിനും ദോഷകര മായിരുന്നു എന്ന അനുഭവത്തിൽ നിന്നുണ്ടായതാണ്.
അതനുസരിച്ച് ഓരോ പൗരനും മനസ്സാക്ഷി സ്വാതന്ത്ര്യപ്രകാരം വിശ്വാസം പ്രഖ്യാപിക്കാനും (profess) അഭ്യസിക്കാനും (practice) പ്രചരിപ്പിക്കാനും (propagate) സ്വാതന്ത്ര്യം കൊടുക്കുന്നു. വ്യക്തിസ്വാതന്ത്ര്യം നിഷേധിച്ച് ആരേയും മതം മാറ്റാൻ പാടില്ല. അതു മതം മാറ്റവുമല്ല. മതം ആന്തരി കപ്രശ്നമാണ്. എന്നാൽ വ്യക്തികൾക്ക് സ്വന്തം ഹിതപ്രകാരം മതം മാറാൻ അവ കാശമില്ലേ? ഈ അവകാശം ഇവിടെ ഭൂരിപക്ഷം ഹരിജനങ്ങൾക്കും ഗിരിജനങ്ങൾ ക്കും ആദിവാസികൾക്കും ഭൂരിപക്ഷ സമൂഹം കൊടുക്കുമോ?
ഈ സാഹചര്യത്തിൽ വേണം ഇന്ത്യയുടെ ഭരണഘടനയിൽ “സെക്കുലർ” എന്ന വിശേഷം 1976-ൽ 42-ാം ഭരണഘടനാഭേദഗതിയിൽ ഭരണഘടനയിൽ എഴുതിച്ചേർത്തത് മനസ്സിലാക്കാൻ.
ജനാധിപത്യം (democracy) ഒരു ഗ്രീക്കു സംജ്ഞയാണ്. അതു യൂറോപ്പിൽ നവോത്ഥാനകാലത്തു രൂപകല്പന ചെയ്തുണ്ടായ ഒരു രാഷ്ട്രീയ ആശയമാണ്. അതിനു അരിസ്റ്റോട്ടലിനോടും യൂറോപ്യൻ രാഷ്ട്രീയ ചിന്തകരോടും കടപ്പെട്ടിരി ക്കുന്നു. എല്ലാ മനുഷ്യരും തുല്യരും സ്വതന്ത്രരും അവർ തമ്മിൽ സംഭ്രാതൃത്വവു മുണ്ട് എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. ഇന്ത്യയിൽ പാരമ്പര്യമായി അധികാരികൾ ബ്രാഹ്മണരും ക്ഷത്രിയരുമായിരുന്നു. ഇതിന്റെ അടിസ്ഥാനം കർമ്മത്തിന്റെ ജീവിതമല്ല; ജന്മത്തിന്റെ ജാതി മാത്രമാണ്. ഈ ജാതി ഭരണം അവ സാനിപ്പിച്ചാണ് ഗാന്ധിജിയും നെഹ്റുവും ജനാധിപത്യം ഇവിടെ കൊണ്ടുവന്നത്. എന്നാൽ അത് ഒരു ന്യൂനപക്ഷ ജാതീയതയുടെ ഭരണം കാംക്ഷിച്ച് അവരുടെ വർഗീയത പറയുന്നവരുണ്ടായിരുന്നു. എന്നാൽ ഭൂരിപക്ഷ ജനങ്ങൾ ജനാധിപത്യം സ്വീകരിച്ചു. ന്യൂനപക്ഷമായിരുന്ന ഹിന്ദു വർഗീയതയുടെ തിരിച്ചുവരവാണ് നാം കാണുന്നത്. ഈ ഹിന്ദുത്വ പാർട്ടി ജനാധിപത്യ വിശ്വാസികളാണോ? അവർ ജനാ ധിപത്യം എന്ന വാക്ക് ഉപയോഗിക്കുന്നു.
പക്ഷെ, ജനാധിപത്യത്തിന്റെ അടിസ്ഥാ നങ്ങളിൽ അവർ വിശ്വസിക്കുന്നുണ്ടോ? ഗാന്ധിജിയും നെഹ്രുവും അർഥമാക്കിയ ജനാധിപത്യമാണോ നടക്കുന്നത്? ഭൂരിപക്ഷത്തിന്റെ ഭരണമാണ്. ഈ ഭൂരിപക്ഷം ഉണ്ടാക്കുന്നത് ന്യൂനപക്ഷങ്ങളെ ശത്രുക്കളാക്കി മറുഭാഗത്തു നിറുത്തിയാണ്. ഇവിടെയാണ് സെക്കുലറിസം അവർക്കു അപ്രസക്തവും അസ്വീകാര്യവുമാകു ന്നത്. ഭരിക്കുന്നവർക്ക് ഇതു ഭൂരിപക്ഷ മതത്തിന്റെ ഭരണമാണ്. ഇവിടെ മതവും രാഷ്ട്രീയവും തമ്മിൽ പിരിയുന്നില്ല. സെക്കുലർ എന്ന വാക്കു പാശ്ചാത്യ നാടുക ളിൽ ജനാധിപത്യ വ്യവസ്ഥയിൽ ഉണ്ടായത് മതവും രാഷ്ട്രീയവും തമ്മിൽ വേർപെ ടണം എന്ന കാഴ്ചപ്പാടിലാണ്. അവ തമ്മിൽ വേർപെടാത്തതു മതത്തിനും രാഷ്ട്രീയ ത്തിനും ദോഷകരമായിരുന്നു എന്ന അനുഭവത്തിൽ നിന്നുണ്ടായതാണ്.
ജനാധിപത്യം എന്ന ആശയത്തിന്റെ അടിസ്ഥാനം മനുഷ്യൻ എന്ന പൊതു സങ്കല്പമാണ്. അവിടെ മനുഷ്യനോടു കൂടി മതം, ജാതി, ഗോത്രം, ദേശം ഇവയിൽ നിന്നു വേർപെടുത്തുന്നതും മനുഷ്യരെ മുഴുവൻ ഒന്നിപ്പിക്കുന്നതുമായ ഒരു കാഴ്ചപ്പാടാണ് സെക്കുലർ. ജനാധിപത്യത്തിന്റെ അടിസ്ഥാന വീക്ഷണം എല്ലാ മനുഷ്യരെയും ഒന്നുപോലെ മനുഷ്യരായി കാണുന്നതാണ്. അപരൻ അന്യനല്ല, സഹോദരനാണ്. ഈ ഒരു ദർശനം മനുഷ്യ മഹാകുടുംബത്തെക്കുറിച്ചാണ്. അവിടെ നിറം, സ്ത്രീ, പുരുഷൻ, ഗോത്രം, ജാതി, ഭാഷകൾ, ദേശങ്ങൾ എല്ലാറ്റിനും അതീതമായ മനുഷ്യദർശനമാണ്. മഹാ ഉപനിഷദിന്റെ ‘വസുധൈവ കുടുംബകം’ എന്ന സൂക്തം ഇന്നു ഹിന്ദുത്വ ഭരണക്കാർ ആവർത്തിച്ചു ഉദ്ധരിക്കാറുണ്ട്. പക്ഷെ, ആ സന്ദേശം അവർ തങ്ങൾക്കുവേണ്ടിയല്ല, വിദേശികൾക്കുവേണ്ടിയുള്ള ഒരു പ്രൊപ്പഗാന്റ മുദ്രാവാക്യമാണ്. അവർ ആത്മാർത്ഥമായി അതു വിശ്വസിക്കുന്നു വെങ്കിൽ അവർ ‘സെക്കുലർ’ എന്ന ഭരണഘടനയുടെ വിശേഷണത്തെ എതിർക്കു മായിരുന്നില്ല. മാത്രമല്ല എല്ലാ മനുഷ്യരും ഒരു കുടുംബമാണെങ്കിൽ കുറെ ആളു കൾ തൊട്ടുകൂടാൻ പാടില്ലാത്തവരാകുന്നതും എങ്ങനെ?
സത്യത്തിൽ, ഇപ്പോൾ ഇന്ത്യയിൽ സെക്കുലറിസം കുഴിച്ചുമൂടപ്പെട്ടു തത്വത്തിൽ എല്ലാ മതങ്ങളും നിലനിൽക്കുന്നു. ജോർജ് ഓർവൽ പറഞ്ഞതുപോലെ എല്ലാവരും തുല്യരാണ്, ചിലർ കൂടുതൽ തുല്യരാണ്. ഹിന്ദുത്വവാദികൾ ശത്രുപക്ഷത്ത് കാണുന്നതു പ്രതീകാത്മകമായി പാക്കിസ്ഥാനാണ് - അതു ഇസ്ലാമിക തെയോക്രസിയാണ്. അവർക്കു മതവും രാഷ്ട്രീയവും ഒന്നാണ്. ഈ മത രാഷ്ട്രീയത്തെ എതിർക്കുന്നവർ എത്തിച്ചേരുന്നതു അതിന്റെതന്നെ രൂപഭാവങ്ങൾ സ്വീകരി ക്കുന്നതിലാണ്. അധികം ഇടത്തോട്ട് പോയാൽ വലത്ത് എത്തിച്ചേരും. ഈ വല തുപക്ഷ തീവ്രവാദം ഇവിടെയും കടന്നുകൂടി. ശത്രുവിനോടുള്ള സ്പർദ വർധിച്ച് ശത്രുവിനെ അനുകരിക്കുന്ന സ്വഭാവിക സാമൂഹികപ്രശ്നം. ഇസ്ലാമിക രാഷ്ട്രീയ ത്തെ എതിർക്കുന്നവർ അതേ വലതുപക്ഷ മൗലികവാദത്തിൽ വീഴുന്നു. ഇസ്ലാമിക രാഷ്ട്രങ്ങൾ സ്വയം ജനാധിപത്യ രീതികൾ പരിശീലിക്കുമ്പോഴാണ് ഭാരതം അതിന്റെ വൈവിധ്യത്തിന്റെ ഏകത്വം കളഞ്ഞുകുളിക്കുന്ന മൗലികവാദത്തിലേക്കു ഊർന്നു വീഴുന്നത്.